കെ.കരുണാകരന് ദമ്മാം ഒ ഐ സി സി യുടെ സ്മരണാഞ്ജലി

ദമ്മാം: നാല് പ്രാവശ്യം കേരളാ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, കേന്ദ്ര മന്ത്രി, കോണ്ഗ്രരസ് പ്രവർത്തക സമിതിയംഗം എന്നീ നിലകളിൽ സേവനമനുഷ്ടിച്ച കെ.കരുണാകരന്റെ നാലാമത് ചരമ വാർഷികദിനത്തിൽ ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കെ.കരുണാകരൻ അനുസ്മരണ സമ്മേളനം മലയാളം ന്യൂസ് ദമ്മാം ബ്യൂറോ ചീഫ് പി.എ.എം.ഹാരിസ് ഉദ്ഘാടനം ചെയ്തു. സാധാരണ ജനങ്ങളുടെ ഉന്നമനത്തിനും നാടിന്റെ വികസനത്തിനും വേണ്ടി ഇശ്ചാശക്തിയോടെ പ്രവർത്തിച്ച രാഷ്ട്രീയ നേതാവും ഭരണാധികാരിയുമായിരുന്നു കെ.കരുണാകരനെന്ന് ഉത്ഘാടന പ്രസംഗത്തിൽ പി.എ.എം.ഹാരിസ് അനുസ്മരിച്ചു.

ആധുനിക കേരളം പടുത്തുയർത്തുന്നതിൽ കെ.കരുണാകരൻ വഹിച്ച പങ്ക് അവിസ്മരണീയമാണ്. പുതുതായി വരുന്ന പദ്ധതികൾ നാടിന്റെ വികസനത്തിനുതകുന്നതാണെന്ന് മനസ്സിലാക്കി കഴിഞ്ഞാൽ എന്തൊക്കെ പ്രതിസന്ധികൾ ഉണ്ടായാലും അതൊക്കെ തരണം ചെയ്ത് അവ നടപ്പിലാക്കുന്നതിൽ കെ.കരുണാകരൻ കാണിച്ചിരുന്ന ആർജ്ജവം മാതൃകാപരമാണ്. കേരളത്തിൽ നക്സലിസം അടിച്ചമർത്തിയത് കെ.കരുണാകരനെന്ന ഭരണാധിപന്റെ മിടുക്ക് കൊണ്ടായിരുന്നു. ജാതിയുടെയും മതത്തിന്റെയുമൊക്കെ മേൽവിലാസത്തിൽ ഉടലെടുത്ത രാഷ്ട്രീയ സംഘടനകളെ മുളയിലെ നുള്ളിക്കളയുന്നതിൽ ലീഡർ കാണിച്ച നൈപുണ്യം അനിതരസാധാരണമാണ്.

തികഞ്ഞ മതവിശ്വാസിയായിരുന്ന കരുണാകരൻ നാടിന്റെ മതേതരത്വം കാത്ത് സൂക്ഷിക്കുന്നതിൽ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അടിയന്തിരാവസ്ഥക്ക്‌ ശേഷം നടന്ന തെരഞ്ഞെടുപ്പിൽ രാജ്യത്താകമാനം കോണ്ഗ്രരസ് അമ്പേ പരാജയപ്പെട്ടപ്പോൾ എക്കാലത്തെയും മികച്ച ഭൂരിപക്ഷത്തോടുകൂടി കോണ്ഗ്രസ് കേരളത്തിൽ അധികാരത്തിൽ വന്നത് കെ.കരുണാകരനെന്ന നേതാവിന്റെ തന്ത്രങ്ങളിലൂടെയായിരുന്നു. അഖിലേന്ത്യാ തലത്തിൽ കോണ്ഗ്ര്സ് പ്രതിസന്ധികൾ നേരിട്ടപ്പോൾ പ്രശ്നപരിഹാരകനായി ഡൽഹിയിൽ പല അവസരങ്ങളിലും കെ.കരുണാകരന്റെ സാന്നിദ്ധ്യം അനിവാര്യമായിരുന്നു. നെഹ്‌റു കുടുംബവുമായി വളരെയേറെ അടുപ്പം കാത്തു സൂക്ഷിച്ചിരുന്ന കരുണാകരൻ മികച്ച ഭരണാധികാരിയും ഒപ്പം ജനകീയനായ രാഷ്ട്രീയ നേതാവായിരുന്നുവെന്നും കെ.കരുണാകരനെ അനുസ്മരിച്ചവർ അഭിപ്രായപ്പെട്ടു.

റീജ്യണൽ കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട്‌ ഹനീഫ് റാവുത്തർ അധ്യക്ഷത വഹിച്ചു. ഗ്ലോബൽ കമ്മിറ്റി അംഗം സി.അബ്ദുൽ ഹമീദ് മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. ഗ്ലോബൽ കമ്മിറ്റിയംഗങ്ങളായ അഷറഫ് മൂവാറ്റുപുഴ, ചന്ദ്രൻ കല്ലട, കർഷക കോണ്ഗ്രസ് മലപ്പുറം ജില്ലാ സെക്രട്ടറി അസീസ്, പൊന്നാനി ബ്ലോക്ക്‌ കോണ്ഗ്രരസ് പ്രസിഡണ്ട്‌ ടി.കെ.അഷറഫ്, ബസ് ഓണേഴ്സ് മലപ്പുറം ജില്ലാ സെക്രട്ടറി സച്ചിദാനന്ദൻ, ചന്ദ്രമോഹൻ, ബിജു കണ്ണൂർ, ശിഹാബ് കായംകുളം, മുഹമ്മദലി പാഴൂർ, ഡോ:സിന്ധു ബിനു, നബീൽ നെയ്തല്ലൂർ, എന്നിവർ സംസാരിച്ചു. അഹമ്മദ് പുളിക്കൽ, രമേശ്‌ പാലക്കാട്, സുരേഷ് കുന്നം, ശംസ് കൊല്ലം, സക്കീർ ഹുസൈൻ, നിസാർ മാന്നാർ, വിവിധ ജില്ലാ ഏരിയ കമ്മിറ്റി ഭാരവാഹികൾ, യൂത്ത് വിംഗ്, വനിതാവേദി നേതാക്കൾ എന്നിവർ സംബന്ധിച്ചു. ഇ.കെ.സലിം സ്വാഗതവും റഫീഖ് കൂട്ടിലങ്ങാടി നന്ദിയും പറഞ്ഞു. അനുസ്മരണത്തോടനുബന്ധിച്ച് ലീഡർ കെ.കരുണാകരനെക്കുറിച്ചുള്ള വീഡിയോ പ്രദർശനം ഉണ്ടായിരുന്നു.

M. M. Naeem, Dammam

kuwait airport parking area

കുവൈറ്റ് വിമാനത്താവളത്തില്‍ പുതിയ പാര്ക്കിംുഗ് സംവിധാനം വരുന്നു

കുവൈറ്റ്‌ സിറ്റി: കാര്‍ പാര്‍ക്കിംഗ് സംവിധാനം മെച്ചപ്പെടുത്തുക, ഉപഭോക്താക്കള്‍ക്ക് തിരക്കുള്ള സമയങ്ങളില്‍ പോലും ബുദ്ധിമുട്ടില്ലാതെ വേഗത്തില്‍ വണ്ടികള്‍ പാര്‍ക്ക് ചെയ്യുക എന്നീ ലക്ഷ്യങ്ങള്‍ കണക്കിലെടുത്താണ് യുണൈറ്റഡ് പ്രോജെക്റ്റ്‌സ് ഫോര്‍ ഏവിയേഷന്‍ സര്‍വീസ് കമ്പനി, കുവൈറ്റ് അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ പുതിയ സംവിധാനം നടപ്പിലാക്കിയത്. ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചായിരിക്കും പുതിയ സംവിധാനത്തിന്റെ പ്രവര്‍ത്തനം മുന്‍കൂട്ടി തുക അടയ്ക്കാന്‍ സാധ്യമാക്കുന്ന യന്ത്രവല്‍കൃത സംവിധാനങ്ങളും, ലൈസന്‍സ് പ്ലേറ്റ് തിരിച്ചറിയുന്ന സാങ്കേതിക വിദ്യയും ഇതില്‍ പെടും. സ്ഥിരമായി പാർക്കിംഗ് ഉപയോഗിക്കുന്നവർക്ക് വരിസംഖ്യ പോലുള്ള സൗകര്യങ്ങൾ ലഭ്യമാക്കി ഓട്ടോമാറ്റിക് ആയി പണമടക്കുന്നതിനും പണമടക്കുന്നതിനുള്ള സ്ഥലങ്ങളിൽ കാത്തുനിൽക്കാതെ എളുപ്പം പ്രവേശനവും പുറത്തേക്കുള്ള പോക്കും ലഭ്യമാക്കുന്ന തരത്തിലുള്ള സജീകരണങ്ങൾ ചെയ്തിട്ടുണ്ട്. ഇത് ട്രാഫിക് തടസ്സങ്ങള്‍ ഒഴിവാക്കാന്‍ സഹായകമാകുമെന്ന് കരുതുന്നുവെന്നും,പരിവര്‍ത്തനങ്ങള്‍ നടത്തുന്ന സമയത്ത്, വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുവാന്‍ വരുന്നവരുടെ ക്ഷമയും സഹകരണവും പ്രതീക്ഷിക്കുന്നുവെന്നും യു പി എ സി യുടെ സി.ഇ.ഒ. നാദിയ അകില്‍ പറഞ്ഞു. പുതിയ സംവിധാനത്തിലേക്കുള്ള മാറ്റങ്ങള്‍ തുടങ്ങിയതായും, 6 പ്രവേശന കവാടങ്ങളും 7 പുറത്തേക്കുള്ള വഴികളും സ്ഥാപിച്ചു കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു. എല്ലാ പാര്‍ക്കിംഗ് ഗേറ്റുകളും 2015 ജനുവരിയോടെ പ്രവര്‍ത്തന സജ്ജമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു .

ksrtc-1

തിരുവനന്തപുരം ജില്ലയിൽ കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ സൂചനാ പണിമുടക്ക് ആരംഭിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ സൂചനാ പണിമുടക്ക് ആരംഭിച്ചു. പെൻഷൻ, ശമ്പള വിതരണം എന്നിവ മുടങ്ങിയതിൽ പ്രതിഷേധിച്ചാണ് കെ.എസ്.ആർ.ടി.സിയിലെ ഭരണ പ്രതിപക്ഷ യൂണിയനുകൾ പണിമുടക്ക് തുടങ്ങിയത്. രാവിലെ ആറു മുതൽ വൈകീട്ട് ആറു വരെയാണ് പണിമുടക്ക്. ശബരിമല റൂട്ടിലെ എല്ലാ സർവീസുകളെയും പണിമുടക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പെൻഷൻ-ശമ്പള വിതരണം കൃത്യമാക്കുക, സൂപ്പർക്ലാസ് സർവീസുകളുടെ ദേശസാത്കരണം സംബന്ധിച്ച ഹൈക്കോടതി വിധി നടപ്പാക്കുക, സർവീസുകൾ കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. സർക്കാരും തൊഴിലാളി സംഘടനകളും തമ്മിലുള്ള ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം ജീവനക്കാർ പണിമുടക്ക് നടത്തിയിരുന്നു. തമ്പാനൂർ സ്റ്റാൻഡിൽ നിന്ന് കെ.എസ്.ആർ.ടി.സി ബസുകൾ ദീർഘദൂര സർവീസുകൾ നടത്തില്ല. മറ്റ് ജില്ലകളിൽ നിന്നു വരുന്ന ബസുകൾ തിരുവനന്തപുരം ജില്ലാ അതിർത്തിയിൽ സർവീസ് അവസാനിപ്പിക്കുകയാണ്.

header2
dd1b900d-9e74-4b7b-a80e-f410702c9d6e
റബ്ബർ കർഷകരെ കണ്ണ്നീർ കുടിപ്പിച്ച യു ഡി എഫ് സർക്കാർ .സർക്കാർ സംഭരണം പാളി

ആസിയാൻ കരാറിനെ കുറിച്ച് പറയുകയും, അതിനെതിരെ ഇടതുപക്ഷം സമരം നടത്തുകയും , ചെയ്‌തപ്പോൾ മാറി നിന്ന് പുശ്ചിക്കുകയും , യു ഡി എഫ് വന്നാൽ നല്ല കാലം വരുമെന്ന് പറഞ്ഞു അവരെ സപ്പോർട്ട് ചെയ്യുകയും ചെയ്തവരാണ് റബ്ബർ കർഷകരിൽ ഭൂരിപക്ഷവും .ഇന്ന് അവർ തന്നെ ആണ് സർക്കാരിന് എതിരെ മുമ്പോട്ട് വന്നിരിക്കുന്നത് .240 വിലയുണ്ടായിരുന്ന റബ്ബർ ഇന്ന് 100 രൂപയിലേക്ക് എത്തിയിരിക്കുന്നു . ഒരു തറ വില പ്രഖ്യാപിച്ച് റബ്ബർ എടുക്കുവാൻ പോലും ഗവണ്മെന്റ് തയ്യാറാകുന്നില്ല .റബ്ബർ സംഭരണം എന്നത് പാഴ് വാക്കായി മാറികഴിഞ്ഞു .ചെറുകിട റബ്ബർ കർഷകർ ജീവിക്കുവാൻ പോലും വല്ലാതെ പാട് പെടുന്നു .. പലരും ആത്മഹത്യയുടെ വക്കിലാണ് .പാലയും , കാഞ്ഞിരപ്പള്ളി പോലെ ഉള്ള റബ്ബറിന്റെ ഈറ്റില്ലങ്ങളിൽ പല കർഷകരും റബ്ബർ കൃഷി ഉപേക്ഷിച്ച് കഴിഞ്ഞു .ഏകദേശം 10 ലക്ഷത്തിലേറെ റബ്ബർ കർഷകരെ വല്ലാത്ത പ്രതിസന്ധിയിലേക്ക് തള്ളി വിട്ട സർക്കാർ ..ഇതൊന്നും ശ്രദ്ധിക്കാതെ അഴിമതിയിൽ കുളിച്ചു മുങ്ങി താഴ്ന്നുകൊണ്ടിരിക്കുന്നു

niyamasabha1-300x157
മാണിയുടെ രാജി ആവശ്യപ്പെട്ട് ബഹളം; നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് ഒന്നാംപ്രതിയാക്കി എഫ്.ഐ.ആര്‍ റജിസറ്റര്‍ ചെയ്തതോടെ ധനമന്ത്രി കെ.എം.മാണി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു. വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എം.എല്‍.എ സുരേഷ് കുറുപ്പ് നല്‍കിയ അടിയന്തരപ്രമേയ നോട്ടീസ് ഡെപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തന്‍ തള്ളിയതോടെ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി. തുടര്‍ന്ന് മറ്റുചടങ്ങുകള്‍ ഒഴിവാക്കി സഭ ഇന്നത്തേക്ക് പിരിയുകയായിരുന്നു. രാവിലെ സഭതുടങ്ങിയപ്പോള്‍തന്നെ സഭ ബഹളമയമായിരുന്നു. മാണിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്ലക്കാര്‍ഡുകളും ബാനറുകളുമായാണ് പ്രതിപക്ഷ അംഗങ്ങള്‍ സഭയിലെത്തിയത്. ചോദ്യോത്തരവേളയിലും പ്രതിശേധം ഇരമ്പി. മാണി രാജിവെച്ചില്ലെങ്കില്‍ മുഖ്യമന്ത്രി അദ്ദേഹത്തെ പുറത്താക്കണമെന്നാണ് പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടത്. രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കോഴ ആരോപണത്തില്‍ മാണി രാജിവയ്ക്കേണതില്ലെന്ന നിലപാട് എടുത്തതോടെയാണ് പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയ അനുമതി നിഷേധിക്കപ്പെട്ടത്.

stock-photo-girl-with-long-hair-on-the-ground-smiling-102506675 copy
വനിതാ ആഫീസറെ നിലത്തടിച്ച കോണ്‍ഗ്രസ്‌ നേതാവിനെ രക്ഷിക്കുവാന്‍ ഉന്നതതല ഇടപെടല്‍. പോലീസ് വനിതാ ആഫീസറുടെ മൊഴി തിരുത്തി

അഴിമതിക്ക് കൂട്ട് നില്ക്കാത്ത വനിതാ ആഫീസറെ ആക്രമിച്ച കോണ്ഗ്രസ് നേതാവിനെ രക്ഷിക്കുവാന്‍ ഉന്നതതല ഇടപെടല്‍. കോണ്‍ഗ്രസ്‌ നേതാവും കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമായ കെ ഐ ജേക്കബ് തന്നെ ശാരീരികമായി ആക്രമിച്ച വിവരം പട്ടികജാതി വികസന ആഫീസര്‍ ദീപ ജോര്‍ജ് പോലീസിനു മൊഴി നല്‍കി എങ്കിലും മര്‍ദന വിവരം പോലീസ് രേഖപ്പെടുത്തിയില്ല. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രത്യേക നിര്‍ദേശ പ്രകാരമാണത്രേ പോലീസ് മൊഴി തിരുത്തിയത്.

മൊഴി തിരുത്തി വനിതാ ആഫീസറെ ആക്രമിച്ച കോണ്ഗ്രസ് നേതാവിനെ രക്ഷിക്കുവാന്‍ ശ്രമിക്കുന്ന ഉന്നതതല ഗൂഡാലോചനക്കെതിരെ കോതമംഗലത്ത് ശക്തമായ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. സര്‍വിസ് സംഘടനകളുടെയും മറ്റും നേതൃത്വത്തില്‍ കോതമംഗലത്ത് പ്രതിഷേധ മാര്‍ച്ചും സമ്മേളനവും നടക്കും.

6031332342_672c84b69a_z
തമിഴ്‌ നാടിന്റെ വാശിയില്‍ കേരളത്തിന്റെ 568 ഹെക്ടർ വനപ്രദേശം വെള്ളത്തിൽ മുങ്ങി

വറ്റി വരണ്ട വൈഗ അണകെട്ടിലേക്ക് മനപൂർവ്വം വെള്ളം കൊണ്ട് പോകാതെ, കേരളത്തിലെ ആത്മാഭിമാനം ഉള്ള , സാധാരണ ജനങ്ങളെ പുശ്ചിച്ചുകൊണ്ട് , മുല്ലപ്പെരിയാർ ജലനിരപ്പ്‌ 142 അടിയിലേക്ക് എത്തിച്ച തമിഴ്നാട്‌ , കേരളത്തിലെ 108 ഹെക്ടർ നിത്യഹരിത വനവും 247 ഹെക്ടർ അർദ്ധ നിത്യഹരിത വനപ്രദേശവും അടക്കം 568 ഹെക്ടർ വനപ്രദേശം , വെള്ളത്തിൽ മുക്കി.ഇത് ഈ മേഖലയിലെ ആവാസവ്യവസ്ഥയ്ക്ക് കനത്ത ഭീഷണിയാണ് സൃഷ്ടിച്ചിരിക്കുന്നത് .

നിയമത്തിന്റെ ലൂപ്പ് ഹോളിലൂടെ മുല്ലപ്പെരിയാർ ജലനിരപ്പ്‌ ഉയർത്തുക വഴി കേന്ദ്ര സർക്കാരിന്റെ നാല് നിയമങ്ങളുടെ ലംഘനമാണ്,തമിഴ്നാട് ചെയ്തിരിക്കുന്നത്. കേരള ജനതയുടെ ജീവന് പുല്ല് വില കൽപിച്ചുകൊണ്ട്‌ തമിഴ്നാട്‌ ജലനിരപ്പ്‌ ഉയർത്തിയപ്പോൾ പെരിയാർ മേഖലയിലെ 13 തുരുത്തുകളും , തേക്കടി മേഖലയിലെ 17 വയലുകളും , ആന അടക്കം ഉള്ള വന്യ ജീവികളുടെ ആവാസ കേന്ദ്രം ആണ് വെള്ളത്തിനടിയിൽ ആയത്