1

ലോകകപ്പിൽ പ്രീക്വാർട്ടർ മത്സരങ്ങൾക്ക് ഇന്ന് തുടക്കം

ക​സാൻ: ഫു​ട്ബാൾ ലോ​കം ആ​കാം​ഷ​യോ​ടെ കാ​ത്ത​രി​ക്കു​ന്ന ല​യ​ണൽ മെ​സി​യു​ടെ അർ​ജ​ന്റീ​ന​യും അ​ന്റോ​യിൻ ഗ്രീ​സ്മാ​ന്റെ ഫ്രാൻ​സും ത​മ്മി​ലു​ള്ള നേർ​ക്ക് നേർ പോ​രാ​ട്ട​ത്തി​ലൂ​ടെ ലോ​ക​ക​പ്പി​ലെ നോ​ക്കൗ​ട്ട് ഘ​ട്ട​ത്തി​ന് തു​ട​ക്ക​മാ​വു​ക​യാ​ണ്. ലോ​ക​മെ​മ്പാ​ടു​മു​ള്ള ആ​രാ​ധ​ക​രു​ടെ നെ​ഞ്ചി​ടി​പ്പ് കൂ​ട്ടി പ്രീ​ക്വാർ​ട്ടർ പ്ര​തീ​ക്ഷ​കൾ അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി​രു​ന്നെ​ങ്കി​ലും ഗ്രൂ​പ്പി​ലെ അ​വ​സാന മ​ത്സ​ര​ത്തിൽ മെ​സി​യു​ടെ​യും റോ​ഹോ​യു​ടെ​യും ഗോ​ളു​ക​ളു​ടെ പിൻ​ബ​ല​ത്തിൽ നൈ​ജീ​രി​യ​യെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​കൾ​ക്ക് തോൽ​പ്പി​ച്ച് അർ​ജ​ന്റീന അ​വ​സാന പ​തി​നാ​റിൽ ത​ങ്ങ​ളു​ടെ പ്രാ​തി​നി​ധ്യം ഉ​റ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഗ്രൂ​പ്പ് ഡി​യിൽ നി​ന്ന് ര​ണ്ടാ​മൻ​മാ​രാ​യാ​ണ് അർ​ജ​ന്റീന നോ​ക്കൗ​ട്ട് റൗ​ണ്ടിൽ എ​ത്തി​യി​രി​ക്കു​ന്ന​ത്. മ​റു​വ​ശ​ത്ത് ഫ്രാൻ​സ് ഗ്രൂ​പ്പ് സി​യി​ലെ അ​വ​സാന മ​ത്സ​ര​ത്തി​ന് മു​മ്പ് ത​ന്നെ പ്രീ​ക്വാർ​ട്ടർ ഉ​റ​പ്പി​ച്ചി​രു​ന്നു. 7 പോ​യി​ന്റ് നേ​ടി ഗ്രൂ​പ്പ് ചാ​മ്പ്യൻ​മാ​രാ​യാ​ണ് അ​വർ അർ​ജ​ന്റീ​ന​യെ നേ​രി​ടാൻ ഒ​രു​ങ്ങു​ന്ന​ത്. വന്ന വഴി ക​പ്പ് ഫേ​വ​റി​റ്റു​ക​ളായ ഇ​രു​ടീ​മും ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് റ​ഷ്യ​യിൽ എ​ത്തി​യി​രി​ക്കു​ന്ന​ത്. ഗ്രൂ​പ്പ് സി​യിൽ നി​ന്ന് ഏ​റക്കു​റെ ആ​ധി​കാ​രി​ക​മാ​യി​ത​ന്നെ​യാ​ണ് ഫ്രാൻ​സ് പ്രീ​ക്വാർ​ട്ടർ ഉ​റ​പ്പി​ച്ച​ത്. ആ​ദ്യ മ​ത്സ​ര​ത്തിൽ ഒ​ന്നു പ​ത​റി​യെ​ങ്കി​ലും ആ​സ്ട്ര​ലി​യ​യെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​കൾ​ക്ക് തോൽ​പ്പി​ച്ച അ​വർ അ​ടു​ത്ത മ​ത്സ​ര​ത്തിൽ പെ​റു​വി​നെ ഏ​ക​പ​ക്ഷീ​യ​മായ ഒ​രു ഗോ​ളി​ന് കീ​ഴ​ട​ക്കി​യ​തോ​ടെ അ​വ​സാന പ​തി​നാ​റിൽ സീ​റ്റു​റ​പ്പാ​ക്കി. തു​ടർ​ന്ന് ഫ​ലം നിർ​ണാ​യ​ക​മ​ല്ലാ​ത്ത അ​വ​സാന മ​ത്സ​ര​ത്തിൽ കോ​ച്ച് ദി​ദി​യർ ദെ​ഷാം​പ്സ് പ്ര​ധാന താ​ര​ങ്ങൾ​ക്ക് വി​ശ്ര​മം നൽ​കി​യി​രു​ന്നു. ആ മ​ത്സ​ര​ത്തിൽ ഡെൻ​മാർ​ക്കി​നെ​തി​രെ ഗോൾ ര​ഹിത സ​മ​നില പാ​ലി​ച്ച് ഒ​ന്നാ​മൻ​മാ​രാ​യി ഫ്ര​ഞ്ച് പട പ്രീ​ക്വാർ​ട്ട​റിൽ എ​ത്തു​ക​യാ​യി​രു​ന്നു. ഫി​നി​ഷിം​ഗിൽ പി​ഴ​വു​കൾ ഉ​ണ്ടെ​ങ്കി​ലും മി​ക​ച്ച താ​ര​ങ്ങ​ളു​ടെ സാ​ന്നി​ധ്യ ം അ​വ​രു​ടെ പ്ല​സ് പോ​യി​ന്റു​ക​ളാ​ണ്. ഗ്രീ​സ്മാൻ, പോ​ഗ്ബ, എം​ബാ​പ്പെ, ജി​റൗ​ഡ്, കാ​ന്റെ എ​ന്നി​വ​രെ​ല്ലാം ഫോ​മിൽ ത​ന്നെ​യാ​ണ്. മ​റു​വ​ശ​ത്ത് പു​റ​ത്താ​ക​ലി​ന്റെ പ​ടി​വാ​തിൽ നി​ന്ന് നിർ​ണാ​യക മ​ത്സ​ര​ത്തിൽ മി​ന്നും പ്ര​ക​ട​ന​വു​മാ​യി നോ​ക്കൗ​ട്ടിൽ എ​ത്തിയ ടീ​മാ​ണ് അർ​ജ​ന്റീ​ന. ആ​ദ്യ മ​ത്സ​ര​ത്തിൽ ഐ​സ്‌​ലാൻ​ഡി​നോ​ട് 1​-1​ന്റെ സ​മ​നില വ​ഴ​ങ്ങിയ അ​വർ തു​ടർ​ന്ന് ക്രൊ​യേ​ഷ്യ​യോ​ട് 3​-0​ത്തി​ന്റെ തോൽ​വി വ​ഴ​ങ്ങി. തു​ടർ​ന്ന് നൈ​ജീ​രി​യ​യ്ക്കെ​തി​രെ 2​-1​ന്റെ ജ​യം നേ​ടി ജീ​വൻ നീ​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഐ​സ്‌​ലാൻ​ഡ് ക്രൊ​യേ​ഷ്യ​യോ​ട് തോ​റ്ര​തും അ​നു​ഗ്ര​ഹ​മാ​യി. ആ​ദ്യ ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ലും ദ​യ​നീയ പ്ര​ക​ട​ന​മാ​യി​രു​ന്നു മെ​സി​യു​ടെ​യും സം​ഘ​ത്തി​ന്റ​യും. എ​ന്നാൽ മൂ​ന്നാം മ​ത്സ​ര​ത്തിൽ ഫോർ​മേ​ഷ​നും ലൈ​ന​പ്പും മാ​റ്റി അ​വ​ര​ത്തി​നൊ​ത്തു​യർ​ന്ന അർ​ജ​ന്റീന ഉ​യർ​ത്തെ​ഴു​ന്നേൽ​പ്പി​ന്റെ സൂ​ച​ന​യാ​ണ് നൽ​കി​യ​ത്. മെ​സി താ​ളം ക​ണ്ടെ​ത്തി​യ​തും ​ബ​നേ​ഗ, റോ​ഹോ, ഗോൾ കീ​പ്പർ അർ​മാ​നി, മ​ഷ​രാ​നൊ എ​ന്നി​വ​രെ​ല്ലാം ന​ന്നാ​യി ക​ളി​ക്കു​ന്ന​തും അ​വ​രു​ടെ ആ​ത്മ​വി​ശ്വാ​സം കൂ​ട്ടു​ന്നു. ഉ​റു​ഗ്വെ Vs പോർ​ച്ചു​ഗൽ (​രാ​ത്രി 11.30 മു​തൽ) സോ​ച്ചി: ഇ​ന്ന് ന​ട​ക്കു​ന്ന ര​ണ്ടാ​മ​ത്തെ പ്രീ​ക്വാർ​ട്ട​റിൽ ലോ​ക​ഫു​ട്ബാ​ളർ ക്രി​സ്റ്റ്യാ​നൊ റൊ​ണാൾ​ഡോ​യു​ടെ പോർ​ച്ചു​ഗ​ലും സൂ​പ്പർ സ്ട്രൈ​ക്കർ ലൂ​യി​സ് സു​വാ​രേ​സി​ന്റെ ഉ​റു​ഗ്വേയും ത​മ്മിൽ ഏ​റ്റു​മു​ട്ടും. ഇ​ത്ത​വണ റ​ഷ്യ​യിൽ ക​റു​ത്ത​കു​തി​ര​ക​ളാ​കാ​നെ​ത്തിയ ര​ണ്ട് ടീ​മു​ക​ളു​ടെ പോ​രാ​ട്ട​മാ​യ​തി​നാൽ തീ​പാ​റും മത്സരമാ​യി​രി​ക്കു​മെ​ന്നു​റ​പ്പ്. റൊ​ണാൾ​ഡോ​യു​ടെ ചി​റ​കി​ലേ​റി ബി ഗ്രൂ​പ്പിൽ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യാ​ണ് പോർ​ച്ചു​ഗൽ പ്രീ​ക്വാർ​ട്ട​റിൽ എ​ത്തി​യ​ത്. എ​ല്ലാ​മ​ത്സ​ര​ങ്ങ​ളും ജ​യി​ച്ച് എ ഗ്രൂ​പ്പ് ചാ​മ്പ്യൻ​മാ​രാ​യാ​ണ് ഉ​റു​ഗ്വേ വ​രു​ന്ന​ത്. മി​ക​ച്ച മു​ന്നേ​റ്റ നി​ര​ത​ന്നെ​യാ​ണ് ഇ​രു​ടീ​മി​ന്റെയും മു​ഖ​മു​ദ്ര. വ​ന്ന വ​ഴി ഗ്രൂ​പ്പിൽ നി​ന്ന് 1​ജ​യ​വും ര​ണ്ട് സ​മ​നി​ല​യു​മുൾ​പ്പെ​ടെ അ​ഞ്ച് പോ​യി​ന്റു​മാ​യി ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യാ​ണ് പോർ​ച്ചു​ഗൽ പ്രീ​ക്വാർ​ട്ട​റിൽ എ​ത്തി​യ​ത്. ആ​ദ്യ മ​ത്സ​ര​ത്തിൽ ത്രി​ല്ലർ പോ​രാ​ട്ട​ത്തി​നൊ​ടു​വിൽ സ്പെ​യി​നി​നെ 3​-3​ന്റെ സ​മ​നി​ല​യിൽ കു​ടു​ക്കിയ അ​വർ അ​ടു​ത്ത മ​ത്സ​ര​ത്തിൽ ഏക പ​ക്ഷീ​യ​മായ ഒ​രു ഗോ​ളി​ന് മൊ​റോ​ക്കോ​യെ കീ​ഴ​ട​ക്കി. നിർ​ണാ​യ​ക​മായ അ​വ​സാന മ​ത്സ​ര​ത്തിൽ ഇ​റാ​നു​മാ​യി സ​മ​നില പാ​ലി​ച്ച​തോ​ടെ പ​റ​ങ്കി​കൾ​ക്ക് മു​ന്നോ​ട്ടു​ള്ള വ​ഴി​തെ​ളി​യു​ക​യാ​യി​രു​ന്നു. ഗ്രൂ​പ്പ് ഘ​ട്ട​ത്തിൽ പോർ​ച്ചു​ഗൽ നേ​ടിയ 5 ഗോ​ളു​ക​ളി​ൽ നാ​ലും നേ​ടി ടീ​മി​നെ മു​ന്നിൽ നി​ന്ന് ന​യി​ക്കു​ന്ന റൊ​ണാൾ​ഡോ ത​ന്നെ​യാ​ണ് അ​വ​രു​ടെ ശ​ക്തി. നിർ​ണാ​യക സ​മ​യ​ത്ത് ഗോൾ​ക​ണ്ടെ​ത്തു​ന്ന ക്വു​റേ​സ്മ​യും വി​ശ്വ​സ്ത​നാ​ണ്. ഗോൾ കീ​പ്പർ റൂ​യി പ​ട്രീ​ഷ്യോ,​പെ​പേ, ആ​ന്ദ്രേ സിൽവ എ​ന്നീ​പ​രി​ചയ സ​മ്പ​ന്ന​രു​ടെ സാ​ന്നി​ധ്യ​വും പ​റ​ങ്കി​കൾ​ക്ക് ക​രു​ത്താ​ണ്. അ​തേ സ​മ​യം ഉ​റു​ഗ്വേ ക​ളി​ച്ച മൂ​ന്ന് മ​ത്സ​ര​വും ജ​യി​ച്ചാ​ണ് പ്രീ​ക്വാർ​ട്ട​റിൽ എ​ത്തി​യി​രി​ക്കു​ന്ന​ത്. ഗ്രൂ​പ്പ് ഘ​ട്ട​ത്തിൽ എ​ല്ലാ മ​ത്സ​ര​വും ജ​യി​ച്ച മൂ​ന്ന് ടീ​മു​ക​ളിൽ ഒ​ന്നാ​ണ് ഉ​റു​ഗ്വേ. ഗ്രൂ​പ്പ് ഘ​ട്ട​ത്തിൽ ഒ​രു​ഗോൾ പോ​ലും വ​ഴ​ങ്ങാ​ത്ത ഏക ടീ​മും ഉ​റു​ഗ്വേയാ​ണ്. ആ​ദ്യ മ​ത്സ​ര​ത്തിൽ ഈ​ജി​പ്റ്റി​നെ ഏ​ക​പ​ക്ഷീ​യ​മായ ഒ​രു​ഗോ​ളി​ന് കീ​ഴ​ട​ക്കിയ അ​വർ അ​ടു​ത്ത മ​ത്സ​ര​ത്തിൽ സൗ​ദി അ​റേ​ബ്യ​യേ​യും ഇ​തേ സ്കോ​റി​ന് വീ​ഴ്ത്തി. അ​വ​സാന മ​ത്സ​ര​ത്തിൽ വി​ശ്വ​രൂ​പം പു​റ​ത്തെ​ടു​ത്ത് ആ​തി​ഥേ​യ​രായ റ​ഷ്യ​യെ മ​റു​പ​ടി​യി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​കൾ​ക്ക് വീ​ഴ്ത്തി രാ​ജ​കീ​യ​മാ​യി ത​ന്നെ​യാ​ണ് പ്രീ​ക്വാർ​ട്ടർ ഉ​റ​പ്പി​ച്ച​ത്. ലൂ​യി​സ് സു​വാ​രേ​സ്, എ​ഡി​സൺ ക​വാ​നി എ​ന്നീ ലോ​കോ​ത്തര സ്ട്രൈ​ക്കർ​മാ​രു​ടെ സ​ന്നി​ധ്യം ആ​ണ് അ​വ​രു​ടെ ഏ​റ്ര​വും വ​ലിയ ക​രു​ത്ത്. അ​ദ്ധ്വാ​നി​ച്ച് ക​ളി​ക്കു​ന്ന നാ​യ​കൻ ഡി​യാഗോ ഗോ​ഡിൻ, പ​രി​ചയ സ​മ്പ​ന്ന​നായ ക്രി​സ്റ്റ്യൻ റോ​ഡ്രി​ഗ​സ്, സൂ​പ്പർ ഗോൾ​കീ​പ്പർ ഫെർ​ണാ​ണ്ടോ മു​സ്​ലി​യേര എ​ന്നി​ങ്ങ​നെ ഒ​രു പി​ടി​മി​ക​ച്ച താ​ര​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​വും അ​വ​രു​ടെ ലൈ​ന​പ്പി​ന് മു​തൽ​ക്കൂ​ട്ടാ​കു​ന്നു.

hotbrains