Scroll
headertop

Health

കാൻസറിന് ഒരു ദിവ്യ ഔഷധം- ലക്ഷ്മി തരുവും , മുള്ളാത്തയും

തൃശൂർ ജില്ലയിലെ അഞ്ചേരി ഗ്രാമത്തിലെ വീട്ടുമുറ്റങ്ങളിൽ ലക്ഷ്മി തരുവും മുള്ളാത്തയും തളിരിടുകയാണ്. നാടിന്റെ ജീവൗഷധത്തെ ഓമനിച്ച് വളർത്തുകയാണിവിടെ. അർബുദം കാർന്നു തുടങ്ങിയ കൂടപ്പിറപ്പുകളുടെയും മക്കളുടെയും രക്ഷിതാക്കളുടെയുമൊക്കെ ജീവിതം തിരിച്ചു പിടിക്കാനുതകിയ ഈ ചെടികളെ എങ്ങനെ അവർ സ്നേഹിക്കാതിരിക്കും, ലാളിക്കാതിരിക്കും.

അഞ്ചേരിയിലെ ഒന്നര കിലോമീറ്ററിനുള്ളിൽ 75ലധികം കാൻസർ രോഗികളുണ്ടായിരുന്ന സംസ്ഥാനത്തെ ഏക സ്ഥലം. ഇതിൽ 40 പേർ അകാലത്തിൽ വിടപറഞ്ഞു. ശേഷിച്ചവരിൽ ഒരാളെ പരിചയപ്പെടാം. വല്ലച്ചിറ വീട്ടിൽ സെബി എന്ന യുവാവ്. കഴിഞ്ഞ ജനുവരിയിലാണ് സെബിക്ക് ഉമിനീർ ഗ്രന്ഥിയിൽ കാൻസർ ബാധ സ്ഥിരീകരിച്ചത്. 30 റേഡിയേഷൻ നടത്തി. ശരീരം ശോഷിച്ച് എല്ലും തോലുമായി. ഈ അവസ്ഥയിലാണ് കാർഷിക സർവകലാശാലയിലെ പ്രൊഫസർ ഡോ. അഗസ്റ്റിൻ ആന്റണിയെ അവിചാരിതമായി കണ്ടുമുട്ടുന്നത്. ലക്ഷ്മി തരു എന്ന ഔഷധച്ചെടിയുടെയും മുള്ളാത്തയുടെയും (ആത്തി) ഇലയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചു നോക്കാൻ അദ്ദേഹം പറഞ്ഞു.

വീട്ടുകാർക്ക് വിശ്വാസം പോരാ. പക്ഷേ, സെബി പിന്മാറിയില്ല. പതിവായി ഉപയോഗിച്ചപ്പോൾ നല്ല ആശ്വാസം. അടുത്ത ചെക്കപ്പിന് ഡോക്ടറുടെ അടുത്തെത്തി. റിസൾട്ട് നോക്കിയ ഡോക്ടർ അദ്ഭുതപ്പെട്ടു. സെബിയുടെ രോഗം മാറിത്തുടങ്ങുന്നു. സെബിക്ക് സംശയം മാറിയില്ല. പ്രശസ്ത കാൻസർ രോഗ വിദഗ്ദ്ധൻ ഡോ. ഗംഗാധരനെ കാണിച്ചു. അവിടെയും ഫലം പോസിറ്റീവ്. മരുന്നിനൊപ്പം ഈ ചെടികളുടെ കഷായവും തുടരാൻ അദ്ദേഹം നിർദ്ദേശിച്ചു. ഇപ്പോൾ പൂർണ ആരോഗ്യവാനാണ് സെബി.

തന്റെ നേരനുഭവം മറ്റുള്ളവരിലും എത്തിക്കാനായി പിന്നെ സെബിയുടെ ശ്രമം. 35 പേരുമായി അഞ്ചേരിയിലെ കാൻസ‌ർ രോഗികളുടെ കൂട്ടായ്മയായ സൗഹൃദവേദി അങ്ങനെ പിറന്നു. ലക്ഷ്മി തരുവും ആത്തിയും ഇവരെയെല്ലാം ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരികയാണ്. അഞ്ചേരിയിലെ ഡോ. ഗീതയുടെ വീട്ടിൽ 20 ലക്ഷ്മി തരു വൃക്ഷങ്ങളുണ്ട്. ഇവിടെ നിന്ന് ഇല ശേഖരിച്ചു. മുള്ളാത്തയുടെ ഇല കിട്ടാൻ കുറച്ച് പ്രയാസപ്പെട്ടു. തുടർന്നാണ് ഇവ രണ്ടും വീട്ടുവളപ്പിൽ വച്ചുപിടിപ്പിക്കാൻ തീരുമാനിച്ചത്.

ബാംഗ്ളൂരിൽ നിന്ന് കൊണ്ടുവന്ന ലക്ഷ്മി തരുവിന്റെ വിത്തുകൾ സൗഹൃദ വേദി അയ്യായിരം വീടുകളിൽ സൗജന്യമായി എത്തിച്ചു. മുള്ളാത്തയുടെ വിത്തുകൾ നൂറു വീടുകളിൽ നട്ടു. ഔഷധ ഇലകളെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ലഘുലേഖയും വിതരണം ചെയ്തു. ത്വഗ്രോഗത്തിനും ഫലപ്രദമാണ് ഇലചികിത്സ. സംസ്ഥാനത്തെ പല ആശുപത്രികളിലും ചികിത്സയിലുള്ളവരുടെ ബന്ധുക്കൾ തങ്ങളെ സമീപിക്കുന്നതായി അഞ്ചേരിക്കാർ പറയുന്നു. കാന‌ഡയിൽ നിന്ന് അടുത്തിടെയെത്തിയ ഒരു കുടുംബം ഒരാഴ്ച അഞ്ചേരിയിൽ താമസിച്ച് ഇലക്കഷായം കഴിച്ചു.

കാൻസർ രോഗികളോട് സൗഹൃദവേദിയുടെ ഉപദേശം ഇതാണ്. രോഗത്തെ ഭയക്കരുത്. നിങ്ങൾ എങ്ങനെ ആയിരുന്നുവോ അതുപോലെയാണെന്ന് ഇപ്പോഴും കരുതുക. അഞ്ചേരിയിലേക്ക് സ്വാഗതം. വണ്ടി കയറും മുമ്പ് സെബിയെ വിളിക്കാൻ മറക്കേണ്ട. ഫോൺ: 9847409717.

ആരോഗ്യവാനായി തിരുവല്ല സ്വദേശി ചാക്കോ ഫോൺ നമ്പർ: 9447000067.

രക്താർബുദമായിരുന്നു ചാക്കോക്ക് , പത്തു കീമോ തെറാപ്പി കഴിഞ്ഞതാണ്. കാനഡയിൽ നിന്ന് ഇന്റർനെറ്റ് വഴിയാണ് അഞ്ചേരിയിലെ സെബിയെക്കുറിച്ചറിഞ്ഞത്. കഴിഞ്ഞ ജൂൺ മുതൽ ഇല ചികിത്സ ആരംഭിച്ചു. സെപ്തംബറിൽ അമൃത ആശുപത്രിയിലെ ഡോ. നീരജിനെ കണ്ട് പരിശോധിച്ചപ്പോൾ ഫലം പോസിറ്റീവായിരുന്നു. രക്തത്തിന്റെ കൗണ്ടിംഗ് നോർമലാണെന്നാണ് ഡോക്ടർ പറഞ്ഞത് എന്ന് ചാക്കോ .

വളരെ ഫലപ്രദം എന്ന് ഡോ.ഗീത, കായംകുളം എസ്.എൻ. ആശുപത്രി നമ്പർ: 9349542353

കാൻസർ വൈറസുകളെ ചെറുക്കുന്ന ആന്റി ഓക്‌സൈഡുകളെ ഉൽപ്പാദിപ്പിക്കുന്ന ഔഷധസസ്യമാണ് മുള്ളാത്തയും ലക്ഷ്മിതരുവും. ഇത് ശാസ്ത്രീയമായി കണ്ടെത്തിയതാണ്. പല പഠനങ്ങളും നടന്നു. ഈ ഇലകളിലൂടെ ശാന്തി നേടിയ നിരവധി പേരെ അറിയാം.

Cancer-0001 Cancer-0002

soursop1

മുള്ളാത്ത : പ്രകൃതിയുടെ മടിത്തട്ടില്‍ മയങ്ങുന്ന ഔഷധ വിസ്മയം

പ്രകൃതി അതിവിശാലവും വിസ്മയകരവുമായ അത്ഭുതങ്ങളുടെ കലവറയാണ്.മനുഷ്യനും മറ്റു ജീവജാലങ്ങള്ക്കും വേണ്ട ഭക്ഷണവും ഔഷധങ്ങളും സംഭരിച്ചുവെച്ച ജീവ സംരക്ഷണ പേടകമാണ് പ്രകൃതി. നമുക്ക് ചുറ്റുമുള്ള ഓരോ പുല്നാംമ്പിനും പച്ചിലക്കും കായകള്ക്കും പൂവിനും എല്ലാം ജീവദാനത്തിന്റൊ വിസ്മയകരമായ കഥ പറയാനുണ്ടാകും.

പച്ചിലകളും കായ്കനികളും ഭക്ഷിച്ച് മനുഷ്യന്‍ എത്രയോ കാലം ജീവിച്ചിട്ടുണ്ട്.മറ്റു ജീവികള്‍ ഇന്നും അങ്ങനെതന്നെയല്ലേ ജീവിക്കുന്നത്?പണ്ട് രോഗം വന്നാല്‍ മനുഷ്യന്‍ പ്രകൃതിയെ ആശ്രയിച്ചിരുന്നു.ആധുനിക ജീവിത രീതികള്‍ മനുഷ്യ സമൂഹത്തെ ആകെ കീഴടക്കിയപ്പോള്‍‍ മനുഷ്യന്‍ പ്രകൃതിയെ മറന്നു.പ്രകൃതി മനുഷ്യന് വേണ്ടി മാറ്റിവെച്ച നന്മകളൊക്കെയും മനുഷ്യന്‍ സ്വാര്ത്ഥത ലാഭങ്ങള്ക്ക് വേണ്ടി തച്ചു തകര്ത്തുൊ.

പ്രകൃതിയുടെ കനിവും നിനവും മനുഷ്യന്റെ മൃഗീയതയും എല്ലാം ഓര്മൃപ്പെടുത്തിയത് അടുത്ത കാലത്തായി മഹാ രോഗങ്ങള്ക്ക് പോലും ഫലപ്രദമായ ഔഷധ സസ്യങ്ങളെ കുറിച്ചും വൃക്ഷങ്ങളെക്കുറിച്ചും പലരും ഉച്ചത്തില്‍ സംസാരിക്കുന്നത് കേട്ടപ്പോഴാണ്.ഭാരതീയ ആയുര്വേതദവും മറ്റു ചികിത്സാ രീതികളും ഊന്നി നിന്നത് പ്രകൃതിയില്‍ തന്നെയാണ്.ഇപ്പോഴും പച്ച മരുന്നുകള്‍ ഉപയോഗിക്കുന്നവരും നിരവാധി.

മാരകമായ ക്യാന്സുറിനു പോലും പ്രതിവിധിയായ മുള്ളാന്തയും ലക്ഷ്മി തരുവും ഈയ്യിടെ പത്രങ്ങളില്‍ നിറഞ്ഞു.ആരെല്ലാം ഇവയെ സംരക്ഷി ക്കുന്നുണ്ട്.പറമ്പിലും കാട്ടിലും വഴിയോരത്തും എല്ലാം ഇവ ഉണ്ടായിരുന്നു.ഇപ്പോഴും ഉണ്ട്.പലരും ഇവയെല്ലാം വെട്ടിപ്പറിച്ച് കളഞ്ഞു. ജെ സി ബി യുഗത്തില്‍ ഇടിച്ചു പൊളിച്ചു കളയുക എന്നതാണ് പ്രധാനം. ഒന്നും സംരക്ഷിക്കുക അല്ല പ്രധാനം.അങ്ങനെ നശിപ്പിച്ചു കളഞ്ഞ പലതുമാണ് ഇപ്പോള്‍ പലരും തേടി പിടിക്കുവാന്‍ ഒരുങ്ങുന്നത്.

മുള്ളാത്ത ക്യാന്സ്റിന് ഫലപ്രദമായ ഔഷധമാണ്.അമേരിക്കയിലെ നാഷണല്‍ റിസര്ച്ച് ഇന്സ്റ്റി ട്യുട്ട് മൂന്നു പതിറ്റാണ്ടായി ഇതിനെക്കുറിച്ച്‌ ഗവേഷണം നടത്തുന്നു.

ക്യാന്സനറിനെ നേരിടുവാന്‍ മുള്ളാത്തയില്‍ അടങ്ങിയിരിക്കുന്ന അസറ്റോജിന്സ്‍ എന്നാ ഘടകം ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടൂണ്ട്.നിരവധി കീമോ ചെയ്യുന്നതിനേക്കാള്‍ ഫലം ചെയ്യും മുള്ളാത്തയുടെ ഒരു ഗ്ലാസ് ജ്യുസ് കുടിക്കുന്നതെന്ന് ഇതേപറ്റി ഗവേഷണം നടത്തിയവര്‍ പറയുന്നു.മുള്ളാത്തയുടെ ഇല ഫലം പൂവ് എന്നിവയെല്ലാം ഔഷധ യോഗ്യമാണ്.

ഉഷ്ണമേഖല പ്രദേശങ്ങളില്‍ വളരുന്ന നിത്യഹരിത സസ്സ്യമാണ് മുള്ളാത്ത.മുള്ളഞ്ചക്ക മുള്ളാത്തി ബ്ലാത്തി ലക്ഷ്മണപഴം എന്നെല്ലാം അറിയപ്പെടുന്ന ഈ സസ്യത്തിന്റെമ ആംഗലേയ നാമം സോര്സോപ്പ് എന്നാണ്.അനോന മ്യുരിക്കേറ്റ എന്ന ശാസ്ത്ര നാമത്തില്‍ അറിയപ്പെടുന്ന ഈ സസ്യത്തിന്റെ വിവിധ ഘടകങ്ങളില്‍ കാര്ബോപഹൈഡ്രേറ്റ് ജീവകങ്ങളായ സി ബി എന്നിവ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.

1416945469_1416945469_1416945469_1416945469_j2611in

വെളിച്ചെണ്ണ വാര്‍ധക്യം തടയും

വെളിച്ചെണ്ണ വാര്‍ധക്യം തടയുമെന്നു ഡെന്‍മാര്‍ക്കിലെ ഗവേഷകര്‍. അല്‍ഷിമേഴ്‌സ്‌, പാര്‍ക്കിന്‍സണ്‍ രോഗങ്ങളും തടയാന്‍ വെളിച്ചെണ്ണയ്‌ക്കു കഴിവുണ്ടെന്നു കോപ്പന്‍ഹേഗന്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തി.വെളിച്ചെണ്ണയില്‍ അടങ്ങിയ ഫാറ്റി ആസിഡുകളാണു വാര്‍ധക്യം തടയുന്നത്‌. തകരാറിലാകുന്ന കോശങ്ങളെയും ഡി.എന്‍.എയെയും പ്രവര്‍ത്തനക്ഷമമാക്കാനുള്ള ഫാറ്റി ആസിഡുകളുടെ കഴിവാണ്‌ അനുഗ്രഹമാകുക.എലികളില്‍ നടത്തിയ പരീക്ഷണത്തിന്റെ അടിസ്‌ഥാനത്തിലാണു പ്രഫ. വില്‍ഹേം ബോറിന്റെ നേതൃത്വത്തിലുള്ള ഗവേഷകര്‍ നിഗമനത്തിലെത്തിയത്‌. വെളിച്ചെണ്ണയിലൂടെ ലഭിക്കുന്ന അധിക ഇന്ധനം തലച്ചോറിലെ കോശങ്ങളുടെ തകര്‍ച്ച തടയും. ഗവേഷണ ഫലം സെല്‍ മെറ്റാബോളിസം ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

Kerala_bird_flu_650

പക്ഷിപ്പനി: എച്ച്‌5എന്‍1: മനുഷ്യരിലേക്കു പകരാം

കേരളത്തില്‍ പടര്‍ന്നുപിടിച്ച പക്ഷിപ്പനി മനുഷ്യരിലേക്കു പകരാന്‍ സാധ്യതയുള്ള എച്ച്‌5എന്‍1 വൈറസ്‌ മൂലമാണെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്‌ഥിരീകരിച്ചു. ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസ്‌ ലാബില്‍ നടത്തിയ പരിശോധനയിലാണ്‌ വൈറസ്‌ എച്ച്‌5എന്‍1 ആണെന്നു കണ്ടെത്തിയത്‌. എന്നാല്‍ കേരളത്തിലൊരിടത്തും പക്ഷിപ്പനി മനുഷ്യരിലേക്കു പകര്‍ന്നതായി കണ്ടെത്തിയിട്ടില്ലെന്നും അതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി വി.എസ്‌. ശിവകുമാര്‍ അറിയിച്ചു. പനി, ശ്വാസതടസം, ശ്വാസംമുട്ടല്‍ എന്നിവയാണ്‌ എച്ച്‌5 എന്‍1 വൈറസ്‌ ബാധ മനുഷ്യരില്‍ സൃഷ്‌ടിക്കുന്ന രോഗലക്ഷണങ്ങള്‍. പക്ഷികളുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്കാണു വൈറസ്‌ പകരാര്‍ സാധ്യത. ഇത്തരം രോഗലക്ഷണങ്ങള്‍ ഉളളവര്‍ ശാസ്‌ത്രീയമായ ചികിത്സയ്‌ക്ക്‌ ഉടന്‍ വിധേയരാകണം.

വൈറസ്‌ സ്‌ഥിരീകരണത്തെത്തുടര്‍ന്ന്‌ ആലപ്പുഴ ജില്ലയില്‍ കനത്ത ജാഗ്രത ഏര്‍പ്പെടുത്തി. ഇന്നു മുതല്‍ ആലപ്പുഴയില്‍ 50 സ്‌ക്വാഡുകള്‍ കൂടി രോഗബാധിതപ്രദേശങ്ങളിലെ താറാവുകളെ കൊല്ലാനിറങ്ങും. ഒരു സ്‌ക്വാഡില്‍ അഞ്ച്‌ അംഗങ്ങളുണ്ടാകും. ഇന്നലെ ആലപ്പുഴ ജില്ലയില്‍ മാത്രം 10,000 താറാവുകളെ കൊന്നതായി മൃഗസംരക്ഷണ വകുപ്പ്‌ ഡയറക്‌ടര്‍ ഡോ. ബ്രഹ്‌മാനന്ദന്‍ അറിയിച്ചു.

ഇന്ന്‌ 50,000 താറാവുകളെ കൊല്ലുകയാണു ലക്ഷ്യം. പക്ഷിപ്പനി പൂര്‍ണമായും നിവാരണം ചെയ്യാന്‍ പൊതുജനങ്ങള്‍ സഹകരിക്കണമെന്നു മൃഗസംരക്ഷണ വകുപ്പ്‌ ഡയറക്‌ടര്‍ ആവശ്യപ്പെട്ടു. മാസ്‌ക്‌ ധരിക്കാതെയും മറ്റും താറാവുകളെ കൈകാര്യം ചെയ്യുന്നത്‌ അപകടകരമാണ്‌. ആരോഗ്യവകുപ്പുമായി സഹകരിച്ചു കൂടുതല്‍ നടപടികള്‍ മൃഗസംരക്ഷണ വകുപ്പു കൈക്കൊള്ളുമെന്നും അദ്ദേഹം അറിയിച്ചു. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലായി അഞ്ച്‌ ലക്ഷത്തോളം താറാവുകളെ കൊന്നൊടുക്കണമെന്നാണു മൃഗസംരക്ഷണ വകുപ്പിന്റെ ഏറ്റവും പുതിയ വിലയിരുത്തല്‍. എന്നാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയില്‍ നീങ്ങുന്നതു തിരിച്ചടിയാണ്‌. കുട്ടനാട്ടില്‍ ഇന്നലെ 25 താറാവുകള്‍ കൂടി പനി പിടിപെട്ട്‌ ചത്തു.

നെടുമുടി മേഖലയില്‍ ഏതാനും വീടുകളില്‍ വളര്‍ത്തിയിരുന്ന കോഴികള്‍ ചത്തതു പക്ഷിപ്പനി ബാധമൂലമാണോയെന്ന്‌ സംശയമുയര്‍ന്നിട്ടുണ്ട്‌. രോഗ നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ആവശ്യമായ ഉപകരണങ്ങള്‍ ഡല്‍ഹിയില്‍ നിന്ന്‌ എത്തിയിട്ടുണ്ട്‌. എന്നാല്‍ എച്ച്‌ 5 എന്‍1 മനുഷ്യരിലേക്ക്‌ പടരാനിടയുള്ള വൈറസാണെന്നു വ്യക്‌തമായിട്ടും താറാവ്‌ കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും താറാവുകളെ ചുട്ടുകൊല്ലുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെടുന്ന പൊതുജനങ്ങള്‍ക്കും സുരക്ഷാ സംവിധാനങ്ങള്‍ ആവശ്യത്തിനു നല്‍കുന്നില്ല. എച്ച്‌5എന്‍1: സൂക്ഷിച്ചില്ലെങ്കില്‍ ദുരന്തം

വിവിധ പക്ഷിപ്പനി വൈറസുകളില്‍ മനുഷ്യരെ ബാധിക്കുന്നവയില്‍ മാരകം. രോഗം ബാധിച്ച പക്ഷികളുമായി നേരിട്ടോ അല്ലാതെയോ ഉള്ള സമ്പര്‍ക്കത്തിലൂടെ മനുഷ്യര്‍ക്കു പിടിപെടാം. ഇവയെ കഴുത്തറുത്ത്‌ കൊല്ലുകയോ ചത്ത പക്ഷികളുടെ തൂവലുകള്‍ നീക്കം ചെയ്യുകയോ അശ്രദ്ധമായി കൈകാര്യം ചെയ്‌താലോ രോഗം പടരാം.പക്ഷിമാംസമോ മുട്ടയോ ശരിയാംവണ്ണം പാകം ചെയ്‌തു കഴിക്കുന്നതിലൂടെ മനുഷ്യരിലേക്കു രോഗം പടര്‍ന്നതായി തെളിവില്ല.

എച്ച്‌ 5 എന്‍ 1 വൈറസുകള്‍ ആദ്യം ശ്രദ്ധയില്‍പ്പെട്ടത്‌1966-ല്‍ കാനഡയില്‍. മനുഷ്യരെ ബാധിച്ചതായി ആദ്യം റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടത്‌ 1997-ല്‍ ഹോങ്കോംഗില്‍

വൈറസ്‌ ശരീരത്തില്‍ കടന്നാല്‍ രോഗലക്ഷണം പ്രകടമാക്കാന്‍ രണ്ടു മുതല്‍ 17 ദിവസംവരെ എടുക്കാം. കടുത്ത പനി, ചുമ, തൊണ്ടകാറല്‍, അതിസാരം, ഛര്‍ദി, അടിവയറ്റില്‍ വേദന, നെഞ്ചുവേദന, ശ്വാസതടസം, മൂക്ക്‌, മോണ എന്നിവയില്‍നിന്നു രക്‌തസ്രാവം എന്നിവ പ്രാഥമിക ലക്ഷണം.

രോഗം ബാധിച്ചവരില്‍ 60 ശതമാനവും മരണത്തിനു കീഴടങ്ങി.ലോകാരാഗ്യ സംഘടനയുടെ കണക്കനുസരിച്ച്‌ 2003 മുതല്‍ 2013 വരെ രോഗബാധിതരായ 630 പേരില്‍ 375 പേരും മരിച്ചു. മതിയായ പ്രതിരോധ നടപടി സ്വീകരിക്കാത്തപക്ഷം രാജ്യാന്തര തലത്തില്‍ 50 ലക്ഷം മുതല്‍ ഒന്നരക്കോടിവരെ ആളുകള്‍ രോഗം ബാധിച്ച്‌ മരണമടഞ്ഞേക്കാമെന്ന്‌ ഐക്യരാഷ്‌ട്ര സംഘടനയുടെ ആരോഗ്യവിഭാഗത്തിന്റെ മുന്നറിയിപ്പ്‌. നിലവില്‍ 17 രാജ്യങ്ങളും 12 മരുന്നു നിര്‍മാണ കമ്പനികളും പ്രതിരോധമരുന്നിനായുള്ള ദൗത്യത്തിലാണ്‌. എന്നാല്‍ ഫലപ്രദമായ മരുന്ന്‌ ഇതുവരെ വിപണിയില്‍ എത്തിയിട്ടില്ല.

ജനിതകമാറ്റത്തിനുള്ള സാധ്യതയുള്ളതിനാല്‍ എച്ച്‌ 5 എന്‍ 1 അതിമാരകമായേക്കാം.

images

ഇന്ത്യന്‍ ഔഷധ വിപണിയില്‍ ബഹുരാഷ്ട്ര കൊള്ളക്ക് കളമൊരുങ്ങുന്നു

ഒരു നേരത്തെ ആഹാരത്തിനു വകയില്ലാത്ത ദരിദ്ര ജനകോടികളുടെ ഇന്ത്യയില്‍ ജീവന്‍ രക്ഷാ മരുന്നുകളുടെ വില കുത്തനെ ഉയരുന്നു.ബഹുരാഷ്ട്ര കുത്തകകളുമായി മോഡി സര്‍ക്കാര്‍ ഉണ്ടാക്കിയ രഹസ്യ ധാരണകളെ തുടര്‍ന്നാണ്‌ ഔഷധങ്ങളുടെ വില നിയന്ത്രണാധികാരം എടുത്തു കളയുവാന്‍ തീരുമാനിച്ചത്.ഇതോടെ ഔഷധങ്ങളുടെ വില നിയന്ത്രണ ആധികാരമുള്ള നാഷണല്‍ ഫാര്‍മസ്യുട്ടിക്കല്‍ പ്രൈസിങ്ങ് അതോറിറ്റി നോക്കുകുത്തിയായി. ഇന്ത്യയിലെയും വിദേശത്തെയും കുത്തക മരുന്നുകമ്പനികളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി ഔഷധ മേഖലയെ ഗുരുതരമായ പ്രതിസന്ധിയിലേക്കാണ് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുചെന്നു എത്തിച്ചിരിക്കുന്നത്.ദേശീയ താല്പര്യങ്ങള്‍ക്ക് പോലും ഹാനികരമായ രീതിയില്‍ അമേരിക്കന്‍ താല്പര്യങ്ങള്‍ക്ക് വിധേയമായി ഇന്ത്യന്‍ ഔഷധങ്ങളുടെ പേറ്റന്റ് നിയമത്തില്‍ പോലും ഭേദഗതി വരുത്തുവാനുള്ള നീക്കങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തി വരുന്നത്. പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തോട് തൊട്ടു ചേര്‍ന്നാണ്  ആവശ്യ മരുന്ന് പട്ടികക്ക് പുറത്തുള്ള നൂറ്റി എട്ടു മരുന്നുകളുടെ വില നിയന്ത്രണാധികാരം നാഷണല്‍ ഫാര്‍മസ്യുട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി അസാധുവാക്കിയത്.ഇതോടെ ക്യാന്‍സര്‍ ഹൃദ്രോഗം പ്രമേഹം എയിഡ്സ് തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ക്ക് തോന്നിയ പോലെ വില കൂട്ടാം എന്ന സ്ഥിതി വന്നിരിക്കുകയാണ്. ദരിദ്ര ജനകോടികളുടെ ഇന്ത്യയില്‍ മരുന്നുമില്ല ഭക്ഷണവും ഇല്ല എന്ന സ്ഥിതിയാണ് വരാന്‍ പോകുന്നത്.ഇന്ത്യന്‍ വിപണിയെ യധേഷ്ട്ടം തുറന്നു കൊടുക്കുക വഴി ബഹുരാഷ്ട്ര ഭീമന്മാര്‍ക്ക് ഇന്ത്യന്‍ ജനതയെ കൊള്ള ചെയ്യുവാന്‍ അവസരം ഒരുങ്ങുകയാണ്. പേറ്റന്റ് നിയമം എടുത്തു കളഞ്ഞതോടെ വില കൂടിയ പല ജീവന്‍രക്ഷാ മരുന്നുകളുടെയും കുത്തക വില്‍പ്പന ബഹുരാഷ്ട്ര കുത്തകകള്‍ക്കായി.ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി അഞ്ചിനു ശേഷം നൂറ്റി എണ്‍പത് പുതിയ മരുന്നുകള്‍ ഇന്ത്യയില്‍ വിറ്റു വരുന്നുണ്ട്.ഇവയില്‍ മുപ്പത്തി മൂന്നു മരുന്നുകള്‍ വിദേശ കമ്പനികളുടെ കുത്തക മരുന്നുകളാണ്.ഒരു കമ്പനി മാത്രമാണ് ഇത്തരം മരുന്നുകളുമായി വിപണിയില്‍ ഉണ്ടാകുക.ഇത്തരം മരുന്നുകളുമായി മറ്റൊരു കമ്പനിയും ഇല്ലാത്ത സാഹശ്ചര്യത്തില്‍ ഈ മരുന്നുകളില്‍ അവര്‍ക്ക് തോന്നിയ പോലെ വില ഈടാക്കുവാന്‍ കഴിയും.ഇതിനെയാണ് കൊള്ള എന്ന് പറയുന്നത്. ബഹുരാഷ്ട്ര കുത്തകകള്‍ക്ക് അന്ന്യായമായ ഇളവുകള്‍ നല്‍കി സ്വന്തം രാജ്യത്തെ ജനങ്ങളെ  കൊള്ളയടിക്കുവാന്‍  അവസരമൊരുക്കുകയാണ് ഇന്ത്യന്‍ ഭരണ സാരഥികള്‍ ചെയ്യുന്നത്.സ്വന്തം ജനത മരിച്ചു വീണാലും കുഴപ്പമില്ല തങ്ങളുടെ കീശകള്‍ നിറഞ്ഞാല്‍ മതി എന്നാകും ഭരണക്കാരുടെ ഉള്ളിലിരുപ്പ്. ------സുഷില്‍കുമാര്‍

header2
download (1)
താറാവുകളെ ഉടൻ കൊല്ലണമെന്ന് ഐ.എം.എ

ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ താറാവുകളെ ഉടൻ കൊല്ലണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നിർദ്ദേശിച്ചു. താറാവുകളെ കൊല്ലാൻ വൈകുന്ന ഓരോ നിമിഷവും വൻ ദുരന്തത്തിന് ഇടയാക്കുമെന്നും ഐ.എം.എ മുന്നറിയിപ്പ് നൽകി. താറാവുകളെ കൊന്നൊടുക്കുകയും പ്രതിരോധ പ്രവർത്തനങ്ങൾ നടത്താൻ സമയം വൈകിക്കരുതെന്നും ഐ.എം.എ നിർദ്ദേശിച്ചിട്ടുണ്ട്. പക്ഷിപ്പനി മനുഷ്യരിലേക്ക് പടരാനുള്ള സാദ്ധ്യത ഏറെയാണ്. അതിനാൽ തന്നെ മുൻകരുതൽ നടപടികൾ എടുക്കണമെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നിർദ്ദേശിച്ചു. അതിനിടെ കുമരകത്ത് ഇറച്ചിക്കോഴിയിലും  പക്ഷിപ്പനി കണ്ടെത്തി. കോഴിഫാമിലെ തവിട്ടുമുണ്ടി, നീലക്കോഴി എന്നിവയിലാണ് പക്ഷിപ്പനിയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചത്.

56_141115033150774
ക്ഷയരോഗം: വിവരശേഖരണവും പഠനവുമില്ലെന്ന് ലോകാരോഗ്യ സംഘടന

കൊച്ചി: ക്ഷയരോഗബാധിതരുടെ എണ്ണത്തില്‍ മുന്നിലുള്ള ഇന്ത്യയില്‍ രോഗവ്യാപന ത്തെക്കുറിച്ചുള്ള വിവരശേഖരണവും പഠനറിപ്പോര്‍ട്ടുകളും ഇല്ലെന്ന് ലോകാരോഗ്യ സംഘടന. ലോകത്ത് ഒരുവര്‍ഷം റിപ്പോര്‍ട്ട്ചെയ്യുന്ന മൊത്തം കേസുകളില്‍ 26 ശതമാനവും ഇന്ത്യയിലാണെന്നാണ് കണക്ക്.എന്നാല്‍, 59 വര്‍ഷമായി ഇതുസംബന്ധിച്ച് സര്‍വേ നടത്താന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ലോകാരോഗ്യസംഘടന നവംബറില്‍ പ്രസിദ്ധീകരിച്ച ബുള്ളറ്റിനിലാണ് ഈ വിവരങ്ങള്‍.രോഗവ്യാപന വിവരങ്ങള്‍ ലഭ്യമാക്കാന്‍ നീണ്ടകാലത്തെ പ്രവര്‍ത്തനവും വന്‍തുകയും ആവശ്യമാണെന്നതാണ് സര്‍വേ നടത്താതിരിക്കാന്‍ കാരണമായി അധികൃതര്‍ പറയുന്നത്.ഇന്ത്യയെ പല മേഖലയായി തിരിച്ച് പലപ്പോഴായി നടത്തിയ സര്‍വേകളുടെ അടിസ്ഥാനത്തിലാണ് ക്ഷയരോഗനിവാരണപദ്ധതികള്‍ ആവിഷ്കരിച്ചത്. ആഗോളതലത്തില്‍ വര്‍ഷം 80 ലക്ഷം പുതിയ കേസുകള്‍ റിപ്പോര്‍ട്ട്ചെയ്യുന്നു. ഇതില്‍ 23 ലക്ഷം ഇന്ത്യയിലാണ്. മരണനിരക്കിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്ന രോഗമാണിത്. 1955നുശേഷം ക്ഷയ വ്യാപനത്തെക്കുറിച്ച് ദേശീയ സര്‍വേയോ പഠനമോ നടത്താന്‍ ഇന്ത്യ തയ്യാറായിട്ടില്ല. പഠനറിപ്പോര്‍ട്ടുകളുണ്ടെങ്കില്‍ മാത്രമേ പദ്ധതികള്‍ക്ക് രൂപംനല്‍കാനും നടപ്പാക്കാനും കഴിയൂ. ദേശീയതലത്തിലുള്ള സര്‍വേയ്ക്കു പകരം മേഖലകള്‍ തിരിച്ചുള്ള സര്‍വേകളുടെ അടിസ്ഥാനത്തിലാണ് രോഗനിര്‍ണയവും വ്യാപനവും മരണനിരക്കും കണ്ടെത്തുന്നത്. 2006 ലെ പരിഷ്കരിച്ച ദേശീയ ക്ഷയരോഗനിവാരണ പദ്ധതിക്കുശേഷം മാറ്റങ്ങളുണ്ടായിട്ടുണ്ട്. ഇതിന്റെ ഫലമായി 120 ലക്ഷത്തോളം രോഗികള്‍ക്ക് ചികിത്സ ലഭ്യമാക്കി. എന്നാല്‍, ക്ഷയത്തിന്റെ എല്ലാവിവരങ്ങളും ലഭ്യമാക്കുന്ന സമഗ്രമായ രജിസ്റ്റര്‍ തയ്യാറാക്കുകയെന്ന പ്രധാന ലക്ഷ്യത്തിലേക്ക് എത്തിച്ചേരാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. സ്വകാര്യമേഖലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളുടെ വിവരങ്ങള്‍ ലഭ്യമാക്കാന്‍ സംവിധാനം ഇല്ലാത്തതാണ് കാരണം.ആരോഗ്യമേഖലയിലെ സ്ഥിതികള്‍ തെറ്റായി റിപ്പോര്‍ട്ട്ചെയ്യുന്നതില്‍ ഇന്ത്യ മുന്നിലാണ്. ആഗോളതലത്തില്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന നാലു കേസുകളില്‍ ഒന്ന് ഇന്ത്യയിലായിരിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ആഗോളതലത്തില്‍ തെറ്റായി റിപ്പോര്‍ട്ട്ചെയ്യപ്പെടുന്ന കേസുകളില്‍ 24 ശതമാനവും ഇന്ത്യയിലാണ്. രോഗം കണ്ടുപിടിക്കാതിരിക്കുകയോ, രോഗം കണ്ടെത്തിയിട്ടും ചികിത്സ തേടാതിരിക്കുകയോ ചെയ്യുന്ന സംഭവങ്ങളും ഇതില്‍പ്പെടും. ഇന്ത്യയിലെ നല്ലൊരു ശതമാനവും രോഗത്തിന് ചികിത്സ തേടണമെന്ന ബോധം ഇല്ലാത്തവരാണെന്നും ബുള്ളറ്റിന്‍ പറയുന്നു.

right3
right2
catright5
catright
footer3