Scroll
headertop

Ernakulam

dfddddffdd copy

കൊച്ചി ഹാഫ് മാരത്തോണ്‍: ബെർണാഡ് കിപ്യേഗോ, ഹേല ഹിപ്റോപ് ജേതാക്കൾ

കൊച്ചി രാജ്യാന്തര ഹാഫ് മാരത്തണില്‍ കെനിയക്കാര്‍ വീണ്ടും ജേതാക്കള്‍. കഴി‍ഞ്ഞ വര്‍ഷത്തെ ചാംപ്യന്‍മാരായ ബെര്‍ണാഡ് കിപ്്യേഗോയും, ഹേല ഹിപ്്റോപും യഥാക്രമം പുരുഷ, വനിതാ വിഭാഗങ്ങളില്‍ ചാംപ്യന്‍മാരായി. കഴി‍ഞ്ഞ വര്‍ഷത്തെ റെക്കോര്‍ഡ് തിരുത്തിയ കിപ്്യേഗോ ഒരു മണിക്കൂര്‍ 2 മിനിറ്റ് 36 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്‌. കഴിഞ്ഞ തവണ ഒരു മണിക്കൂർ രണ്ടു മിനിറ്റ് അൻപത്തിനാല് സെക്കൻഡിലാണ് ബെർണാഡ് കിപ്യേഗോ ഫിനിഷ് പൂർത്തിയാക്കിയത്. ഈ വർഷം നടന്ന ആംസ്റ്റർഡാം മാരത്തോണിലും ബെർണാഡ് കിപ്യേഗോയായിരുന്നു ചാംപ്യൻ. വനിതാവിഭാഗം ചാംപ്യനായ ഹേല ഹിപ്്റോപ് ഒരു മണിക്കൂര്‍ 11 മിനിറ്റ് 38 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്. കഴിഞ്ഞ വർഷം ഒരു മണിക്കൂർ പതിനൊന്ന് മിനിറ്റ് അൻപത്തിയേഴ് സെക്കൻഡിലാണ് ഹേല ഹിപ്്റോപ് ഫിനീഷ് ചെയ്തത്. അതെസമയം ഇന്ത്യന്‍ താരങ്ങളുടെ വനിതാ വിഭാഗത്തില്‍ ഒ.പി ജെയ്ഷ ഒന്നാമതെത്തി. ശ്വാസതടസം നേരിട്ടതിനെത്തുടര്‍ന്ന് ഒളിംപ്യന്‍ പ്രീജ ശ്രീധരന് മല്‍സരം പൂര്‍ത്തിയാക്കാനായില്ല. നടന്‍ മോഹന്‍ലാലാണ് ഹാഫ് മാരത്തണ്‍ ഫ്ളാഗ് ഒാഫ് ചെയ്തത്. മലയാള മനോരമയും കൊച്ചി നഗരസഭയും മുത്തൂറ്റ് ഫിനാന്‍സും സംയുക്തമായാണ് കൊച്ചി ഹാഫ് മാരത്തണ്‍ സംഘടിപ്പിച്ചത്.

hj

ആലുവയില്‍ വന്‍ മയക്കുമരുന്ന വേട്ട

ആലുവയില്‍ വന്‍ മയക്കുമരുന്ന വേട്ട. എക്‌സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന പരിശോധനയില്‍ വൈപ്പിന്‍ മാലിപ്പുറത്ത് നിന്നാണ് മയക്കുമരുന്ന് ശേഖരം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടിച്ചെടുത്തത്. മയക്കുമരുന്നുകള്‍ കടത്താന്‍ ശ്രമിച്ച നൗഷാദ് , നൂറുദീന്‍ എന്നിവരെയും എക്‌സൈസ് സംഘം അറസ്റ്റു ചെയ്തു. കഴിഞ്ഞ രണ്ടു ദിവസം എറണാകുളത്തെ എക്‌സൈസ് സംഘം ഉറക്കം കളഞ്ഞ് ലഹരി വേട്ട നടത്തി. രണ്ട് ലഹരി വില്‍പ്പനക്കാരെയാണ് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് കഴിഞ്ഞ ദിവസം പിടികൂടിയത്. ഞായറാഴ്ച്ച തൃപ്പൂണിത്തുറയില്‍ നിന്ന് അറസ്റ്റു ചെയ്ത മുരുകേശന്‍ എന്ന ഉണ്ണിയെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വൈപ്പിന്‍ മാലിപ്പുറം സ്വദേശി നൗഷാദ്, നൂരുദ്ദീന്‍ എന്നിവരെ പിടികൂടാനായതെന്ന് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശശികുമാര്‍ പറഞ്ഞു. ഇവരില്‍ നിന്ന് ദില്ലിയില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന ആമ്പ്യൂളുകളും പിടിച്ചെടുത്തു. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന.

828

ടൗണ്‍ഷിപ്പിന് രൂപരേഖ തയ്യാറാക്കുന്നു

കൊച്ചി: കാക്കനാട് നിര്‍മിക്കുന്ന മെട്രോ ടൗണ്‍ഷിപ്പിനുള്ള വിശദമായ രൂപരേഖ സമര്‍പ്പിക്കാന്‍ കെഎംആര്‍എല്‍ പദ്ധതിയുടെ ട്രാന്‍സാക്ഷന്‍ അഡൈ്വസര്‍ ആയ ഏണസ്റ്റ് ആന്‍ഡ് യങ്ങിന് നിര്‍ദേശംനല്‍കി. ടൗണ്‍ഷിപ്പിന് യോജിച്ച പദ്ധതികള്‍ കണ്ടെത്തേണ്ട ചുമതലയാണ് ഏണസ്റ്റ് ആന്‍ഡ് യങ്ങിനെ ഏല്‍പ്പിച്ചിരിക്കുന്നത്. ഇതിനായി സര്‍വേ ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ അവലംബിക്കാം. 17 ഏക്കറിലാണ് ടൗണ്‍ഷിപ് തയ്യാറാക്കാന്‍ ഉദ്ദേശിക്കുന്നത്. മെട്രോ പദ്ധതിയുടെ ടിക്കറ്റിതര വരുമാനം കണ്ടെത്താനാണ് കാക്കനാട് ടൗണ്‍ഷിപ് ഉള്‍പ്പെടെയുള്ള മെട്രോ പ്ലാസ പദ്ധതികള്‍ തയ്യാറാക്കുന്നത്. ഇതില്‍ ഉള്‍പ്പെടുത്തി മെട്രോ റെയില്‍വേസ്റ്റേഷനുകള്‍ വികസിപ്പിക്കും. 22 സ്റ്റേഷനുകളില്‍ പത്തെണ്ണമാണ് ഇങ്ങനെ വികസിപ്പിക്കുക. ലാഭകരമായ രീതിയില്‍ വാണിജ്യസംരംഭങ്ങള്‍, വിനോദകേന്ദ്രങ്ങള്‍, പാര്‍പ്പിടം, വാഹന പാര്‍ക്കിങ്ങിനുള്ള ആധുനിക സംവിധാനം എന്നിവയാണ് പ്ലാസയില്‍ ഒരുക്കുക. പൊതു-സ്വകാര്യ സംരംഭമായോ ബിഒടി അടിസ്ഥാനത്തിലോ നിര്‍മിക്കാനാണ് പദ്ധതി. ആലുവ, അമ്പാട്ടുകാവ്, മുട്ടം, കളമശേരി, കുസാറ്റ്, ഇടപ്പള്ളി ജങ്ഷന്‍, കലൂര്‍, എംജി റോഡ്, തൈക്കൂടം, പേട്ട എന്നീ സ്റ്റേഷനുകളാണ് വികസിപ്പിക്കുക. ഇതിനായി 39085 ചതുരശ്ര അടി സ്ഥലം കണ്ടെത്തേണ്ടിവരും. കെഎംആര്‍എലിന്റെ കൈവശമുള്ള ഭൂമി ഇതിനായി വിട്ടുനല്‍കും. ഒക്ടോബര്‍ 27 വരെയാണ് ഇതിന് താല്‍പ്പര്യപത്രം സമര്‍പ്പിക്കാന്‍ സമയം നല്‍കിയിരുന്നത്. എന്നാല്‍, ഇതു പിന്നീട് നീട്ടി.

header2
right3

Related News

Hide Stories

right2
catright5
catright
footer3