16 മന്ത്രിമാർക്ക് ഭീഷണി ഇമെയിൽ; യുവാവ് അറസ്റ്റിൽ

Story Dated :December 28, 2014

barscuffs

റിപ്പബ്ലിക് ദിനത്തിൽ ഭീകരാക്രമണം നടത്തുമെന്ന ഇമെയിൽ സന്ദേശം അയച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ജയ്പ്പൂർ സ്വദേശിയായ സുഷിൽ ചൗധരിയെന്ന 34-കാരനെയാണ് രാജസ്ഥാൻ ഭീകരവിരുദ്ധ സേന അറസ്റ്റ് ചെയ്തത്.

വിദ്യാനഗറിലെ ഇന്റർനെറ്റ് കഫേയിൽ നിന്നാണ് ഇയാൾ ഭീഷണി സന്ദേശം അയച്ചതെന്ന് ഗൂഗിളിന്റെ സഹായത്തോടെ അന്വേഷണ സംഘം കണ്ടെത്തി. തുടർന്ന് മണിക്കൂറുകൾക്കുള്ളിൽ മുർളിപുരയിലെ വീട്ടിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ഭീകരവിരുദ്ധ സേന ഡയറക്ടർ ജനറൽ അലോക് ത്രിപേദി പറഞ്ഞു. പരിഭ്രാന്തി സൃഷ്ടിക്കലായിരുന്നു ഇയാളുടെ ലക്ഷ്യമെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസിനോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു.

കഴിഞ്ഞ ദിവസമാണ് ഭീകരാക്രമണം നടത്തുമെന്ന പറഞ്ഞ് കൊണ്ടുള്ള ഇമെയിൽ രാജസ്ഥാനിലെ 16 മന്ത്രിമാർക്ക് ഇയാൾ അയച്ചത്. ലിയോണസർദ എന്ന മെയിൽ ഐഡിയിൽ നിന്നാണ് ഇമെയിൽ അയച്ചിരുന്നത്. ”ഞങ്ങൾ വലിയൊരു സർപ്രൈസ് നൽകാനുള്ള തയ്യാറെടുപ്പിലാണ്. ഒരുങ്ങിയിരുന്നോളൂ. ജനുവരി 26-ന് രാജസ്ഥാനിൽ പലയിടങ്ങളിലും സ്‌ഫോടനങ്ങളുണ്ടാകും. ഇന്ത്യൻ മുജാഹിദീൻ” എന്നായിരുന്നു സന്ദേശം.

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

belowhead