015 മധ്യത്തോടെ ജല – വൈദ്യുതി സബ്സിഡികള്‍ നിര്‍ത്തലാക്കുന്നു

Story Dated :December 21, 2014

water and elect

കുവൈറ്റ്‌ സിറ്റി: കുവൈത്തില്‍ അടുത്ത വര്‍ഷം മധ്യത്തോടെ ജല- വൈദ്യുതി സബ്സിഡികള്‍ നിര്‍ത്തലാക്കുമെന്ന് വിവിധ മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു. കയറ്റുമതി എണ്ണയുടെ വില കുത്തനെ കുറഞ്ഞതിനാല്‍ സര്‍ക്കാര്‍ ചിലവുകള്‍ വെട്ടിച്ചുരുക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനത്തിനു സര്‍ക്കാര്‍ ഒരുങ്ങുന്നത്.

2015 ജൂണ്‍ മാസത്തിനകം പുതിയ താരിഫ് പ്രാബല്യത്തില്‍ വരും. ബജറ്റ് നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടാത്ത വിഷയമായതിനാല്‍ പ്രത്യേക എക്സിക്യുട്ടീവ്‌ ഉത്തരവിലൂടെയാണ് സബ്സിഡിരഹിത നിരക്കുകള്‍ പ്രഖ്യാപിക്കുകയെന്നും മന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

എന്നാല്‍ പാര്‍ലമെന്റ്റില്‍ ഇതിനെ എതിര്‍ക്കുമെന്ന്ന്ന് പ്രമുഖ എം പി യായ ജമാല്‍ അല്‍ ഒമര്‍ പറഞ്ഞു. പരിമിതമായ വേതനം പറ്റുന്നവരാണ് പ്രവാസികളില്‍ ഭൂരിപക്ഷവും . പെട്രോള്‍ വിലയിടിവിന്റെ പേരില്‍ സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നത് ശരിയല്ല. കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷമേ സബ്സിഡികള്‍ കുറയ്ക്കുന്ന നടപടി തുടങ്ങാവൂ. ജമാല്‍ അല്‍ ഒമര്‍ പറഞ്ഞു.

T.V.H, Kuwait

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

belowhead