സ്ത്രീശക്തിയുടെ ചോദ്യശരങ്ങളുയര്‍ത്തി ‘പെണ്ണ്’ അരങ്ങേറി

Story Dated :December 27, 2014

DSCN9972

അബുദാബി: വര്‍ത്തമാനകാല സമൂഹത്തില്‍ സ്ത്രീ അഭിമുഖികരിക്കേണ്ടി വരുന്ന പ്രശ്നങ്ങളെ കോര്‍ത്തിണക്കിയ ദുബായ് സ്പാര്‍ട്ടക്കസിന്റെ 'പെണ്ണ്' അബുദാബി കേരള സോഷ്യല്‍ സെന്റര്‍ സംഘടിപ്പിച്ചുവരുന്ന ആറാമത് ഭരത് മുരളി നാടകോത്സവത്തില്‍ എട്ടാമത്തെ നാടകമായി അരങ്ങേറി. DSCN9903 ലോകമുണ്ടായ കാലം തൊട്ട് സ്ത്രീകള്‍ അപമാനിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. സാക്ഷരതയിലും വിദ്യാഭ്യാസത്തിലും വികസത്തിലും നാം ഏറെ മുന്നോട്ട് പോയെങ്കിലും ഇന്നും പെണ്‍കുട്ടികള്‍ പീഢനങ്ങള്‍ക്കിരായിക്കൊണ്ടേയിരിക്കുന്നു. ഇത്തരം അനുഭവങ്ങളെ തന്‍മയത്തത്തോടെ 'പെണ്ണി'ലൂടെ അവതരിപ്പിക്കുകയായിരുന്നു സ്പാര്‍ട്ടക്കസ്.     പ്രലോഭനങ്ങളിലകപ്പെട്ട് ചതിക്കുഴിയിലേയ്ക്ക് വീണുപോയ ജൂലിയറ്റ് എന്ന പെണ്‍കുട്ടിയും അവരുടെ കുടുംബവും അനുഭവിക്കുന്ന മാസിക സംഘര്‍ഷങ്ങള്‍ വരച്ചു കാട്ടുകയായിരുന്നു നാടകത്തില്‍.   DSCN9875 സ്ത്രീയെ എന്നും ഒരു പക്ഷത്ത് നീറുത്തി വേട്ടക്കാര്‍ക്ക് പോലും സംരക്ഷണം നല്‍കുന്ന നീതി ന്യായ വ്യവസ്ഥയുടെ നേര്‍േക്കും ചോദ്യശരങ്ങളുയര്‍ത്തുന്ന 'പെണ്ണ്' പ്രേക്ഷകരിലേയ്ക്ക് എളുപ്പത്തില്‍ സന്നിവേശിപ്പിക്കപ്പെടാവുന്ന രീതിയിലാണ് രചയും സംവിധാവും നിര്‍വ്വഹിച്ചിരുന്നത്.                 DSCN9912   സുരേഷ് ബാബു ശ്രീസ്ഥ രചിച്ച് ഉമേഷ് കല്ല്യാശ്ശേരി സംവിധാനം ചെയ്ത പെണ്ണില്‍ ജൂലിയറ്റെന്ന പെണ്‍കുട്ടിയായി വേഷമിട്ട ആതിര പ്രേം മികവുറ്റ പ്രകടമാണ് കാഴ്ചവെച്ചത്. നുസൈബ, ഫെബി ഷാജഹാന്‍, സുമതി, മോഹന്‍ മൊറാഴ, ശശി, അബ്ദുല്‍ സലീം, ആര്യ, സജീര്‍ ഗോപി, അഷറഫ്, സുനില്‍, നൌഷാദ്, പ്രഭാകരന്‍ എന്നിവര്‍ വിവിധ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി. സംഗീതം: ഉമേഷ് കല്ല്യാശ്ശേരി, പ്രകാശവിതാനം: പ്രസാദ്, രംഗസജ്ജീകരണം ഹരി ബക്കളം, കുമാര്‍, ചമയം ക്ളിന്റ് പവിത്രന്‍.       DSCN9818 ഭരത് മുരളി നാടകോത്സവത്തിന്റെ ഒന്‍പതാം ദിവസമായ നാളെ ളെ (ഞായറാഴ്ച) രാത്രി 8.30് ജെയിംസ് എലിയ രചയും സംവിധാവും നിര്‍വ്വഹിച്ച 'ഞായറാഴ്ച' അബുദാബി നാടകസൌഹൃദം അരങ്ങിലെത്തിക്കും.

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

belowhead