സുവര്‍ണ്ണ ചകോരം റെഫ്യുജിയാദോയ്ക്ക്

Story Dated :December 19, 2014

refugiado_141219055107303

തിരു: കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ മികച്ച ചിത്രത്തിനുള്ള സുവര്‍ണ്ണ ചകോരം അര്‍ജന്റീനന്‍ ചിത്രമായ റെഫ്യുജിയാദോയ്ക്ക്. സ്പാനിഷ് ഭാഷയിലുള്ള ചിത്രം ദീഗോ ലെര്‍മാനാണ് സംവിധാനം ചെയ്തത്. മത്തിയാസ് എന്ന ഏഴുവയസ്സുകാരനും അവന്റെ അമ്മ ലോറയും ഗാര്‍ഹികപീഡനത്തിന് ഇരയാകുന്നതും തുടര്‍ന്നുള്ള ജീവിതമൂഹൂര്‍ത്തങ്ങളുമാണ് റെഫ്യൂജിയാദോ പറയുന്നത്. യഥാര്‍ത്ഥമായി അര്‍ജന്റീനിയിലെ സാമൂഹികജീവിതം ആവിഷ്കരിക്കുന്നതാണ് സിനിമ.

മികച്ച സംവിധായകനായി ജപ്പാനീസ് ചിത്രമായ സമ്മര്‍ ക്യോട്ടോ സംവിധാനം ചെയ്ത ഹിരോഷി ടോഡ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നവാഗത സംവിധായകനുള്ള രജത ചകോരം ഇറാന്റെ ഹൊസൈന്‍ ഷഹാബി നേടി. ദ ബ്രൈറ്റ് ഡേയാണ് ചിത്രം.മികച്ച മലയാള സിനിമയ്ക്കുള്ള അവാര്‍ഡ് സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ഒരാള്‍ പൊക്കം നേടി. മേളയ്ക്ക് വെള്ളിയാഴ്ച തിരശ്ശീലവീണു. കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന സമാപനസമ്മേളനത്തില്‍ ഗവര്‍ണര്‍ പി സദാശിവം വിവിധ പുരസ്കാരങ്ങള്‍ വിതരണം ചെയ്തു.

മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായി. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ വിഖ്യാത സംവിധായകന്‍ നൂറി ബില്‍ജി സെയ്ലന്‍ എന്നിവര്‍ സംസാരിച്ചു.സുവര്‍ണചകോരം നേടിയ ചിത്രത്തിന്റെ പ്രദര്‍ശനവും നിശാഗന്ധിയില്‍ നടന്നു.

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

belowhead