സാന്ത്വന സ്പർശമായ് പയ്യന്നൂർ സൗഹൃദവേദി

Story Dated :December 29, 2014

smddda copy

സൗദി അറേബ്യ : ജീവിത ദുരിതങ്ങളിൽ അകപെട്ടു പോയ കുടുംബങ്ങൾക്ക് കൈത്താങ്ങാവുകയാണ് പയ്യന്നൂർ സൗഹൃദവേദി . തലശ്ശേരി കുട്ടികാട്, എടക്കാട് താമസിച്ചിരുന്ന റഫീഖ് ഹൃദയാഘാതം മൂലം മരണ മടഞ്ഞതോടെ ആശ്രയമറ്റു പോയ കുടുംബത്തിനു അൻപതിനായിരം രൂപയും മാസംതോറും അയ്യായിരം രൂപയും നൽകാൻ പയ്യന്നൂർ സൗഹൃദവേദിക്ക് കഴിഞ്ഞു. പയ്യന്നൂർ കോറോം സെന്ററില്‍ താമസിക്കുന്ന എൻ.വി. രാജന്റെ അപ്രതീക്ഷിതമായ മരണത്തിനു ശേഷം തൈറോയിഡ് സംബന്തമായ രോഗത്തിൽ കഴിയുന്ന ഭാര്യ ശോഭനയുടെ ചികിത്സക്കായി ഇരുപതിനായിരം രൂപയും ഇരു വൃക്കകളും തകരാറിലായ പയ്യന്നൂർ സ്വദേശിനിക്ക് ഇരുപതിനായിരം രൂപയും നല്കാൻ സാധിച്ചു. പയ്യന്നൂരിൽ ഒളവറയിൽ താമസിക്കുന്ന രോഗിയായ ഗോപാലനും ബുദ്ധി മാന്ദ്യം സംഭവിച്ച മകളുടെയും ചികിത്സാ ചിലവുകൾക്കായി എല്ലാ മാസവും അയ്യായിരം രൂപ വിതരണം ചെയ്യാൻ പയ്യന്നൂർ സൗഹൃദവേദിക്ക് സാധിച്ചു. വാര്‍ദ്ധക്ക്യത്താല്‍ ഒറ്റപെട്ടുപോയ വി.പി.മാധവിയമ്മയ്ക്ക് മാസം തോറും ആയിരം രൂപയും ഭർത്താവിന്റെ മരണശേഷം നിത്യവൃത്തിക്ക് ബുദ്ധിമുട്ടുന്ന സാറാമ്മ മോയ്തുവിനു ആയിരം രൂപയും എല്ലാ മാസവും നല്കാനും വേണ്ട നടപടികൾ പയ്യന്നൂർ സൗഹൃദവേദി സ്വീകരിച്ചു.

സഹജീവികളുടെ കണ്ണീരൊപ്പുബ്ബോൾ മാത്രമേ കൂട്ടായ്മകൾ അതിൻറെ യഥാർത്ഥ ലക്ഷ്യം നിറവേറ്റുകയുള്ളൂ എന്ന സന്ദേശത്തിന്റെ ഉത്തമോദാഹരണമായിരുന്നു പയ്യന്നൂർ സൗഹൃദവേദി കോബാറിൽ സംഘടിപ്പിച്ച സൗഹൃദം 2014. ജീവകാരുണ്യപ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിക്കാൻ കൂടുതൽ സമയം കണ്ടെത്തുകയും കൂടുതൽ കുടുംബങ്ങള്‍ക്ക് സഹായം എത്തിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ ഉടൻ തുടങ്ങി വെയ്ക്കാനും തീരുമാനിച്ചു.കലാസ്വാദകരുടെ ഹൃദയങ്ങളെ ആകർഷിച്ച വ്യതസ്തമായ കലാവിരുന്നുകൾ ചടങ്ങിനു മാറ്റു കൂട്ടി കരകാട്ടവും കൊൽക്കളിയും ശാസ്ത്രീയ നിര്ത്തനിർത്യങ്ങളും സംഗീതവും ഹാസ്യ വിരുന്നും ആസ്വാദക മനസ്സുകൾക്ക് കുളിർമയേകി പയ്യന്നൂർ സൗഹൃദവേദി പ്രസിഡന്റ് പി.ഭാസ്കരൻ,ജനറൽ സെക്രെടറി കെ.വി.ദിവാകരൻ ,ജീവകാരുണ്യ പ്രവർത്തനങ്ങളുടെ കണ്വീനർ പ്രദീപ് കുമാർ ,സാംസ്ക്കാരിക വേദി കണ്വീനർ കൃഷ്ണകുമാർ ,ട്രഷറർ മുനീർ, വൈസ് പ്രസിഡന്റ് സുഹൈബ് എക്സിക്യൂട്ടീവ് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിനു നേതൃത്വം നൽക്കി. സൗഹൃദം 2014 ൻറെ ഔപചാരികമായി ഉത്ഘാടനം എം.കെ .ജയകൃഷ്ണൻ നിർവഹിച്ചു .നാസ് വക്കം ,നയീം .സുഫിയ അജിത് എന്നിവർ ജീവകാരുണ്യത്തിന്റെ വിതരണം നിർവഹിക്കുകയും , പയ്യന്നൂർ സൗഹൃദവേദി റിയാദ് പ്രസിഡന്റ് മജീദ്, കണ്ണൂര് പ്രവാസി സൌഹൃദ വേദി സൗദി സെന്റെരൽ കമ്മിടീ ചെയർമൻ രാജേഷ് കേലോതിടത്തിൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

belowhead