സമൂഹമധ്യത്തിലെ ഒറ്റുകാരെ ഓര്‍മ്മിപ്പിച്ചു കൊണ്ട് കനല്‍ ദുബൈയുടെ ‘ ഒറ്റ് ‘

Story Dated :December 26, 2014

DSCN9601

അബുദാബി: മുപ്പത് വെള്ളിക്കാശിനു വേണ്ടി യേശുക്രിസ്തുവിനെ ഒറ്റിക്കൊടുത്ത യൂദാസുമാര്‍ ഇന്നും നമുക്കിടയില്‍ ജീവിച്ചിരിപ്പു ന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് കനല്‍ ദുബൈ അവതരിപ്പിച്ച 'ഒറ്റ്' വര്‍ത്തമാനകാലത്തിലെ രാഷ്ട്രീയവും ചിന്തയും അനാവരണം ചെയ്യപ്പെടുന്നതായിരുന്നു. അബുദാബി കേരള സോഷ്യല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു വരുന്ന ആറാമത് ഭരത് മുരളി നാടകോത്സവത്തിന്റെ ഭാഗമായാണ് 'ഒറ്റ്' അവതരിപ്പിച്ചത്. DSCN9519 കുരുക്ഷേത്ര യുദ്ധം മുതല്‍ ഒറ്റുകാരന്‍ ഒളിച്ചിരിപ്പുണ്ടെന്നും ആധുനിക കാലത്ത് അവന്‍ കൂടുതല്‍ അപകടകാരിയായി തീര്‍ന്നിരിക്കുകയാണെന്നും നാടകം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. കൌരവരെയും യൂദാസിനേയുേം വ്യത്യസ്തമായ കോണില്‍ അവതരിപ്പിച്ച നാടകത്തില്‍ കൌരവര്‍ക്കിടയിലും ഒറ്റുകാരുണ്ടായിരുന്നുവെന്ന് ചൂണ്ടി കാട്ടുന്നു. പുരോഗമന വാദിയായ എഴുത്തുകാരയുേം കുടുംബത്തേയും ബാധിക്കുന്ന മാനസിക സംഘര്‍ഷങ്ങളും രക്തസാക്ഷികളുടെ ജീവിതവും ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നു. നവലിബറല്‍ കാലത്തെ ഒറ്റുകാര്‍ക്കുള്ള താക്കീത് കൂടിയായിരുന്നു 'ഒറ്റ്' എന്ന നാടകം.     DSCN9606 പ്രദീപ് മൂണ്ടൂര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ഒറ്റില്‍ സിദ്ധാര്‍ത്ഥാനയി അജയ് അന്നൂരും കാരയായി ഷീ അജയും മണിയനാണ്ണായി വിനോദ് മണിയറയും വേഷമിട്ടു. പ്രശാന്ത് പെരിയാടന്‍, സന്തോഷ് അടുത്തില, ഷാഗിത് രമേഷ്, ഷാജി കുഞ്ഞിമംഗലം, സന്തോഷ് നിശാഗന്ധി, പ്രദീപ് അടുത്തില, ശ്രീി കരിവെള്ളൂര്‍, ഷാജി വട്ടക്കോല്‍, രന്തന്‍ മടിക്കി, സമ്മി, സോമന്‍ പ്രണമിത, ആരതി ഷാഗിത്, സരിത ശിവകുമാര്‍, എയ്ഞ്ചല്‍ ശിവകുമാര്‍ എന്നിവര്‍ ഇതര കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി           DSCN9683 സംഗീതം: ബൈജു കെ. ആനന്ദം, പ്രകാശവിതാനം : രവി പട്ടെന, രംഗസജ്ജീകരണം: രന്തന്‍ മടിക്കൈ, അില്‍ നിമ്മി, ചമയം: ക്ളിന്റ് പവിത്രന്‍.                  

DSCN9766

  ഭരത് മുരളി ാടകോത്സവത്തിന്റെ ഒന്‍പതാം ദിവസമായ നാളെ ജെയിംസ് എലിയ രചയും സംവിധാവും ിര്‍വ്വഹിച്ച 'ഞായറാഴ്ച' അബുദാബി നാടകസൌഹൃദം രംഗത്തവതരിപ്പിക്കും.

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

belowhead