സംസ്കൃതി പതിനഞ്ചാം വാർഷികാഘോഷപരിപാടികൾ സമാപിച്ചു

Story Dated :December 1, 2014

KEN

ഖത്തർ സംസ്കൃതിയുടെ പതിനഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി കഴിഞ്ഞ ഒരു വർഷമായി നടത്തിവന്ന വിവിധങ്ങളായ പരിപാടികളുടെ സമാപനം നവംബർ 28 വെള്ളിയാഴ്ച അൽഗസൽ ഓഡിറ്റൊറിയത്തിൽ അരങ്ങേറി. സമാപന സമ്മേളനം പ്രമുഖ എഴുത്തുകാരനും പ്രാസംഗികനും ഇടതുപക്ഷ ചിന്തകനുമായ പ്രൊഫസർ കെ. ഇ.എൻ കുഞ്ഞഹമ്മത് ഉത്ഘാടനം ചെയ്തു. രാമനും റഹീമും എന്ന കവിതയെ ഉദ്ധരിച്ച അദ്ധേഹം മനുഷ്യരുടെ ഇടയിൽ വളരുന്ന ജാതി , മത, സ്വാർഥചിന്തകൾ മനുഷ്യ മനസ്സുകളെ പരസ്പരം അകറ്റിയിരിക്കുന്നു എന്നും, ആധുനിക ലോകത്തു മനുഷ്യനോളം ക്രൂരനല്ല ഒരു ജീവിയും എന്നും പറഞ്ഞു. ഈയിടെ ഡിസ്കവറി ചാനലിൽ പ്രക്ഷപണം ചെയ്ത ഒരു രംഗം ഉദാഹരിച്ചു കൊണ്ടായിരുന്നു തന്റെ വാദമുഖം സമർഥിച്ചത്. വേട്ടയാടപ്പെട്ട മൃഗം ഗർഭിണിയാണെന്ന് കണ്ട സിംഹം അതിനെ ഉപേക്ഷിച്ചു പോയത് അതിന്റെ ഉള്ളിന്റെ ഉള്ളിലുണ്ടായിരുന്ന മാതൃസ്നേഹമായിരിക്കും എന്നും ശ്രീ കെ. ഇ.എൻ പറയുകയുണ്ടായി.

ചടങ്ങിൽ സംസ്കൃതിയുടെ വെബ്സൈറ്റ് ഉത്ഘാടനവും 2015 വർഷത്തേക്കുള്ള മെമ്പർഷിപ്പ് വിതരണത്തിന്റെ ഉത്ഘാടനവും നിർവഹിച്ചു. പതിനഞ്ചാം വാർഷികാഘൊഷങ്ങളുടെ ഭാഗമായി സ്കൂൾ കൂട്ടികൾക്കായി നടത്തിയ വിവിധ മത്സരയിനങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനദാനവും , കേരളപിറവി ആഘോഷങ്ങളുടെ ഭാഗമായി അവതരിപ്പിച്ച "കനലുകൾ" എന്ന ദ്രിശ്യാവിഷ്കാരത്തിൽ പങ്കെടുത്തവർക്കുള്ള സെർട്ടിഫിക്കറ്റുകളും കെ. ഇ എൻ സമ്മാനിച്ചു. സംസ്കൃതി പ്രസിഡണ്ട് ജലീൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പതിനഞ്ചാം വാർഷിക കമ്മറ്റി ചെയർമാൻ സമീർ സിദ്ധിക്ക് സ്വാഗതവും സംസ്കൃതി ജനറൽ സെക്രട്ടറി കെ കെ ശങ്കരൻ നന്ദിയും പ്രകാശിപ്പിച്ചു. തുടർന്നു അനുഗ്രഹീത കാഥികൻ ശ്രീ വി സംബശിവന്റെ "ഒഥല്ലോ" എന്ന കഥാപ്രസംഗം വി സംബശിവന്റെ മകനും അറിയപ്പെടുന്ന കാഥികനുമായ ശ്രീ വസന്തകുമാർ സംബശിവൻ വേദിയിൽ അവതരിപ്പിച്ചു .

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

belowhead