ശ്വാ​​​സ​​​കോ​​​ശ​​​ത്തെ രോ​​​ഗ​​​ങ്ങ​​​ളിൽ നി​​​ന്ന് ര​​​ക്ഷി​​​ക്കാം

Story Dated :June 30, 2018

1

ശ്വാ​സ​കോശ രോ​ഗ​ങ്ങ​ളു​ടെ നി​ര​ക്ക് പു​തി​യ​കാ​ല​ത്ത് മുൻ​പ​ത്തേ​ക്കാൾ ഉ​യർ​ന്നി​രി​ക്കു​ന്നു. പൊ​തു​വെ ശ്വ​സന വ്യ​വ​സ്ഥ​യു​ടെ ഏ​തു​ഭാ​ഗ​ത്തെ വേ​ണ​മെ​ങ്കി​ലും ശ്വാ​സ​കോശ രോ​ഗ​ങ്ങൾ ബാ​ധി​ക്കാം. അ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും ല​ക്ഷ​ണ​ങ്ങൾ പ്ര​ക​ട​മാ​കു​ന്ന​ത്.

ശ്വാ​സ​കോശ രോ​ഗ​ങ്ങ​ളിൽ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​വ​യാ​ണ് ആ​സ്ത്മ, സി​ഒ​പി​ഡി, ക്ഷ​യം, കാൻ​സർ മു​ത​ലാ​യ​വ. ഇ​വ​യിൽ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​താ​ണ് ആ​സ്ത്മ അ​ഥ​വാ വ​ലി​വ്. ശ്വ​സ​ന​നാ​ളി​ക​ളിൽ നീർ​വീ​ക്കം ഉ​ണ്ടാ​വു​ക​യും അവ ചു​രു​ങ്ങു​ക​യും ചെ​യ്യു​ന്ന​ത് മൂ​ലം ശ്വാ​സ​ത​ട​സ​വും ബു​ദ്ധി​മു​ട്ടു​ക​ളും ഉ​ണ്ടാ​കു​ക​യാ​ണ്. വ​ലി​വ്, ചു​മ, നെ​ഞ്ചി​ന് ബു​ദ്ധി​മു​ട്ട് അ​നു​ഭ​വ​പ്പെ​ടൽ എ​ന്നി​വ​യും ഉ​ണ്ടാ​കു​ന്നു. ജ​നി​തക കാ​ര​ണ​ങ്ങ​ളും അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​വും അ​ലർ​ജി​യും പ്ര​ധാന രോ​ഗ​കാ​ര​ണ​ങ്ങ​ളാ​യി എ​ടു​ത്തു​പ​റ​യേ​ണ്ട​തു​ണ്ട്. ആ​സ്ത്മ സം​ബ​ന്ധ​മായ ബു​ദ്ധി​മു​ട്ടു​കൾ പൊ​തു​വെ രാ​ത്രി​യി​ലും അ​തി​രാ​വി​ലെ​യും ത​ണു​ത്ത കാ​ലാ​വ​സ്ഥ​യി​ലു​മാ​ണ് കൂ​ടു​ത​ലാ​യി ക​ണ്ടു​വ​രു​ന്ന​ത്.

അ​ടു​ത്ത പ്ര​ധാ​ന​പ്പെ​ട്ട ഒ​രു അ​വ​സ്ഥ​യാ​ണ് സി​ഒ​പി​ഡി (​C​h​r​o​n​ic O​b​s​t​r​u​c​t​i​ve P​u​l​m​o​n​a​ry D​i​s​e​a​s​e​). പു​ക​വ​ലി​യാ​ണ് പ്ര​ധാന കാ​ര​ണം. അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​വും ജ​നി​തക ഘ​ട​ക​ങ്ങ​ളും കാ​ര​ണ​ങ്ങ​ളാ​യി എ​ടു​ത്തു​പ​റ​യു​ന്നു. അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​രണ അ​വ​സ്ഥ​യു​മാ​യു​ള്ള നി​ര​ന്ത​ര​മായ സ​മ്പർ​ക്കം കാ​ര​ണം ശ്വാ​സ​കോശ ഭി​ത്തി​കൾ ചു​രു​ങ്ങു​ക​യും അ​വ​യ്ക്ക് ത​ക​രാ​റ് സം​ഭ​വി​ക്കു​ക​യും ചെ​യ്യു​ന്ന എം​ഫി​സെമ എ​ന്ന അ​വ​സ്ഥ​യ്ക്ക് കാ​ര​ണ​മാ​കു​ക​യും ചെ​യ്യു​ന്നു. സി​ഒ​പി​ഡി​യു​ടെ പ്ര​ധാ​ന​ല​ക്ഷ​ണ​ങ്ങൾ ശ്വാ​സ​ത​ട​സം, ചു​മ, ക​ഫ​ക്കെ​ട്ട്, ത​ളർ​ച്ച എ​ന്നി​വ​യാ​ണ്. പ്ര​ത്യേ​കി​ച്ചും ദീർ​ഘ​കാ​ല​മാ​യു​ള്ള ചു​മ​യും ശ്വ​സ​ന​ത​ട​സ​വും ആ​ണ് ല​ക്ഷ​ണ​ങ്ങൾ.

അ​തിൽ ത​ന്നെ 2​-3 മാ​സം തു​ടർ​ച്ച​യാ​യി നീ​ണ്ടു​നിൽ​ക്കു​ന്ന ക​ഫ​ത്തോ​ടെ​യു​ള്ള ചുമ അ​ടു​പ്പി​ച്ച് ര​ണ്ടോ അ​തിൽ കൂ​ടു​ത​ലോ വർ​ഷം ക​ണ്ടു​വ​രി​ക​യാ​ണ് ചെ​യ്യാ​റ്. അ​താ​യ​ത് ബ്രോ​ങ്കൈ​റ്റി​സി​ന്റെ​യും എം​ഫി​സെ​മ​യു​ടെ​യും ല​ക്ഷ​ണ​ങ്ങൾ സി​ഒ​പി​ഡി​യിൽ ക​ണ്ടു​വ​രു​ന്നു.

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

hotbrains
Other Stories