വ്യാജ ഏറ്റുമുട്ടല്‍: അമിത് ഷായ്ക്കെതിരായ കേസ് സി.ബി.ഐ കോടതി റദ്ദാക്കി

Story Dated :December 30, 2014

amit-shah_650_120314034232-300x213

മുംബൈ: സുഹ്‌റാബുദ്ദീന്‍ ശെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത്ഷായ്‌ക്കെതിരായ കേസ് മുംബൈ സി.ബി.ഐ കോടതി റദ്ദാക്കി. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് തന്നെ കേസില്‍ ഉള്‍പ്പെടുത്തിയതെന്നും ഏറ്റുമുട്ടില്‍ പങ്കില്ലെന്നും കാണിച്ച് ഈ വര്‍ഷം ആദ്യത്തില്‍ അമിത്ഷാ അപ്പീല്‍ നല്‍കിയിരുന്നു. ഈ അപ്പീലിലണ് ഇപ്പോള്‍ വിധിയുണ്ടായിരിക്കുന്നത്. സുഹ് റാബുദ്ദീനെയും ഭാര്യയെയും വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തുന്നതിന് ദൃക്‌സാക്ഷിയായ തുളസി റാം പ്രജാപതിയെയും ഗുജറാത്ത് പൊലിസ് മറ്റൊരു ഏറ്റുമുട്ടലിലൂടെ വധിച്ചിരുന്നു. 2006ലായിരുന്നു സംഭവങ്ങള്‍. ഈ കേസില്‍ അന്ന് ഗുജറാത്ത് മന്ത്രിയായിരുന്ന അമിത് ഷാ ഉള്‍പ്പെടെ 19 പേര്‍ക്കെതിരെ 2013ല്‍ സി.ബി.ഐ കുറ്റപത്രം നല്‍കിയിരുന്നു. കേസിലെ മിക്ക പ്രതികളും ഉന്നത പൊലിസ് ഓഫിസര്‍മാരാണ്. ഗുജറാത്തില്‍ നിക്ഷ്പക്ഷ അന്വേഷണം നടക്കില്ലെന്ന വാദിഭാഗത്തിന്റെ ആശങ്ക കണക്കിലെടുത്ത് മുംബൈയിലേക്ക് ഈ വര്‍ഷം തുടക്കത്തിലാണ് കേസ് മാറ്റിയത്.

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

belowhead