വിസ കാലാവധി പാസ്പോര്‍ട്ടുമായി ബന്ധിപ്പിച്ചു

Story Dated :December 25, 2014

കുവൈറ്റ്‌ സിറ്റി: വിദേശികളുടെ താമസനിയമനിയമങ്ങൾ പൂർണ്ണമായും പ്രത്യേകിച്ച് താമസ കാലാവധി പാസ്പോർട്ടിന്റെ കാലാവധിയുമായി ബന്ധിപ്പിക്കുന്ന വകുപ്പ് 15 നടപ്പിലാക്കുമെന്ന് ആഭ്യന്തര വകുപ്പ് അണ്ടർ സെക്രട്ടറി മേജർ ഷെയ്ഖ് മസെൻ അൽ ജറ പറഞ്ഞു. നിയമം നടപ്പിലാക്കുന്നതിനുണ്ടായ താമസം ഇത് നീട്ടിക്കൊണ്ടുപോകുന്നതിനുള്ള ന്യായീകരണമല്ലെന്നും, നിയമം പ്രാവർത്തികമാക്കുന്നതിനായി കമ്പ്യൂട്ടർ സിസ്റ്റവുമായി ബന്ധിച്ചപ്പോൾ നിലവിൽ താമസാനുമതിയുള്ള ധാരാളം വിദേശികളുടെ പാസ്പോർട്ടുകളുടെ കാലാവധി കഴിഞ്ഞിരിക്കുന്നതായി കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പാസ്പോർട്ട് കാലാവധി കഴിഞ്ഞിട്ടും ബന്ധപ്പെട്ട വിഭാഗങ്ങളിൽ അറിയിക്കാത്തവരുടെ നിയമലംഘനത്തിനുള്ള പിഴയുടെ തുകയറിയുവാനുള്ളവരുടെ ആകെ കുഴഞ്ഞുമറഞ്ഞ അവസ്ഥക്കാണ് കഴിഞ്ഞ ദിവസം വിസാ കാര്യങ്ങളുടെ വിഭാഗം സാക്ഷ്യം വഹിച്ചത്

• ഇത്തരക്കാർ പഴയ പാസ്പോർട്ടിലെ വിവരങ്ങൾ പുതിയതിലേക്ക് മാറ്റുന്നതിനായി താമസകാര്യ വകുപ്പുമായി ബന്ധപ്പെടണം.

• ഇതിനായി പാസ്പോർട്ട് കാലാവധി കഴിഞ്ഞാൽ 2 മാസത്തെ സമയം പിഴയീടാക്കുന്നതിനു മുമ്പായി നൽകുന്നതാണ്.

• അതേ പാസ്പോർട്ട് തന്നെയാണ് പുതുക്കുന്നതെങ്കിൽ ആൾ പാസ്പോർട്ട് കാലാവധി തീരുന്നതിന് മുമ്പ് റെസിഡൻസി വിഭാഗവുമായി ബന്ധപ്പെടേണ്ടതും അവിടെ നിന്ന് 2 മാസത്തെ കാലാവധി പാസ്പോർട്ട് കാലാവധി കഴിഞ്ഞാലുള്ള പിഴയിൽ നിന്ന് ഒഴിവാക്കുന്നതിന് അനുവദിക്കുന്നതുമാണ്.

• പല വിദേശികളുടേയും താമസാനുമതി നിലവിലുണ്ടെങ്കിലും പാസ്പോർട്ട് കാലാവധി കഴിഞ്ഞതായി കണ്ട സാഹചര്യത്തിൽ അവർ റെസിഡൻസി വിഭാഗങ്ങളിലെ കമ്പ്യൂട്ടറുകളിൽ വിവരങ്ങൾ പുതുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. അല്ലാത്തവർ പിഴയടക്കേണ്ട സാഹചര്യമുണ്ടാകും.

• വിവരങ്ങൾ പുതുക്കാത്തവർക്ക് ഒരു ദിവസം രണ്ട് ദിനാർ എന്ന നിരക്കിൽ പരമാവധി 600 ദിനാർ പിഴയടക്കേണ്ടിവരും.

• കുവൈറ്റിനു പുറത്ത് പാസ്പോർട്ട് പുതുക്കിയവർ രാജ്യത്ത് പ്രവേശിച്ചതിനു ഒരു മാസത്തിനുള്ളിൽ റെസിഡൻസി വിഭാഗവുമായി ബന്ധപ്പെട്ട് വിവരങ്ങൾ പുതുക്കേണ്ടതാണ്. അല്ലെങ്കിൽ പിഴയട്ക്കേണ്ടതായി വരും. • പുതിയ പാസ്പോർട്ടുമായി എത്തുന്ന വിദേശികൾ ഒരു മാസത്തിനുള്ളിൽ റെസിഡൻസി കാര്യ വിഭാഗവുമായി ബന്ധപ്പെട്ട് വിവരങ്ങൾ പുതുക്കേണ്ടതാണ്.

T.V.H, Kuwait

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

belowhead