വിഷന്‍ ക്രിക്കറ്റ് : ഡേസേര്‍ട്ട് † നൈറ്റ് ക്ലബ് ജേതാക്കള്‍

Story Dated :December 21, 2014

Vision 21

കുവൈത്ത്‌സിറ്റി: വിഷന്‍ ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന വിഷന്‍ സീസണ്‍ 2 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഡേസേര്ട്ട്സ നൈറ്റ് ക്ലബ് ജേതാക്കളായി. അബുഖലീഫ ഗ്രൗണ്ടില്‍ നടന്ന ഫൈനലില്‍ ടൈഗേര്‍സ് ക്ലബിനെ ആണ് ഡേസേര്‍ട്ട് നൈറ്റ് പരാജയപ്പെടുത്തിയത്. മിനിസ്ട്രി ഓഫ് ജസ്റ്റിസ് ഉദ്യോഗസ്ഥനായ അബ്ദുല്‍ കരീം അല്‍ അദ്വാനിയില്‍ നിന്നും ഡേസേര്‍ട്ട് നൈറ്റ് ക്ലബ് ക്യാപ്റ്റന്‍ സാംതോമസ് ട്രോഫി ഏറ്റുവാങ്ങി. റണ്ണര്‍ അപ്പിന് ജെഫ്രി ജോണ്‍സും, മികച്ച ടീമിന് അനില്‍ പി അലക്‌സും, മാന്‍ ഓഫ് ദി സീരിസ്, മികച്ച ബാറ്റ്‌സ്മാന്‍, ബൗളര്‍, കീപ്പര്‍, ഫീല്‍ഡ്ര്‍ എന്നിവര്‍ക്കുള്ള ട്രോഫികള്‍ ശാദി ഹുസൈന്‍, ഡോക്ടര്‍ വെങ്കടേഷ് സാമ്രാജ്, ഡോക്ടര്‍ മിസിസ് സബിതാ വെങ്കടേഷ്, ജയശങ്കര്‍ നായര്‍, മിസിസ് സജിലാ ജയശങ്കര്‍ എന്നിവരും വിതരണം ചെയ്തു. ശശികുമാര്‍, സുഭാഷ് അമ്പിടി, ഹംസ, രജീഷ്, നൗഫല്‍, ഷംസീര്‍ ബെയ്ഗ് യൂസഫ് എന്നിവര്‍ ടൂര്‍ണമെന്റ്റിനു നേതൃത്വം നല്കി. പത്ത് ടീമുകളുമായി ഒക്ടോബര്‍ പത്തിനാണ് മത്സരം ആരംഭിച്ചത്.

T.V.H, Kuwait

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

belowhead