വിവാദ നാടകം അരങ്ങിലേക്ക്‌ ഹാരിയുടെ പിതാവ്‌ ജയിംസ്‌ ഹെവിറ്റ്‌? “ട്രൂത്ത്‌, ലൈസ്‌, ഡയാന”

Story Dated :December 29, 2014

s-PRINCESS-DIANA-LOVER-JAMES-HEWITT-SUICIDE-large

ഡയാന രാജകുമാരിയുടെ ഇളയ മകന്‍ ഹാരിയുടെ അച്‌ഛന്‍ ചാള്‍സ്‌ രാജകുമാരനല്ല! അത്‌ കൊട്ടാരത്തിലെ കുതിരപ്പട്ടാളത്തിലെ ഓഫീസറും ഡയാനയുടെ കാമുകനുമായിരുന്ന ജയിംസ്‌ ഹെവിറ്റ്‌! വിവാദങ്ങള്‍ കൂടപ്പിറപ്പായിരുന്ന ഡയാനയെ കുഴിമാടത്തിലേക്കും പിന്തുടരുന്ന പുതിയ വിവാദവുമായി ട്രൂത്ത്‌, ലൈസ്‌, ഡയാന എന്ന നാടകം എത്തുകയാണ്‌. ജയിംസ്‌ ഹെവിറ്റിനെ ഉദ്ധരിച്ചു തയാറാക്കിയത്‌ എന്ന അവകാശവാദവുമായാണ്‌ ജോണ്‍ കോണ്‍വേയുടെ നാടകം ജനുവരി ഒമ്പതിന്‌ ലണ്ടനിലെ ചെറിംഗ്‌ ക്രോസ്‌ തീയറ്ററില്‍ പ്രദര്‍ശനത്തിനെത്തുന്നത്‌. ബ്രിട്ടീഷ്‌ കിരീടാവകാശികളുടെ നിരയിലുള്ള ഹാരി രാജകുമാരന്റെ പിതൃത്വം സംബന്ധിച്ച വിവാദം രാജ്യത്തെ ഇളക്കിമറിക്കാന്‍ പര്യാപ്‌തമാണ്‌. ഹെവിറ്റ്‌, പോള്‍ ബുറല്‍ എന്ന ഡയാനയുടെ വിശ്വസ്‌തനായിരുന്ന ബട്‌ലര്‍ എന്നിവരുമായുള്ള വിശദമായ സംഭാഷണങ്ങളുടെ അടിസ്‌ഥാനത്തിലാണ്‌ നാടകം തയാറാക്കിയതെന്ന്‌ കോണ്‍വേ പറയുന്നു.

ഹാരി രാജകുമാരന്‌ രണ്ടു വയസുള്ളപ്പോള്‍, 1986 ലാണു താനും ഡയാനയും തമ്മിലുള്ള ബന്ധം തുടങ്ങിയതെന്നാണ്‌ ഹെവിറ്റ്‌ മുമ്പ്‌ അവകാശപ്പെട്ടിരുന്നത്‌. എന്നാല്‍ ഹാരിയുടെ ജനനത്തിന്‌ 18 മാസം മുമ്പ്‌ ആ ബന്ധം തുടങ്ങിയിരുന്നു എന്നാണ്‌ നാടകത്തില്‍ ഹെവിറ്റിന്റെ വെളിപ്പെടുത്തല്‍. "ഹാരിയുടെ ജനനത്തിന്‌ ഒരു വര്‍ഷം മുമ്പേ ഞാനും ഡയാനയുമായുള്ള ബന്ധം തുടങ്ങിയിരുന്നു. ഞാനാണ്‌ ഹാരിയുടെ പിതാവെന്ന്‌ അതുകൊണ്ടു തെളിയിക്കപ്പെടുന്നില്ല. പക്ഷേ, അത്‌... വൈഷമ്യകരമായ സത്യം..." എന്നാണ്‌ നാടകത്തില്‍ ഹെവിറ്റിന്റെ കഥാപാത്രം പറയുന്നത്‌. നാടകം കാണുകയോ സംഭാഷണങ്ങള്‍ പൂര്‍ണമായും വായിക്കുകയോ ചെയ്‌തിട്ടില്ല. കോണ്‍വേയുമായി വിശദമായി സംസാരിച്ചിരുന്നു. നാടകത്തിന്റെ കഥ കൃത്യമായിരിക്കുമെന്നതില്‍ സംശയമില്ലെന്നും വിവാദം പൊട്ടിപ്പുറപ്പെട്ടതിനു പിന്നാലെ ഹെവിറ്റ്‌ പറഞ്ഞു. അതേസമയം, ഹെവിറ്റാണു ഹാരിയുടെ പിതാവെന്നു നാടകത്തില്‍ പറയുന്നില്ലെന്നു ജോണ്‍ കോണ്‍വേ പറയുന്നു. ഹാരിയുടെ ജനനത്തിന്‌ ഒന്നര വര്‍ഷം മുമ്പ്‌ ഡയാന-ഹെവിറ്റ്‌ ബന്ധം തുടങ്ങിയിരുന്നു എന്നു മാത്രമേ നാടകത്തിലുള്ളൂ.

ശേഷമുള്ളത്‌ പ്രേക്ഷകര്‍ സ്വന്തം കാഴ്‌ചപ്പാടില്‍ വ്യാഖ്യാനിക്കട്ടെ എന്നും കോണ്‍വേ പറഞ്ഞു. സമാനമായ പട്ടാള യൂണിഫോമില്‍ ഹെവിറ്റിന്റെയും ഹാരിയുടെയും ചിത്രങ്ങളും നാടകരംഗത്ത്‌ വരുന്നുണ്ട്‌. ഡയാന-ഹെവിറ്റ്‌ ബന്ധം നേരത്തേ തുടങ്ങിയിരുന്നെന്ന്‌ 2005 ല്‍ മാക്‌സ്‌ ക്ലിഫോഡ്‌ ഒരു പുസ്‌തകതതില്‍ വെളിപ്പെടുത്തിയിരുന്നത്‌ ഇതുവരെ ഹെവിറ്റ്‌ നിഷേധിച്ചിരുന്നു. പുതിയ വിവാദം അസംബന്ധമാണെന്നാണ്‌ ബ്രിട്ടിഷ്‌ രാജകുടുംബത്തിന്റെ വാദം പറയുന്നു. ഹെവിറ്റുമായുള്ള അടുപ്പം ഡയാന ഒരിക്കലും മറച്ചുവച്ചിരുന്നില്ലെന്നും 1986 നു മുമ്പ്‌ ഹെവിറ്റ്‌ ചിത്രത്തിലേ ഉണ്ടായിരുന്നില്ലെന്നും കൊട്ടാരത്തോട്‌ അടുപ്പമുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.

ഡയാനയുടെ ദുരൂഹമരണം അന്വേഷിക്കുന്ന ഒരു പത്രപ്രവര്‍ത്തകനിലൂടെയാണ്‌ "ട്രൂത്ത്‌, ലൈസ്‌, ഡയാന" വികസിക്കുന്നത്‌. 1997ല്‍ ദോദി ഫയാദിനൊപ്പം വാഹനാപകടത്തില്‍ മരിക്കുമ്പോള്‍ ഡയാന ദോദിയില്‍നിന്നു ഗര്‍ഭിണിയായിരുന്നു എന്നതടക്കം സ്‌ഥിരീകരണമില്ലാത്ത ഒട്ടേറെ വിവാദങ്ങള്‍ നാടകത്തില്‍ കടന്നുവരുന്നുണ്ട്‌.

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

belowhead