വിമാനദുരന്തം: 40 മൃതദേഹം കണ്ടെത്തി

Story Dated :December 31, 2014

air-asia-350x184

കാണാതായ എയര്‍ ഏഷ്യ വിമാനത്തിലുണ്ടായിരുന്ന 40 പേരുടെ മൃതദേഹവും തകര്‍ന്ന വിമാനത്തിന്റെ അവശിഷ്ടങ്ങളും കണ്ടെത്തി. ചൊവ്വാഴ്ച നടത്തിയ തെരച്ചിലില്‍ ജാവ കടലില്‍ ഇന്തോനേഷ്യയുടെ ഭാഗമായ ബോര്‍ണിയോ ദ്വീപിനു സമീപമാണ് മൃതദേഹങ്ങള്‍ കണ്ടതെന്ന് ഇന്തോനേഷ്യന്‍ നാവികസേന അറിയിച്ചു. എയര്‍ ഏഷ്യയുടെ ക്യുസെഡ് 8501 വിമാനത്തില്‍ ഉണ്ടായിരുന്നവരുടെ മൃതദേഹങ്ങള്‍ തന്നെയാണ് ഇവയെന്ന് ഇന്തോനേഷ്യന്‍ ഗവണ്‍മെന്റ് സ്ഥിരീകരിച്ചു. തെരച്ചില്‍ തുടരുന്നു.

വിമാനാവശിഷ്ടങ്ങളും മൃതദേഹങ്ങളും കടലില്‍ ഒഴുകിനടക്കുന്നനിലയിലായിരുന്നു. തെരച്ചില്‍ സംഘത്തലവന്‍ ബംബാങ് സൊലിസ്ത്യോയുടെ വാര്‍ത്താസമ്മേളനത്തില്‍ ഇന്തോനേഷ്യന്‍ ടിവി ഈ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തു. അപകടത്തില്‍പ്പെട്ട പലരുടെയും ബന്ധുക്കള്‍ ദൃശ്യങ്ങള്‍ കണ്ട് അലമുറയിട്ടു. ചിലര്‍ ബോധരഹിതരായി. യാത്രക്കാര്‍ക്കുള്ള വാതിലും ചരക്ക് കയറ്റുന്ന വാതിലുമാണ് ഒഴുകുന്നതായി കണ്ടെത്തിയതെന്ന് സിവില്‍ ഏവിയേഷന്‍ തലവന്‍ ജോകോ മുര്‍ജത്മോജോ പറഞ്ഞു. യാത്രയ്ക്കിടെ വിമാനവുമായി ബന്ധം നഷ്ടപ്പെട്ട മേഖലയുടെ 10 കിലോമീറ്റര്‍ ചുറ്റളവിലായിരുന്നു തെരച്ചില്‍. അവശിഷ്ടം കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. വിമാനത്തിന്റെ പ്രധാന ഭാഗങ്ങള്‍ കടലിനടിയില്‍ ഉണ്ടോയെന്ന് പരിശോധിക്കാന്‍ അത്യാധുനിക സൗകര്യങ്ങളുള്ള കപ്പലുകള്‍ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെന്ന് മുര്‍ജത്മോജോ പറഞ്ഞു. സിംഗപ്പൂര്‍, ഇന്തോനേഷ്യ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങള്‍ സംയുക്തമായാണ് തെരച്ചില്‍ നടത്തുന്നത്. 30 കപ്പലും 15 വിമാനവും ഏഴ് ഹെലികോപ്റ്ററും തെരച്ചിലില്‍ പങ്കെടുക്കുന്നു.ഇന്തോനേഷ്യയിലെ സുരബായ വിമാനത്താവളത്തില്‍നിന്ന് സിംഗപ്പൂരിലേക്കുള്ള യാത്രയ്ക്കിടെയാണ് എയര്‍ ഏഷ്യയുടെ എ320-200 എയര്‍ബസ് ജാവ കടലില്‍ തകര്‍ന്നുവീണത്.

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

belowhead