വിപണിയില്‍ തകര്‍ച്ച: സെന്‍സെക്‌സ് 350 പോയന്റ് താഴന്നു

Story Dated :December 9, 2014

21645_631816

ഇന്‍ഫോസിസ്, ടിസിഎസ്, ഡോ. റെഡ്ഡീസ് ലാബ്, എല്‍ആന്റ്ടി തുടങ്ങിയ ഓഹരികളുടെ തകര്‍ച്ച വിപണിയെ പിടിച്ചുലച്ചു. ഉച്ചകഴിഞ്ഞ് 3.29 ഓടെ സെന്‍സെക്‌സ് സൂചിക 350.66 പോയന്റ് താഴ്ന്ന് 28,107.44 ലെത്തി. 104.15 പോയന്റ് താഴ്ന്ന് നിഫ്റ്റി 8,343.15ലായിരുന്നു. ബിസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളും നഷ്ടത്തിലായിരുന്നു.

ഇന്‍ഫോസിസ് ഓഹരി 4.8 ശതമാനത്തോളം നഷ്ടമുണ്ടാക്കി. സ്ഥാപകരായ ചിലര്‍ ഓഹരികള്‍ വന്‍തോതില്‍ വിറ്റഴിച്ചതാണ് ഇന്‍ഫോസിസിന് തിരിച്ചടിയായത്. ടിസിഎസ്(2.3 ശതമാനം), ഭേല്‍ (2.6 ശതമാനം) ഹിന്‍ഡാല്‍കോ (2.6 ശതമാനം) എന്നിങ്ങനെയും നഷ്ടമുണ്ടാക്കി.

ഐടിസി, കോള്‍ ഇന്ത്യ, ഭാരതി എയര്‍ടെല്‍, സണ്‍ ഫാര്‍മ, എച്ച്ഡിഎഫ്‌സി തുടങ്ങിയവ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

belowhead