വിദേശ വ്യവസായം:കോണ്ഗ്രസ് ലീഗ് നേതാക്കള്‍ കേന്ദ്ര നിരീക്ഷണത്തില്‍

Story Dated :December 27, 2014

കൊച്ചി : അഴിമതിപ്പണം ഒതുക്കാന്‍ വിദേശ വ്യവസായം നടത്തുന്ന ഭരണകക്ഷി നേതാക്കള്‍ക്കെതിരെ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തുന്നു. കേരളത്തില്‍ അഴിമതി നടത്തുന്ന പണത്തിന്‍റെ കമ്മീഷന്‍ വിദേശത്ത് സ്വീകരിച്ചാണ് അവിടെത്തന്നെ വ്യവസായങ്ങളില്‍ മുതല്‍മുടക്കുന്നത്. സംസ്ഥാന മന്ത്രിമാര്‍ അടക്കം പതിനഞ്ചോളം പേരാണ് ഇത്തരത്തില്‍ വ്യവസായം നടത്തുന്നത്. ലീഗിലെയും കൊണ്ഗ്രസ്സിലെയും നേതാക്കളാണ് ഇവരില്‍ ഭൂരിപക്ഷവും.<p> എറണാകുളം ജില്ലയിലെ ഒരു കോണ്ഗ്രസ് എം എല്‍ എ ഇക്കാര്യത്തില്‍ ഏവരെയും അത്ഭുതപ്പെടുത്തുന്ന ഇടപാടുകളാണ് നടത്തിയിട്ടുള്ളത്. ഗള്‍ഫ് രാജ്യങ്ങളിലാണ് ഇദ്ധെഹത്തിന്‍റെ നിക്ഷേപം കൂടുതലായുള്ളത്‌. ഈ നിയമസഭാ കാലയളവിനുള്ളില്‍ നിരവധി വട്ടം വിദേശ യാത്ര നടത്തിയ ഇദ്ദേഹം ഈ മാസത്തിലും വിദേശ യാത്ര നടത്തിയതായാണ് പറയപ്പെടുന്നത്‌. കൊണ്ഗ്രസ്സിലും ഭരണത്തിലും വന്‍ പ്രതിസന്ധി നിലനില്‍ക്കെ ഇദ്ദേഹം നടത്തിയ യാത്ര കൊണ്ഗ്രസ്സിലും ഭരണ മുന്നണിയിലും സംസാരം ആയിട്ടുണ്ട്‌.</p><p> സംസ്ഥാന ഭരണകക്ഷി നേതാക്കള്‍ ബിനാമികളെ വെച്ചാണ് വിദേശത്ത് വ്യവസായം നടത്തുന്നതു. ഉന്നതന്മാരായ ചില ഉദ്യോഗസ്ഥര്‍ക്കും ഈ വ്യവസായത്തില്‍ പങ്കുണ്ടെന്നാണ് അറിയുന്നത്. ഇവരുടെയെല്ലാം വിവരങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ ശേഖരിച്ചിട്ടുണ്ട്.</p><p> ഡയറക്റ്ററെറ്റ് ഓഫ് റവന്ന്യു ഇന്‍റലീജന്‍സ് എന്‍ഫോര്‍സ്മെന്‍റ് തുടങ്ങിയ എജന്‍സികള്‍ക്കൊപ്പം സി ബി ഐ യുടെ ഒരു പ്രത്യേക വിഭാഗവും നേതാക്കളെ നിരീക്ഷിച്ച് വരുകയാണ്. മലപ്പുറത്തെ ചില ലീഗ് നേതാക്കളും നിരീക്ഷണ വലയത്തിലുണ്ട്. ഇവരുടെ യാത്രകള്‍ സമ്പാദ്യങ്ങള്‍ ബന്ധങ്ങള്‍ എന്നിവയെല്ലാം കേന്ദ്ര ഏജന്‍സികള്‍ സൂക്ഷ്മ നിരീക്ഷണം നടത്തുന്നുണ്ട്.></p><p> ബിജെപിയുടെ താല്‍പര്യ പ്രകാരമാണ് ഈ അന്വേഷണം നടക്കുന്നത്.ബിജെ പി യുടെ പ്രത്യേക നിര്‍ദേശം ലഭിച്ചിട്ടുള്ളതിനാല്‍ എടുത്തുചാടി നടപടികള്‍ കൈക്കൊള്ളുകയില്ല. രാഷ്ട്രീയമായി തങ്ങള്‍ക്കു ഉപയോഗിക്കുവാന്‍ കഴിയുന്ന അവസ്ഥയുണ്ടെങ്കില്‍ അതിനായിരിക്കും കേന്ദ്ര ഗവണ്മെന്‍റ് ശ്രമിക്കുക.</p><p>

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

belowhead