ലത്തീഫ് സി. പി നിര്യാതനായി

Story Dated :December 31, 2014

la

ജിദ്ദ : നവോദയ ടൌണ്‍ ഏരിയ കുടുംബവേദി മുന്‍ പ്രസിഡന്റും  കുടുംബവേദി അംഗവുമായ കോഴിക്കോട് വെസ്റ്റ്ഹില്‍  ഫര്‍ഹാ മനസില്‍ മുഹമ്മദ്‌ ബാവ, നഫീസ ദമ്പതികളുടെ  മകനായ ലത്തീഫ് (55) ദുബായില്‍ നിര്യാതനായി. ഡിസംബര്‍ 12 ന് വെളുപ്പിന്   ദുബായിലുള്ള മകളെ കാണാന്‍  ഭാര്യ വഹീദയും മകന്‍ അഖിലുമൊന്നിച്ച് റോഡു മാര്‍ഗം കാറില്‍ പോകുന്ന വഴിയെ ബത്ത ചെക്ക് പൊയ്ന്റിനു ശേഷം 150 കിലോമീറ്റര്‍ അകലെയുള്ള യാത്രാമധ്യ വച്ച് മുന്നിലുള്ള ട്രെയിലറിനെ മറികടക്കുന്നതിനിടയില്‍ നിയന്ത്രണംവിട്ട വാഹനം ട്രെയിലറില്‍ ഇടിച്ചാണ് അപകടമുണ്ടായത്.<p> മകനോടിച്ചിരുന്ന വാഹനത്തിന്‍റെ മുന്‍സീറ്റില്‍ വലത്തുവശത്തു ഉറക്കത്തിലായിരുന്ന ഇദേഹത്തിനാണ് ആഘാതത്തില്‍ ഗുതരമായി പരിക്കേറ്റത്.  അപകടത്തില്‍ ട്രെയിലറിനോട് ചേര്‍ന്ന് നിന്ന വാഹനത്തില്‍ നിന്ന് ട്രാഫിക് പോലീസും നാട്ടുക്കാരും ശ്രമിച്ചിട്ടും പുറത്തെടുക്കാന്‍ കഴിയാതെ ഫയര്‍ഫോര്‍സ്  എത്തി ഒരു മണിക്കൂറുകള്‍ക്കു ശേഷമാണു ഇദ്ദേഹത്തെ പുറത്തെടുത്തു ഹോസ്പിറ്റലില്‍ എത്തിക്കാനയത്.</p><p> തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹം മരുന്നുകളോട് പ്രതികരിക്കാത്തതിനാല്‍ കൃത്രിമ ഉപകരണങ്ങളാല്‍ ജീവന്‍ നിലനിര്‍ത്താനുള്ള ശ്രമത്തിനിടയിലാണ് ഇന്ന് ബുധന്‍ 31.12.2014 ദുബായ് സമയം രാവിലെ 9 മണിക്കാണ് മരണത്തിന് കീഴടങ്ങിയത്. യാത്രയിലോപ്പമുണ്ടായിരുന്ന മകനും ഭാര്യയും നിസ്സാര പരിക്കുകളോട രക്ഷപെടുകയും പ്രാഥമിക ചികിത്സ നടത്തി ദുബായില്‍ തന്നെ ഇദ്ദേഹത്തോടൊപ്പം ആശുപത്രിയില്‍ തുടരുകയുമാണ് ഉണ്ടായത്. സൌദിയില്‍ നിന്ന് ദുബായിലേക്ക് പോകുന്ന വഴിയിലുള്ള മദീനത്തുല്‍ സായദദ് ഹോസ്പിറ്റലില്‍ ആണ് പ്രവേശിപ്പിച്ചിരുന്നത്.</p><p> അപകടവിവരം അറിഞ്ഞ് പിറ്റേ ദിവസം നവോദയ ഏരിയ പ്രസിഡന്‍റ് മോഹനനന്‍ വെള്ളിനെഴിയും, കുടുംബവേദി പ്രസിഡണ്ട്‌ അഷ്‌റഫ്‌ ആലുവയും ദുബായിലേക്ക് തിരിക്കയും രണ്ട് ദിവസം ആശുപത്രി അധികൃതരുമായും ബന്ധുക്കളുമായും സഹായങ്ങള്‍ സഹകരങ്ങള്‍ ചെയ്തതിനു ശേഷം ദാമ്മമിലേക്ക്തിരിച്ചു വരികയുമാനുണ്ടായത്. കുടുംബ വേദി  പ്രസിഡന്റ് ആയിരുന്ന ലത്തീഫ് കലാ, കായിക, സാംസ്‌കാരിക പ്രവര്‍ത്തങ്ങളില്‍ നവോദയ കുടുംബവേദിയുടെ ആവേശവും നാടകം, ഫുട്ബോള്‍, പാചക മത്സര പരിപാടികള്‍, കുട്ടികള്‍ക്കുവേണ്ടിയുള്ള ശാസ്ത്ര സാങ്കേതിക പരിപാടികളിലെയും നിറസാന്നിധ്യവുമായിരുന്നു.</p><p> ദമ്മാം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എനര്‍കോ എന്ന പവ്വര്‍ എനര്‍ജി കമ്പനിയില്‍  10 വര്‍ഷത്തോളമായി ജോലി ചെയ്തു വരികയായിരുന്ന ഇദ്ദേഹം ഏകദേശം 25 വര്‍ഷത്തോളമായി സൗദിയിലെ വിവിധ പ്രദേശങ്ങളില്‍ ജോലി ചെയ്തിരുന്ന്ന്.  ഇപ്പോള്‍ ജോലി ചെയ്യുന്ന കമ്പനി അധികൃതരുമായി  നല്ല ബന്ധമുണ്ടായിരുന്നതിനാല്‍ അപകടം സംഭവിച്ച അന്നു മുതല്‍ കമ്പനി പ്രതിനിധി ഇദേഹത്തിനു വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുക്കുന്നതിന് വേണ്ടി ദുബായിലെ ഹോസ്പിറ്റലില്‍ തന്നെ ഉണ്ടായിരുന്നു.  നിയമപരമായ മറ്റെല്ലാ സഹായങ്ങളും  നല്‍കുന്നതിനു കമ്പനി തയ്യാറവുകയും. മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ കമ്പനി നടത്തി വരികയാണ്‌. ചേട്ടനായ കോയാക്കയും മകനും ഈ കമ്പനിയില്‍ തന്നെയാണ് ജോലി ചെയ്യുന്നത് മൂന്നു ദിവസത്തിനുള്ളില്‍ മൃതദേഹം നാട്ടിലെത്തിച്ച് കോഴിക്കോട് ജുമാ മസ്ജിത് കബര്‍സ്ഥാനില്‍ കബറടക്കം നടത്തുമെന്നാണ് ബന്ധുക്കള്‍ അറിയിച്ചത്. അപകടത്തെ തുടര്‍ന്ന്  നാട്ടില്‍ നിന്ന് സഹോദരന്‍ ദുബായില്‍ എത്തി ചികിത്സക്കും പരിചരണത്തിനും ആവശ്യമായ സഹായങ്ങള്‍ ചെയ്തു വന്നിരുന്നു.  ഫര്‍സാന മനസില്‍ മുഹമ്മദ്‌ ബാവ, നഫീസ ദമ്പതികളുടെ 5 ആണ്‍  മക്കളില്‍  ഒരാളാണ് മരണപെട്ട ലത്തീഫ്, കൂടാതെ മൂന്ന് സഹോദരിമാരുമുണ്ട്. ഭാര്യ വഹീദ ലത്തീഫ്, മകന്‍ അഖില്‍ ലത്തീഫ്, മകള്‍ ആലിഫ സഹീര്‍, മരുമകന്‍ സഹീര്‍ സെയ്ദ് ( മരുമകന്‍ ദുബായില്‍ ബാങ്കില്‍ ജോലി ചെയ്യുന്നു.)</p><p>

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

belowhead