റെജിന് നാടിന്റെ കണ്ണീര്‍പൂക്കള്‍…

Story Dated :November 22, 2014

കോഴഞ്ചേരി: തല അറുത്തുമാറ്റി പിതാവ് അരുംകൊല ചെയ്ത പിഞ്ചു ബാലന് ആയിരങ്ങളുടെ കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാജ്ഞലി. കുറിയുന്നൂര്‍ പുളിമുക്ക് കോളപ്ര റെജി തോമസിന്റെ മകന്‍ റെജിന്‍ തോമസ് (8)നെയാണ് വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ കുറിയന്നൂര്‍ നീലേത്ത് മാര്‍ത്തോമ്മാ ദേവാലയ സെമിത്തേരിയില്‍ സംസ്കരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ മൃതശരീരം ബന്ധുക്കളും അധ്യാപകരും നാട്ടുകാരും ചേര്‍ന്ന് ഏറ്റുവാങ്ങി വിലാപയാത്രയായാണ് ദേവാലയത്തിലെത്തിച്ചത്. ബുധനാഴ്ച പകല്‍ മൂന്നിന് കുറിയന്നൂര്‍ വെസ്റ്റ് എംറ്റിഎല്‍പി സ്കൂള്‍ ക്ലാസ് മുറിയില്‍ നിന്നും അമ്മയെ ആശുപത്രിയില്‍ കൊണ്ടുപോകാനെന്ന് കളവുപറഞ്ഞാണ് പിതാവ് റെജിനെ വീട്ടില്‍ എത്തിച്ചത്. വീട്ടില്‍ അമ്മയെ കാണാതായതോടെ കുതറി ഓടാന്‍ ശ്രമിച്ച കുഞ്ഞിനെ പിതാവ് റെജി ബലമായി വലിച്ചിഴച്ച് വരാന്തയില്‍ കൊണ്ടുവന്ന് ചിരവയില്‍ കഴുത്ത് ചേര്‍ത്ത് വെച്ചാണ് നരബലിക്ക് സമാനമായ കൊടുംക്രൂരകാട്ടിയത്.കൂട്ടുകാരുടെയും അധ്യാപകരുടെയും അയല്‍വാസികളുടെയും കണ്‍മണിയായിരുന്ന റെജിന്റെ ചേതനയറ്റ ശരീരം നോക്കി അലമുറയിട്ട സഹപാഠികളെ ആശ്വസിപ്പിക്കാന്‍ ആര്‍ക്കും വാക്കുകളില്ലായിരുന്നു. സമാധാനിപ്പിക്കാനെത്തിയ അധ്യാപകരും നാട്ടുകാരും പൊട്ടിക്കരഞ്ഞു. സംഭവത്തിന്റെ നടുക്കത്തില്‍നിന്നും മോചനം നേടാനാവാതെ വിറങ്ങലിച്ചു നില്‍ക്കുകയാണ് കുറിയന്നൂര്‍ നിവാസികള്‍.സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ ആന്റോ ആന്റണി എംപി, പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. റ്റി കെ രാമചന്ദ്രന്‍നായര്‍, പുരോഗമന കലാസാഹിത്യസംഘം ജില്ലാ പ്രസിഡന്റ് രാജന്‍ വര്‍ഗീസ്, സിപിഐ (എം) ലോക്കല്‍ സെക്രട്ടറി വി എസ് വര്‍ഗീസ് തുടങ്ങി ജനപ്രതിനിധികളും സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകരുമുള്‍പ്പെടെ ജനജീവിതത്തിന്റെ നാനാതുറകളിലുള്ളവര്‍ എത്തി.കൊലപാതകിയായ പിതാവ് റെജിയെ കോടതി റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

belowhead
Other Stories