റിലയൻസിനെ വിഴുങ്ങിയ ചെറു മീൻ “കാർണിവൽ”

Story Dated :December 15, 2014

Reliance_Industries_Logo.svg

അങ്കമാലി ആസ്ഥാനം ആയ കാർണിവൽ ഗ്രൂപ്പ് സിനിമ പ്രദർശന രംഗത്ത് വൻ ചലനങ്ങൾ സ്രഷ്ടിക്കുന്നു . അനിൽ അംബാനിയുടെ നേതൃത്വത്തിൽ ഉള്ള ബിഗ്‌ സിനിമാസ് എന്ന മൾട്ടിപ്ലക്സ് തിയേറ്ററുകൾ 700 കോടി രൂപക്ക് കാർണിവൽ ഏറ്റെടുക്കുന്നു . ഇതോടെ പി വി ആർ (454 സ്ക്രീൻ) , ഇനൊക്സ് (400 സ്ക്രീൻ) എന്നിവയ്ക്ക് ശേഷം രാജ്യത്തെ മൂന്നാമത്തെ തിയേറ്റർ സൃഖല ആകും കാർണിവൽ.

നിലവിൽ 50 സ്ക്രീൻ ആണ് കാർണിവൽ ഗ്രൂപ്പിന് ഉള്ളത് . ബോംബെ ആസ്ഥാനം ആയ എച്ച് ഡി ഐ എൽ നിന്നും 33 സ്ക്രീൻ വാങ്ങി കഴിഞ്ഞു . ബിഗ്‌ സിനിമാസിന്റെ 80 ശതമാനം ഓഹരി 700 കോടി രൂപക്കാണ് വാങ്ങുന്നത്. ഇത് വഴി അവരുടെ 258 സ്ക്രീൻ കൂടി കിട്ടും.

ഈ വർഷം ആദ്യം തന്നെ മോഹൻലാലിന്റെ ഉടമസ്ഥതയിൽ തലയോലപ്പറമ്പിൽ ഉള്ള ആശിർവാദ് സിനിമ കോംപ്ലെക്സ് കാർണിവൽ മേടിച്ചിരുന്നു . ഇവിടെ 3 സ്ക്രീൻ ആണ് ഉള്ളത് . അടുത്ത വർഷത്തോടെ ഇന്ത്യയിൽ 1000 സ്ക്രീൻ ആണ് ലക്ഷ്യം വക്കുന്നത് എന്ന് കാർണിവൽ സി ഇ ഓ സി വി സുനിൽ പറഞ്ഞു .

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

belowhead