മാവോയിസ്റ്റ് ഉമ്മാക്കി ഭരണകൂട തന്ത്രം

Story Dated :December 9, 2014

മായോയിസ്റ്റ്‌ ആക്രമണ ഭീഷണി തല്പര കക്ഷികളുടെ മുതലെടുപ്പ് ശ്രമം മാത്രമെന്നാണ്‌ സൂചനകള്‍.കഴിഞ്ഞ കുറെ മാസങ്ങളായി മാവോയിസ്റ്റ്‌ ഇടപെടലിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ ചില പത്രങ്ങള്‍ നിരന്തരം പ്രസിദ്ധീകരിച്ചിരുന്നു. ഇതേതുടര്‍ന്ന് പോലീസ് വന്‍തോതിലുള്ള സജ്ജീകരണങ്ങള്‍ ഏര്‍പെടുത്തുകയും ചെയ്തു. എന്നിട്ടും ഒരൊറ്റ മാവോയിസ്റ്റിന്റെ് പൊടിപോലും ഇതുവരെ കിട്ടിയില്ല.

ഇതോടെയാണ് കേരളത്തില്‍ മാവോയിസ്റ്റ് സാന്നിദ്ധ്യം ഉണ്ടെന്നു വരുത്തി തീര്‍ക്കുന്നത് ഭരണകൂടത്തിന്റെയും മാധ്യമങ്ങളുടെയും ക്വാറി വനം മാഫിയയുടെയും സംഘടിത ശ്രമം ആണെന്ന സംശയം ബലപ്പെട്ടത്.

കഴിഞ്ഞ ദിവസം വയനാട്ടില്‍ നടന്നതായി പറയപെടുന്ന വെടിവെയ്പ്പ് ഒരു കേട്ടുകഥയാണോ എന്നും സംശയിക്കുന്നവരുണ്ട്. സായുധരും പ്രത്യേക പരിശീലനം സിദ്ധിച്ചവരുമായ രണ്ടു ബറ്റാലിയന്‍ തണ്ടര്‍ ബോള്‍ട്ട് സംഘത്തിനു എട്ടുപേരുള്ള ആക്രമികളെ കീഴപെടുത്തുവനോ പരുക്കേല്‍പ്പിക്കുവാനോ കഴിഞ്ഞില്ല എന്നത് വിശ്വസിക്കുവാന്‍ പ്രയാസമാണ്. ഏറ്റുമുട്ടല്‍ ഉണ്ടായ സ്ഥലത്ത് നിന്നും മാവോയിസ്റ്റുകളുടെ വെടിയുണ്ടകളും തൊപ്പിയും കിട്ടി എന്നാണു പോലീസ് പറയുന്നത്. ഇത് കൃതൃമമായി സംഘടിപ്പിക്കുവാന്‍ പോലീസിനു നിഷ്പ്രയാസം കഴിയുമെന്നിരിക്കെ ഇതുവെച്ചു ഏറ്റു മുട്ടലിനെ വിശ്വസനീയമാക്കുവാന്‍ കഴിയില്ല.

പോലീസിന്റെ വിശദീകരണത്തെ മറികടന്നു ചില പത്രങ്ങള്‍ പരുക്ക് പറ്റിയവര്‍ ആശുപത്രിയില്‍ ഉണ്ടെന്ന വിവരവും പുറത്ത് വിട്ടിട്ടുണ്ട്.എവിടെന്നാണ് വിവരം എന്ന് പറയുന്നുമില്ല.ഈ പത്രങ്ങളാണ് കേരളത്തിലെ മാവോയിസ്റ്റ് ഇടപെടലിനെക്കുറിച്ചു നിരന്തരം വാര്ത്തകള്‍ ചമച്ചുകൊണ്ടിരിക്കുന്നത്. പോലീസിന്റെ സഹായത്തോടെ ചില പത്രങ്ങള്‍ നടത്തുന്ന വേലത്തരങ്ങള്‍ ഇതിനു പിന്നിലുണ്ടോ എന്ന് പുതിയ വാര്‍ത്തകള്‍ സംശയം സൃഷ്ട്ടിക്കുന്നു.

കേരളത്തില്‍ മാവോയിസ്റ്റുകള്‍ വരാറുണ്ട് എന്നത് സത്യമാണ്. കുറച്ചു വര്‍ഷങ്ങള്ക്കുി മുന്‍പ് അങ്കമാലിയില്‍ നിന്നും പിടിയിലായ മല്ല രാജറെഡി കൊല്ലത്ത് നിന്നും പിടിയിലാകുകയും ആന്ധ്ര പോലീസ് ആന്ധ്രയില്‍ കൊണ്ടുപോയി വെടിവെച്ച് കൊല്ലുകയും ചെയ്ത മാവോയിസ്റ്റ് നേതാവ് എന്നിവരെല്ലാം കേരളവുമായി ബന്ധപ്പെട്ടിരുന്ന നേതാക്കളാണ്.എന്നാല്‍ ഇവരില്‍ നിന്നും കേരളത്തില്‍ മാവോയിസ്റ്റ് സംഘടന ഉണ്ടാക്കുമെന്നുള്ള യാതൊരു വിവരങ്ങളും ലഭിച്ചിട്ടില്ല.ഇവര്‍ വന്നത് സംഘടനാ കാര്യങ്ങള്‍ക്കല്ല. ചികിത്സക്കും മറ്റു കാര്യങ്ങള്‍ക്കുമാണ്.

ഇവരുമായി ബന്ധപ്പെടുത്തിയാണ് രൂപേഷും ഭാര്യ ഷൈനിയും ചര്‍ച്ച ആയതു.യുവജന വേദിയില്‍ നിന്നും ക്രമക്കേടുകളെ തുടര്‍ന്ന് പുറത്തായ ഇവര്‍ മല്ലരാജ റെഡിക്ക് ചില സഹായങ്ങള്‍ ചെയ്തു എന്നത് ശരിയാണ്.എന്നാല്‍ കൊല്ലത്ത് നിന്ന് പിടിക്കപെടുകയും ആന്ധ്രയില്‍ കൊല്ലപെടുകയും ചെയ്ത മാവോയിസ്റ്റ് നേതാവ് കേരളത്തില്‍ വന്നത് രൂപേഷിനെതിരെ നടപടി എടുക്കുവാന്‍ ആണെന്നാണ്‌ പറയപ്പെടുന്നത്‌. മാവോയിസ്റ്റുകളുടെ പേരില്‍ രൂപേഷ് നടത്തുന്ന ഇടപെടലുകള്‍ മാവോയിസ്റ്റ്‌ സംഘടനക്ക് അപമാനം ഉണ്ടാക്കുന്നതാണ് എന്നാണു അവര്‍ വിലയിരുത്തിയിരുന്നത്. ആന്ധ്ര നേതാവ് പിടിക്കപെടുന്നതിനു ഇടയാക്കിയത് രൂപേഷ് ഒറ്റിയത്കൊണ്ടാണെന്നും സംശയിക്കന്നവരുണ്ട്.

ഇത്തരത്തില്‍ നക്സലുകളുടെ സംശയ ദൃഷിടിയിലുള്ള ഒരാളെ വെച്ചാണ് മാവോയിസ്റ്റ് കഥകള്‍ രൂപപെടുന്നതും എന്നതും ശ്രദ്ധേയമാണ്.രൂപേഷിനെ പോലീസും മാധ്യമങ്ങളും ഉപയോഗപ്പെടുതുകയാണോ എന്നും സംശയിക്കുന്നവരുണ്ട്. പഴയകാല നക്സലൈറ്റ് നേതാക്കള്‍ ഇക്കാര്യം പലപ്പോഴും പറഞ്ഞിട്ടുണ്ട്.

ഇപ്പോള്‍ മാവോയിസ്റ്റ് ഉമ്മാക്കിയുമായി ഭരണകൂടം ഇറങ്ങിയതിനു പിന്നില്‍ ആദിവാസി മേഖലയില്‍ സി പി ഐ എം പ്രവര്‍ത്തനം ശക്തമാക്കിയതുകൊണ്ടാണ്.എം ബി രാജേഷ് എം പി അട്ടപ്പാടിയില്‍ നടത്തിയ നിരാഹാര സമരം വന്‍തോതില്‍ ജനപിന്തുണ ആര്‍ജ്ജിച്ചത് ഭരണക്കാരെ വിറളി പിടിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ ജനങ്ങള്‍ സി പി ഐ എമ്മിലേക്ക് എത്തുന്നത് തടയുവാനും ആദിവാസി മേഖലയിലെ ഭരണ പരാജയം മറക്കുവാനുമാണ് യു ഡി എഫ് നേതൃത്വം മാവോയിസ്റ്റ് ഉമ്മാക്കി ഉയര്ത്തിായിട്ടുള്ളത്.

കൂടാതെ ആദിവാസി മേഖല കേന്ദ്രീകരിചു വനം ക്വാറി മാഫിയകള്‍ നടത്തുന്ന കൊള്ളക്ക് മറയിടുവാനും കഴിയുമെങ്കില്‍ ആദിവാസികളെ മാവോയിസ്റ്റ് ഭീഷണിയുടെ പേരില്‍ ഈ മേഖലയില്‍ നിന്ന് ഒഴിപ്പിക്കുവാനുമുള്ള നീക്കമാണ് ഇപ്പോഴത്തെ നാടകങ്ങള്ക്ക്യ പിന്നില്‍ നടക്കുന്നത്.

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

belowhead