മാണി യുഗം അവസാനിക്കുന്നു.

Story Dated :December 12, 2014

1531839_821436674588518_228727494141842253_n

മുഖ്യമന്ത്രി ആകാന്‍ മോഹിച്ചു മുഖ്യപ്രതി ആയി മാറിയ കേരളാ രാഷ്ട്രീയത്തിലെ മുടി ചൂടാ മന്നനായ കെ എം മാണിയുടെ പ്രതീക്ഷകളും സ്വപ്നങ്ങളും പോട്ടിതകര്‍ന്നത്‌ വളരെ പെട്ടന്നാണ്. ഐക്ക്യ മുന്നണി രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ്‌ നടത്തുന്ന ചതിയുടെയും വഞ്ചനയുടെയും അവസാനത്തെ ഇരയായാണ് മാണിയുടെ തകര്‍ച്ച ചരിത്രം രേഖപെടുത്തുക.

മാണിയുഗം അവസാനിക്കുമ്പോള്‍ ഐക്ക്യമുന്നണിക്കൊപ്പം നടന്ന എല്ലാവര്‍ക്കും വലിയൊരു പാഠം കൂടിയാകും പുതിയ സംഭവ വികാസങ്ങള്‍. കോഴ വാങ്ങിയതിനു സ്വന്തം ഭരണ സംവിധാനം തന്നെയാണ് മാണിയെ പ്രതിയാക്കിയിട്ടുള്ളത്.അതായത് പ്രഥമ ദൃഷ്ട്യ കേസ്സുണ്ടെന്നു താന്‍കൂടി നേതൃത്വം കൊടുക്കുന്ന ഭരണത്താല്‍ നിയന്ത്രികപ്പെടുന്ന പോലീസ് സംവിധാനത്തിന് ബോധ്യമായി എന്ന് ചുരുക്കം. ഇനി മാണി രാജിവെച്ചു പുറത്ത് പോകുകയാണ് ഉത്തമം.

മാണി മുഖ്യമന്ത്രി സ്ഥാനം മോഹിച്ചു തുടങ്ങിയിട്ട് ഏറെ കാലമായി. എന്നാല്‍ ഈ അടുത്ത കാലത്താണ് തന്റെക സ്വപ്നത്തിനു ചിറകു നല്കുനവാന്‍ മാണി സംഘടിതമായ ചില ശ്രമങ്ങള്‍ തുടങ്ങിയത്.മന്ത്രി സഭയില്‍ രണ്ടാമനാരെന്ന ചര്‍ച്ചക്കിടെയാണ് മാണി തന്റെ പ്രാധ്യാന്യം ഉയര്‍ത്തികാട്ടുവാന്‍ ആദ്യം ശ്രമിച്ചത്‌.ഉപമുഖ്യമന്ത്രിസ്ഥാനം സൃഷ്ട്ടിക്കുവാന്‍ ശ്രമം നടന്നപ്പോളും മാണി അവകാശവാദം ഉന്നയിച്ചു.രണ്ടു വിഷയത്തിലും ലീഗിന് പ്രാമുഖ്യം നല്കുനവാനുള്ള ശ്രമാത്തെയാണ് മാണി തകര്‍ത്തത് . ഇത് ലീഗിനെ പ്രകോപിപ്പിച്ചിട്ടുണ്ട്.സംഭവങ്ങള്‍ ഇങ്ങനെ പുരോഗമിക്കുംമ്പോഴാണ് ഉമ്മന്‍ ചാണ്ടിക്കെതിരെ സരിതാ വിഷയം ഉയര്ന്നു വന്നത്. ഈ അവസരം ഉപയോഗിച്ച് മുഖ്യമന്ത്രിസ്ഥാനത്തേക്ക് തന്നെ മാണി നോട്ടം വെച്ചു. തന്റെര ആഗ്രഹാഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കുവനുള്ള അവസരമായി മാണി ചരടുവലി നടത്തുമ്പോള്‍ പി സി ജോര്‍ജ്ജും ആന്റണി രാജുവുമെല്ലാം ശക്തമായി മാണിക്ക് പിന്നില്‍ അണിനിരന്നു. കാര്യങ്ങള്‍ യു ഡി എഫിലൂടെ നടക്കില്ലെങ്കില്‍ മുന്നണി മാറുവാനും മാണിയും കൂട്ടരും ആലോചിച്ചത് ഈ ഘട്ടത്തിലാണ്.

അപ്പോഴേക്കും ലോകസഭ തിരഞ്ഞെടുപ്പ് വന്നു. അടുത്ത ലോകസഭയില്‍ കൊണ്ഗ്രസ്സിനു ഭൂരിപക്ഷം ലഭിച്ചാല്‍ ജോസ് കെ മാണിയെ കേന്ദ്രത്തില്‍ മന്ത്രിയാക്കാമെന്ന് ചില മതാധ്യക്ഷന്മാര്‍ മുഖേന മാണിക്കു കോണ്‍ഗ്രസ്‌ വാഗ്ദാനം നല്‍കി. തനിക്കില്ലെങ്കിലും തന്റെമ മകനെങ്കിലും ഒരു ഗുണം കിട്ടട്ടെ എന്ന് കരുതി ഈ ഘട്ടത്തില്‍ മാണി അടങ്ങി.ഇവിടെയാണ്‌ മാണിക്ക് പിഴച്ചത്.പുത്രവാത്സല്ല്യത്താല്‍ ബിഷപ്പുമാരുടെ പ്രലോഭനത്തില്‍ വീണുപോയ മാണി ലോകസഭയില്‍ കോണ്ഗ്രസ് തോറ്റതോടെ തന്റെ് പഴയ സ്വപ്നം പൊടിതട്ടിയെടുത്തു.ഇടതുപക്ഷവുമായി കൂട്ടുചേര്‍ന്ന് ഉമ്മന്‍ ചാണ്ടിയെ മറിച്ചിട്ട് മുഖ്യമന്ത്രിയാകുവാന്‍ മാണി തുനിഞ്ഞിറങ്ങി.ഉമ്മന്ചാഇണ്ടി എന്ന കൂര്‍മാബുധിയോടു മാണി എതിരിടാന്‍ തുടങ്ങുന്നു എന്ന് തിരിച്ചറിഞ്ഞ കുഞ്ഞൂഞ്ഞു കുഞ്ഞുമാണിക്കെതിരെ ബ്രഹ്മാസ്ത്രം പ്രയോഗിച്ചു.

ചതിയുടെ ആധാര ശിലകളില്‍ രാജാവെന്നു രേഖപെടുത്തിയ കുഞ്ഞുഞ്ഞ് തന്റെക അനുചരന്മാരെ വെച്ച് മാണിക്കെതിരെ കരുക്കള്‍ നീക്കി. മാണിയെ വലയിലാക്കുവാനുള്ള തന്ത്രങ്ങള്‍ മെനഞ്ഞു ബാര്‍ ഹോട്ടല്‍ മുതലാളിമാരെ മാണിക്കടുത്തേക്ക് അയച്ചതിന് പിന്നില്‍ ചാണ്ടിയുടെ കരങ്ങളുണ്ട്‌.അങ്ങനെ ചാണ്ടി ഒരുവെടിക്ക് പലപക്ഷികളെ വീഴ്ത്തി. .മദ്യ വിരുദ്ധന്‍ സുധീരന്‍ മുഖ്യമന്ത്രിമോഹി മാണി പള്ളിയച്ചന്മാര്‍.അങ്ങനെ പലരും വീണു.

ഇത് കൊണ്ഗ്രസ്സിന്റെ് ഒരു രീതിയാണ് തങ്ങളുടെ ആവശ്യാനുസരണം ഘടക കക്ഷികളെ ഉപയോഗിച്ച ശേഷം കറിവേപ്പില പോലെ തള്ളുക.എം വി രാഘവന്‍.ഗൌരിഅമ്മ.ബാലകൃഷ്ണപിള്ള....അങ്ങനെ ഒരുപാടുപേരുണ്ട് കോണ്ഗ്രസ്സിന്റെ ചതിയില്പെട്ടു എല്ലാം പോയവര്‍. എന്തൊക്കെയോ മോഹിച്ച കുഞ്ഞുമാണിയും നെയ്തെടുത്ത സ്വപ്നങ്ങളത്രയും പാഴിലായ അനാഥനെപോലെ അനന്തപുരിയുടെ പടിക്കെട്ടിറങ്ങുന്നു.

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

belowhead