മഴഭീഷണിയില്‍ ഒന്നാം ടെസ്റ്റ്: സ്മിത്തിനും ക്ലാര്‍ക്കിനും സെഞ്ച്വറി

Story Dated :December 10, 2014

21646_632391

അഡ്‌ലെയ്ഡ്: സ്റ്റീവന്‍ സ്മിത്തിന്റെയും മൈക്കല്‍ ക്ലാര്‍ക്കിന്റെയും സെഞ്ച്വറിയുടെ ബലത്തില്‍ ഇന്ത്യയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ കൂറ്റന്‍ സ്‌കോറിലേയ്ക്ക് കുതിക്കുകയാണ് ഓസ്‌ട്രേലിയ. ഇന്ത്യന്‍ ബൗളര്‍മാര്‍ അമ്പേ പരാജയപ്പെട്ട ടെസ്റ്റില്‍ മഴ മാത്രമാണ് ഓസീസ് മുന്നേറ്റത്തിന് മുന്നില്‍ തടസ്സമായി നില്‍ക്കുന്നത്. രണ്ടു തവണയാണ് രണ്ടാം ദിവസത്തെ കളിക്ക് മഴ വില്ലനായത്. 111 ഓവറിനുശേഷം രണ്ടാമതും കളി നിര്‍ത്തുമ്പോള്‍ ആറിന് 473 റണ്‍സ് എന്ന നിലയിലാണ് ആതിഥേയര്‍. സ്മിത്ത് 142 ഉം പരിക്കില്‍ നിന്ന് തിരിച്ചുവന്ന ക്ലാര്‍ക്ക് 109 ഉം റണ്‍സെടുത്തുനില്‍ക്കുകയാണ്. ആറിന് 354 റണ്‍സ് എന്ന നിലയിലാണ് ഓസ്‌ട്രേലിയ രണ്ടാംദിനം കളിയാരംഭിച്ചത്. നേരിയ ഈര്‍പ്പമുള്ള ഗ്രൗണ്ടില്‍ കരുതലോടെയായിരുന്നു സ്മിത്തിന്റെയും ക്ലാര്‍ക്കിന്റെയും തുടക്കം. നൂറാം ഓവറില്‍ അവര്‍ 400 റണ്‍ കടന്നു. അടുത്ത ഓവറില്‍ മഴ എത്തിയതോടെ കളി ഏതാനും നേരം നിര്‍ത്തിവയ്‌ക്കേണ്ടിവന്നു. പിന്നീട് ഒന്നരയോടൊണ് കളി പുനരാരംഭിക്കാനായത്. അതിന് മുന്‍പ് വരുണ്‍ ആരണിനെ ഡീപ് സ്‌ക്വായര്‍ ലെഗ്ഗിലേയ്ക്ക് പായിച്ച് രണ്ടു റണ്‍ നേടി സ്മിത്ത് തന്റെ അഞ്ചാം ടെസ്റ്റ് സെഞ്ച്വറി തികച്ചു. 14 ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു സ്മിത്തിന്റെ ശതകം. ആദ്യദിനം ഓസ്‌ട്രേലിയ രണ്ടിന് 206 എന്ന നിലയില്‍ നില്‍ക്കുമ്പോള്‍ പരിക്കേറ്റു പിന്‍വാങ്ങിയ ക്യാപ്റ്റന്‍ ക്ലാര്‍ക്ക് (60) രണ്ടാം ദിനം തുടക്കത്തില്‍ തന്നെ വന്ന് സ്മിത്തിന് മികച്ച പിന്തുണ നല്‍കി. ടീം സ്‌കോര്‍ ആറിന് 354 റണ്‍സില്‍ നില്‍ക്കുമ്പോഴാണ് ക്ലാര്‍ക്ക് സ്മിത്തിനൊപ്പം ചേര്‍ന്നത്. ഇന്ത്യന്‍ ബൗളര്‍മാരെ അനായാസമായി തന്നെ നേരിട്ട ക്ലാര്‍ക്ക് ഏകദിനശൈലിയില്‍ അടിച്ചുകളിച്ചാണ് സ്‌കോര്‍ മുന്നോട്ടു നയിച്ചത്. ഇശാന്ത് ശര്‍മയ്ക്കു മാത്രമാണ് ക്ലാര്‍ക്കിന് പേരിനെങ്കിലും സമ്മര്‍ദം ഉണ്ടാക്കാന്‍ കഴിഞ്ഞത്. വരുണ്‍ ആരണ്‍ എറിഞ്ഞ 105-ാം ഓവറിന്റെ അവസാന പന്തില്‍ നിന്നാണ് തന്റെ ഇരുപത്തിയെട്ടാം സെഞ്ച്വറി തികച്ചത്. 127 പന്തില്‍ നിന്ന് 15 ബൗണ്ടറികളുടെ അകമ്പടിയോടെയായിരുന്നു ക്ലാര്‍ക്കിന്റെ സെഞ്ച്വറി.

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

belowhead