മന്ത്രിമാര്‍ക്ക് ഇന്ത്യന്‍ മുജാഹിദ്ദീന്റെ ഭീഷണി സന്ദേശം

Story Dated :December 26, 2014

889bomb

ജയ്പൂര്‍ : രാജസ്ഥാനിലെ പതിനാറോളം മന്ത്രിമാര്‍ക്ക് ഇന്ത്യന്‍ മുജാഹിദ്ദീന്റെ ഭീഷണി സന്ദേശം . ആഭ്യന്തരമന്ത്രി ഗുലാബ് ചന്ദ് കതാരിയ, സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി അരുണ്‍ ചതുര്‍വേദി തുടങ്ങിയവര്‍ക്കടക്കമാണ് ഔദ്യോഗിക ഇമെയില്‍ വിലാസത്തിലേക്ക് ഭീഷണി സന്ദേശം വന്നത് . ” ഞങ്ങള്‍ എന്തുചെയ്യും എന്ന് നിങ്ങള്‍തന്നെ മനസിലാക്കിക്കൊള്ളുക” എന്ന സന്ദേശമാണ് മന്ത്രിമാര്‍ക്ക് ലഭിച്ചത് . ഇതിന്റെ ഉറവിടത്തെക്കുറിച്ചും വിശ്വാസ്യതയെക്കുറിച്ചും അന്വേഷിച്ചു വരികയാണെന്ന് രാജസ്ഥാന്‍ ഡിജിപി ഒമേന്ദ്ര ഭരദ്വാജ് പറഞ്ഞു . ഇന്ത്യന്‍ മുജാഹിദ്ദീന്റെ ഭീഷണിയെത്തുടര്‍ന്ന് മന്ത്രിമാരുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട് .

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

belowhead