ഭാരതീയ പേറ്റന്റുകളിൽ ഭൂരിഭാഗവും വിദേശികളുടെ കീശയിൽ

Story Dated :December 29, 2014

download

ഇന്ത്യ അനുവദിക്കുന്ന പേറ്റന്റുകളിൽ ഭൂരിഭാഗവും സ്വന്തമാക്കിയിരിക്കുന്നത് വിദേശ കമ്പനികൾ. 2005 ജനുവരി ഈവർഷം ഡിസംബർ പത്തുവരെയുള്ള കണക്കുകൾ പ്രകാരം ഔഷധ മേഖലയിലെ 77 ശതമാനം പേറ്റന്റുകളും വിദേശ കമ്പനികളുടെ കൈയിലാണ്. ഈ രംഗത്ത് ആകെയുള്ള 4,614 പേറ്റന്റുകളിൽ 3,575 എണ്ണമാണ് വിദേശ കമ്പനികൾക്ക് നൽകിയത്. ആഭ്യന്തര കമ്പനികളുടെ കൈയിലുള്ളത് 1,039 പേറ്റന്റുകളും.

കാർഷിക അനുബന്ധ എൻജിനിയറിംഗ്, മെക്കാനിക്കൽ എൻജിനിയറിംഗ്, ബയോ കെമിസ്‌ട്രി, കെമിക്കൽ, ബയോ - ടെക്‌നോളജി തുടങ്ങി 18 മേഖലകളിലായി 70 ശതമാനം പേറ്റന്റുകളും വിദേശ കമ്പനികൾക്കാണ് അനുവദിച്ചിട്ടുള്ളത്. കമ്പ്യൂട്ടർ സയൻസ്, ഇലക്‌ട്രോണിക്‌സ്, കമ്യൂണിക്കേഷൻ ടെക്‌നോളജി എന്നീ മേഖലകളിലെ 90 ശതമാനം പേറ്റന്റുകൾ കൈയടിക്കിയിരിക്കുന്നതും ആഗോള കമ്പനികളാണ്.

മെക്കാനിക്കൽ എൻജിനിയറിംഗിൽ 10,398 പേറ്റന്റുകൾ വിദേശ കമ്പനികൾ സ്വന്തമാക്കിയിട്ടുണ്ട്. കെമിക്കൽസിൽ 9506, ഇലക്‌ട്രോണിക്‌സിൽ 4937, കമ്യൂണിക്കേഷൻ ടെക്‌നോളജിയിൽ 2896, ബയോ - ടെക്‌നോളജിയിൽ 2236, കമ്പ്യൂട്ടർ സയൻസിൽ 1709 എന്നിങ്ങനെയാണ് വിദേശ കമ്പനികൾ സ്വന്തമാക്കിയ പേറ്റന്റിന്റെ കണക്ക്. കമ്യൂണിക്കേഷൻ ടെക്‌നോളജിയിൽ 243 പേറ്റന്റുകളാണ് ആഭ്യന്തര കമ്പനികൾക്കുള്ളത്. ബയോ - ടെക്‌നോളജിയിൽ 339, കെമിക്കൽസിൽ 3354, കമ്പ്യൂട്ടർ സയൻസിൽ 150, ഇലക്‌ട്രോണിക്‌സിൽ 384, മെക്കാനിക്കൽ എൻജിനിയറിംഗിൽ 2168 എന്നിങ്ങനെയാണ് ആഭ്യന്തര കമ്പനികൾ മറ്റു പ്രമുഖ മേഖലകളിൽ നേടിയ പേറ്റന്റുകളുടെ കണക്ക്.

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

belowhead