ഭാഗ്യവര്‍ഷ ചിട്ടികള്‍ ലക്ഷ്യം കവിഞ്ഞു

Story Dated :December 14, 2014

1417464260_1417464260_d021214business

കെ.എസ്‌.എഫ്‌.ഇയുടെ ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ സവിശേഷ ചിട്ടി പദ്ധതിയായ ഭാഗ്യവര്‍ഷ ചിട്ടികള്‍ ലക്ഷ്യം കവിഞ്ഞു. കഴിഞ്ഞ 30 ന്‌ പദ്ധതി അവസാനിച്ചപ്പോള്‍ 277 കോടി രൂപ ലക്ഷ്യമിട്ട സ്‌ഥാനത്ത്‌ 303 കോടി രൂപയുടെ ചിട്ടി സമാഹരിക്കാന്‍ സാധിച്ചെന്ന്‌ കെ.എസ്‌.എഫ്‌.ഇ. ചെയര്‍മാന്‍ പി.ടി. ജോസ്‌ അവകാശപ്പെട്ടു. കഴിഞ്ഞ വര്‍ഷത്തെ (280 കോടി രൂപ) അപേക്ഷിച്ച്‌ 26 കോടി രൂപയുടെ വര്‍ധനയാണുണ്ടായത്‌. കെ.എസ്‌.എഫ്‌.ഇയുടെ നാളിതുവരെയുള്ള ചിട്ടി പദ്ധതിയില്‍ ഏറ്റവും വലിയ സമാഹരണമാണിതെന്ന്‌ മാനേജിംഗ്‌ ഡയറക്‌ടര്‍ പി. രാജേന്ദ്രന്‍ പറഞ്ഞു. കെ.എസ്‌.എഫ്‌.ഇയുടെ ചിട്ടി പദ്ധതിയിലെ ഏറ്റവും വലിയ സമാഹരണം ആണിത്‌.

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

belowhead