ഭക്ഷണ ശാലകളില്‍ പാചകം ചെയ്യുന്നത് കാണുന്നതിന് ക്രമീകരണം നിര്‍ബന്ധം. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ അടച്ചു പൂട്ടും.

Story Dated :December 29, 2014

റിയാദ് (സൗദി അറേബ്യ) "സൗദി ഭക്ഷണ ശാല നിയമത്തിലെ 13മാത് ഖണ്ഡിക പ്രകാരം നിയമ ലംഘനം കണ്ടെത്തിയാല്‍ ഉടന്‍ ഭക്ഷണ ശാലകള്‍ അടച്ചു പുട്ടണമെന്ന് സൗദി മുനിസിപ്പല്‍ ഗ്രമ മന്ത്രാലയം നിര്‍ദേശിച്ചു. ഹോട്ടുലുകളില്‍ ഭക്ഷണം തയ്യാറാക്കുന്ന പാചക സ്ഥലം കാണാന്‍ കഴിയുന്ന വിധത്തില്‍ ഒരു മീറ്റര്‍ ഉയരത്തില്‍ ഭക്ഷണം കഴിക്കുന്ന ഹാളും പാചകം തയ്യാറാക്കുന്ന സ്ഥലവും തമ്മില്‍ പ്രതേകം ഗ്ലാസ്‌ ഉപയോഗിച്ച് വേര്‍തിരിക്കണം. ഭക്ഷണ ശാലകളില്‍ ഭക്ഷണം കഴിക്കാന്‍ വരുന്നവര്‍ക്ക് തങ്ങള്‍ കഴിക്കുന്ന ഭക്ഷണം തയ്യാറാക്കുന്ന പാചക സ്ഥലം കണ്ടിരിക്കണമെന്നാണ് ഭക്ഷണ ശാല നിയമത്തില്‍ 13 മത് ഖണ്ഡികയില്‍ വ്യക്തമാക്കുന്നത്.

ഹോട്ടലുകള്‍ക്കും, കഫതീരിയകള്‍ക്കും, ബുഫിയകള്‍ക്കും ഈ നിയമം ബാധകമാണ്. പുതിയ നിയമ പ്രകാരം ഭക്ഷണ ശാലകള്‍ ക്രമീകരിക്കുന്നിതിന് സമയ പരിധി നല്‍കിയിട്ടും ഇവ ക്രമീകരിക്കാത്ത സ്ഥാപനങ്ങളുണ്ടെങ്കില്‍ അവ ഉടന്‍ അടച്ചു പുട്ടണമെന്ന് സൗദി മുനിസിപ്പല്‍ ഗ്രാമ മന്ത്രി ഡോ. മന്‍സൂര്‍ ബിന്‍ മിത്അബ് രാജകുമാരന്‍ ബന്ധപ്പെട്ട മുനിസിപ്പല്‍, ബലദിയ്യ മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയതായി സൗദി മുനിസിപ്പല്‍ ഗ്രാമ മന്ത്രാലയം വക്താവ് ഹമദ് ബിന്‍ സഅദ് അല്‍ ഉംറാന്‍ അറിയിച്ചു. ഭക്ഷണ ശാലകളില്‍ പാചകം ചെയ്യുന്നത് കാണാന്‍ കഴിയുന്ന നിലക്ക് ക്യാമറകള്‍ സ്ഥാിപിച്ചിരിക്കണമെന്നും വ്യവസ്ഥയുണ്ടന്ന് അദ്ദേഹം അറിയിച്ചു.

ഭക്ഷണം കഴിക്കാനെത്തുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും തങ്ങള്‍ കഴിക്കുന്ന ഭക്ഷണം തയ്യാറാക്കുന്ന ഘട്ടങ്ങള്‍ കാണുന്നതിന് അവകാശമുണ്ടന്ന് നിയമത്തില്‍ വ്യക്തമാക്കുന്നതായി അല്‍ ഉംറാന്‍ പറഞ്ഞു.

നിയമം നടപ്പിലാക്കിയെന്ന് ഉറപ്പ് വരുത്താന്‍ രാജ്യത്തെ ഭക്ഷണ ശാലകളില്‍ പരിശോധന നടത്താന്‍ ബന്ധപ്പെട്ട എല്ലാ മുനിസിപ്പല്‍ ബലദിയ്യ മേധാവികള്‍ക്കും അയച്ച സര്കുലറില്‍ മന്ത്രി ആവശ്യപ്പെട്ടുണ്ട്. നിയമ ലംഘനം ശ്രദ്ദയില്‍ പെട്ടാല്‍ ഉടന്‍ അടച്ചു പൂട്ടണമെന്ന് നിര്‌ദേശത്തില്‍ പറയുന്നു. പല സ്ഥാപനങ്ങളും മോശമായ ചുറ്റുപാടില്‍ ഭക്ഷണം തയ്യാറാക്കി നല്‍കുന്നതായി പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണു ഈ നിര്‍ദേശം മന്ത്രാലയം നടപ്പാക്കുന്നത്.

-- M. M. Naeem

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

belowhead