ബീറ്റിന് തിരിച്ചുവിളി

Story Dated :December 26, 2014

ഷെവർലെ തങ്ങളുടെ ചെറുകാറായ ബീറ്റിനെ തിരിച്ചു വിളിക്കുന്നു. ഫ്യുവൽ പൈപ്പുമായി ബന്ധപ്പെട്ട തകരാറിന്റെ പേരിൽ 2010 ജൂലൈയ്ക്കു മുമ്പു നിർമ്മിച്ചു വിറ്റ കാറുകളാണ് ജനറൽ മോട്ടോഴ്‌സ് തിരിച്ചു വിളിക്കാനൊരുങ്ങുന്നത്. ഇന്ധന പൈപ്പ് ലൈനിൽ ഇലക്‌ട്രോസ്റ്റാറ്റിക് ഡിസ്ചാർജ് അടിഞ്ഞു കൂടുന്നതാണു പ്രശ്‌നം സൃഷ്ടിക്കുന്നതെന്നാണു കമ്പനിയുടെ കണ്ടെത്തൽ. പരിശോധന ആവശ്യമുള്ള കാറുകളുടെ ഉടമകളെ നേരിട്ടു ബന്ധപ്പെട്ടു വിവരം അറിയിക്കാനാണ് ജിഎം രാജ്യത്തെ ഡീലർമാരോടു നിർദേശിച്ചിരിക്കുന്നത്.<p> കൂടാതെ വാഹന ഉടമകളെ നേരിട്ടു വിവരം അറിയക്കാൻ ജിഎംഐയും നടപടി സ്വീകരിക്കുന്നുണ്ട്. പ്രശ്‌നമുണ്ടെന്നു കണ്ടെത്തുന്ന കാറുകൾക്ക് കമ്പനി സൗജന്യമായി അറ്റകുറ്റപ്പണി നടത്തി നൽകുമെന്നാണു വാഗ്ദാനം. പരിശോധനയും അറ്റകുറ്റപ്പണിയുമെല്ലാം രണ്ടു മണിക്കൂറിനകം പൂർത്തിയാവുമെന്നും ജി എം വ്യക്തമാക്കുന്നു.</p><p> ആഗോളതലത്തിൽ തന്നെ ജിഎമ്മിന് ഏറെ തിരിച്ചടികൾ സമ്മാനിച്ച വർഷമാണ് 2014. വിവിധ കാരണങ്ങളുടെ പേരിൽ യുഎസും ഇന്ത്യയുമടക്കം പല രാജ്യങ്ങളിലും ജിഎമ്മിനു കാറുകൾ തിരിച്ചുവിളിച്ചു പരിശോധിക്കേണ്ടി വന്നിരുന്നു. നിർമ്മാണ പിഴവ് തിരിച്ചറിഞ്ഞിട്ടും പരിഹാര നടപടി വൈകിയെന്ന ആക്ഷേപത്തെ തുടർന്നു യുഎസ് കോൺഗ്രസ് സമിതി ജിഎമ്മിനെതിരെ അന്വേഷണം നടത്തുന്നതിനും ഈ വർഷം സാക്ഷ്യം വഹിച്ചിരുന്നു.</p> Super Red

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

belowhead