ബിനാലെയിലെ വര്‍ണ വിസ്മയങ്ങള്‍

Story Dated :December 26, 2014

123

വര്‍ണ്ണ വിസ്മയങ്ങളില്‍ ഇതള്‍ വിരിയുന്ന അപൂര്‍വ കലാ ചാരുതയില്‍ ചരിത്ര സാംസ്കാരിക ഭൂമി ശ്രദ്ധേയമാകുന്നു. ഫോര്‍ട്ട്‌ ‌ കൊച്ചിയിലെ മുസരിസ് ബിനാലെയിലാണ് നിറങ്ങളുടെ സുന്ദര സ്വപ്നങ്ങളില്‍ വിരിയുന്ന മനോഹര വരകള്‍ നിറയുന്നത്.

ഫോര്‍ട്ട്‌ കൊച്ചിയില്‍നിന്ന് യഹൂദ ദേവാലയത്തിലേക്കുള്ള നടവഴിയിലെ ചുവരുകളിലാണ് വര്‍ണങ്ങളുടെ മായിക പ്രപഞ്ചം സൃഷ്ടിച്ചുകൊണ്ടു വര്‍ണ്ണ രാജികള്‍ പുതിയൊരു ചരിത്രം രചിക്കുന്നത്‌. തൃപ്പൂണിത്തുറ ആര്‍ എല്‍ വി കോളേജിലെ മൂന്നു വിദ്യാര്‍ത്തികളാണ് ഭാവനാപൂര്‍ണമായ നിറക്കൂട്ടുകളാല്‍ ബിനാലെയെ അവിസ്മരണീയമായ കാഴ്ചയാക്കി മാറ്റുന്നത്.

പുരാവസ്തു വ്യാപാരിയായ ജോസഫ് മാത്യുവിന്റെന കടയുടെ വിശാലമായ ചുവരിലാണ് ദൃശ്യവിസ്മയത്തിന്റെറ നിറക്കാഴ്ച്ച ഒരുങ്ങുന്നത്. പൌരാണിക ചരിത്രം തുടിക്കുന്ന കൊച്ചിയുടെ വിശാലതയില്‍ ആധുനിക കൊച്ചിയുടെ സന്നിവേശമാണ് സപ്ത വര്‍ണങ്ങളും അവയുടെ സഞ്ചയവും വഴി ഇവിടെ സാധ്യമാക്കുന്നത്.

കടലും കായലും നീലിമ വിരിയിക്കുന്ന സാമീപ്യത്തില്‍ നീല വര്‍ണങ്ങളില്‍ ജലസമ്രുദ്ധിയെ ഗാംഭീരപൂര്‍വ്വം അവതരിപ്പിച്ചിരിക്കുന്നു. ഹരിതഭൂമിയുടെ പ്രകാശനത്തിന് ഹരിതാഭമായ നിരവധി സന്ദേശങ്ങളും ചിത്രങ്ങളില്‍ ഉടനീളം കാണാം.

മറൈന്‍ഡ്രൈവും കൊച്ചി മട്ടാഞ്ചേരി മേഖലയിലെ കൃസ്ത്യന്‍ മുസ്ലീം ദേവാലയങ്ങളും ക്ഷേത്രങ്ങളും നേവല്‍ ബെയസും കപ്പലും ബോട്ടുകളും കടലും കായലും പാര്‍പ്പിടങ്ങളും കച്ചവടകേന്ദ്രങ്ങളും ജനങ്ങളും അടക്കം നിരവധി ബിംബങ്ങള്‍ ജീവന്‍ തുടിക്കുന്ന ന്ന വരകളില്‍ ഇവിടെ ദര്‍ശിക്കാം.

തൃപ്പൂണിത്തുറ ആര്‍ എല്‍ വി കോളേജിലെ ഫൈന്‍ ആര്‍ട്സ് വിദ്യാര്‍ത്ഥികളായ ലക്ഷ്മിപ്രിയ, രമേഷ്, സാംസന്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ദൃശ്യ വിസ്മയം ഒരുക്കിയിട്ടുള്ളത്. കലയുടെ കാഴച്ചകള്‍ക്ക് ജീവന്‍ തുടിക്കുന്ന വര്‍ണങ്ങളും വരകളും സമര്‍പിച്ച മനോഹാരിത നുകരുവാന്‍ ഏറെപേര്‍ എത്തുന്നുണ്ട്. വിദേശികളും സ്വദേശികളും അടക്കം നിരവധിപേര്‍ കാഴ്ച്ചക്കാരായി എത്തുമ്പോള്‍ അഭിനന്ദനങ്ങളുടെ പ്രവാഹവും മൂവര്‍ സംഘത്തിനു മുതല്‍കൂട്ടാകുന്നു.

എസ.കെ.രവീന്ദ്രന്‍

456

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

belowhead