ബിഗ്‌ ബി കുവൈറ്റില്‍, ആവേശത്തിരയില്‍ ആരാധകര്‍

Story Dated :December 27, 2014

Al Rai store inauguration indoor picture

കുവൈറ്റ്‌ സിറ്റി: ഇന്ത്യന്‍ സിനിമാ ലോകത്തെ ‘ബിഗ്‌ ബി’ അമിതാഭ് ബച്ചന്‍ ആദ്യമായി കുവൈറ്റില്‍ എത്തി. സ്വര്‍ണ്ണാഭരണ വ്യപാര രംഗത്തെ പ്രമുഖ ഗ്രൂപ്പുകളില്‍ ഒന്നായ കല്യാണ്‍ ജ്വല്ലേഴ്സിന്റൊ കുവൈറ്റിലെ മൂന്നു ഷോറൂമുകളുടെ ഉദ്ഘാടനത്തിനായാണ് അമിതാഭ് ബച്ചന്‍ കുവൈറ്റില്‍ എത്തിയത്, ബിഗ്‌ ബിയോടൊപ്പം ഒപ്പം മറ്റ് തെന്നിന്ത്യന്‍ താരങ്ങളായ പ്രഭു ഗണേശന്‍, നാഗാര്‍ജുന, മലയാളത്തിന്റെന പ്രിയ നടി മഞ്ജുവാര്യറുംചേര്‍ന്നാണ്കു വൈറ്റിലെ അല്‍ റായി, മാലിയ, ഫഹഹീല്‍ എന്നിവിടങ്ങളിലെ പുതിയ സ്ഥാപനങ്ങള്‍ ഉദ്ഘാടനം നിവ്വഹിച്ചത്.

മൂന്നിടങ്ങളിലും ആയിരക്കണക്കിന് ആരാധാകര്‍ ഇന്ത്യയുടെ അഭിനയ രംഗത്തെ അതികായനെ കാണാന്‍ എത്തിയിരുന്നു. കുവൈറ്റിലേക്കുള്ള എന്‍റെ ആദ്യ യാത്രയാണിത്. നിങ്ങള്‍ കാണിച്ച സ്നേഹവായ്പ് കാണുമ്പോള്‍ ഇവിടേക്കുള്ള എന്റെി അവസാന യാത്രയല്ല ഇത്. ഞാന്‍ വീണ്ടും വരും ആരാധകരുടെ ആര്‍പ്പു വിളികള്‍ക്കിടെ തന്റെത ഘനഗംഭീരമായ ശബ്ദത്തില്‍ ബച്ചന്‍ പറഞ്ഞു. കഫി കഫി എന്ന സിനിമയിലെ ഗാനം കൂടി പാടിയാണ് അമിതാഭ്ബച്ചന്‍ വേദി വിട്ടത്. ബച്ചനോടൊപ്പം ഉദ്ഘാടന കര്‍മം നിവഹിച്ച താരങ്ങളും ആരാധകരുടെ ആവേശത്തിനും പിന്തുണക്കും നന്ദി പറഞ്ഞു.

ആഘോഷങ്ങളുടെ ഭാഗമായി 150 കുവൈറ്റി ദിനാറിന്റെ ആഭരണങ്ങള്‍ വാങ്ങുന്നവര്ക്ക് ഓരോ സ്വര്‍ണ്ണ നാണയങ്ങള്‍ ലഭിക്കും. ഒരു ഭാഗ്യശാലിക്ക് 75,000 ദിനാര്‍ സമ്മാനമായി ലഭിക്കുകയും ചെയ്യും. ഇതോടുകൂടി ഇന്ത്യയ്ക്കകത്തും പുറത്തുമായി കല്യാണ്‍ ജ്വല്ലേഴ്സ് ഷോറൂമുകളുടെ എണ്ണം 77 ആയി. ആഘോഷ പരിപാടികളുടെ ഭാഗമായി വൈകീട്ട് നടന്ന പ്രത്യേക ചടങ്ങില്‍ പ്രശസ്ത വയലിനിസ്റ്റ് ബാലഭാസകറും സംഘവും അവതരിപ്പിച്ച ഫ്യൂഷന്‍ കണ്സോര്ട്ടും ഉണ്ടായിരുന്നു. ചടങ്ങുകളില്‍ കല്യാണ്‍ ജ്വല്ലറി ഗ്രൂപ്പ് ചെയര്മാന്‍ ടി.എസ്.കല്യാണരാമന്‍ എക്സിക്യുട്ടീവ്‌ ഡയറക്ടര്‍മാരയ രാജേഷ് കല്യാണരാമന്‍, രമേശ്‌ കല്യാണരാമന്‍, എന്നിവരും കുവൈറ്റിലെ പൌരപ്രമുഖരടക്കം നിരവധിപേര്‍ പങ്കെടുത്തു.

T.V.H, Kuwait

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

belowhead