ബഹ്‌റൈനില്‍ രണ്ടിടങ്ങളില്‍ സ്‌ഫോടനം: പൊലിസുകാരനും സ്വദേശിയും മരിച്ചു

Story Dated :December 10, 2014

shutterstock153859889---house-fire

മനാമ: ബഹ്‌റൈനില്‍ രണ്ടിടങ്ങളിലായി നടന്ന ബോംബ് സ്‌ഫോടനങ്ങളില്‍ പൊലിസുകാരന്‍ ഉള്‍പടെ രണ്ടു പേര്‍ കൊല്ലപ്പെട്ടു. മണിക്കൂറുകളുടെ വിത്യസത്തിലായിരുന്നു സ്‌ഫോടനങ്ങള്‍.

തലസ്ഥാനമായ മനാമക്കടുത്ത കര്സയഖാന്‍ ഗ്രാമത്തില്‍ ചൊവ്വാഴ്ച രാവിലെയുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ ബഹ്‌റൈനി സ്വദേശിയായ ഒസാമ അബ്ദുല്‍ കരിം അല്‍ ബസ്‌റിയാണ് മരിച്ചത്. ഏഷ്യന്‍ തൊഴിലാളിക്ക് പരിക്കേറ്റു. ഇയാള്‍ ഇന്ത്യക്കാരനാണെന്ന് പറയുന്നു. ഭീകരാക്രമാണ് നടന്നതെന്ന് വ്യക്തമാക്കിയ ആഭ്യന്തര മന്ത്രാലയം കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

ദമിസ്താന്‍ ഗ്രാമത്തില്‍ തിങ്കളാഴ്ച രാത്രി ഭീകരര്‍ നടത്തിയ ബോംബാക്രമണത്തിലാണ് പൊലിസുകാരനായ അലി മുഹമ്മദ് അലി മരിച്ചത്. ജോലിക്കിടെയായണ് സംഭവം. ജോര്‍ഡാന്‍ സ്വദേശി അലി ജോര്‍ഡാനും ബഹ്‌റൈനും തമ്മിലുള്ള സുരക്ഷാ പരിശീലന ഉടമ്പടിയുടെ ഭാഗമായി ബഹ്‌റൈന്‍ പൊലിസില്‍ സേവനം അനുഷ്ഠിച്ചുവരികയായിരുന്നു. അന്വേഷണം ഊര്‍ജിതമാക്കിയതായി പൊതു സുരക്ഷാ മേധാവി മേജര്‍ ജനറല്‍ താരിഖ് അല്‍ ഹസന്‍ അറിയിച്ചു.

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

belowhead