ബഹ്‌റൈനില്‍ ഇനി പ്രവാസികള്ക്കും ഗാര്‍ഹിക തൊഴിലാളി വിസ

Story Dated :December 31, 2014

മനാമ: ബഹ്‌റൈനില്‍ പ്രവാസികള്‍ക്കും ഗാര്‍ഹിക തൊഴിലാളി വിസ ലഭ്യമാക്കാന്‍ എല്‍ എം ആര്‍ എ തീരമാനം. ബഹ്‌റൈനികള്‍ക്ക് മാത്രമാണ് നേരത്തെ ഗാര്‍ഹിക തൊഴിലാളികളെ ജോലിക്കുവെക്കാന്‍ അധികാരമുണ്ടായിരുന്നത്. ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി(എല്‍ എം ആര്‍ എ)യുടെ പുതിയ തീരുമാനമനുസരിച്ച് ബഹ്‌റൈനികള്‍ അല്ലാത്തവര്‍ക്കും ഗാര്‍ഹിക തൊഴിലാളി വിസക്കായി അപേക്ഷിക്കാം. ജിസിസി ഏകീകൃത ഗാര്‍ഹിക തൊഴിലാളി കരാറിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം.

പുതിയ വിസ സംവിധാനമനുസരിച്ച് പ്രതിമാസം 1,000 ദിനാറെങ്കിലും ശമ്പളവുമുള്ള പ്രവാസികള്‍ക്ക് വീട്ടുജോലിക്കാരെ സ്വന്തം നിലക്ക് വിസ എടുത്ത് നിയമിക്കാമെന്ന് എലല്‍ എം ആര്‍ എ അറിയിച്ചു. അപേക്ഷകന് ആറു മാസമെങ്കിലും റെസിഡന്‍സി പെര്‍മിറ്റുണ്ടായിരിക്കണം. വിസക്ക് അപേക്ഷിക്കുമ്പോള്‍ 500 ദിനാര്‍ കെട്ടിവക്കണം. കരാര്‍ ലംഘനമുണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്താനാണിത്. ജോലിക്കാരുടെ രണ്ടു വര്ഷെത്തെ കരാര്‍ അവസാനിക്കുമ്പോള്‍ ഡെപ്പോസിറ്റ് തുക എല്‍ എം ആര്‍ എ തിരിച്ചു നല്‍കും.

മുന്‍പ് വീട്ടുജോലിക്കാരെ നിയമിക്കണമെങ്കില്‍ പ്രവാസികള്‍ക്ക് ബഹ്‌റൈനി സ്പോണ്‍സറുടെ അംഗീകാരത്തോടെയേ സാധിക്കുമായിരുന്നുള്ളൂ. വീട്ടു ജോലി വിസ അനുവദിക്കുക സ്പോണ്‍സറുടെ പേരിലുമായിരിക്കും. വന്‍ തുക നല്‍കി കരിഞ്ചന്തയെ ആശ്രയിക്കുന്നതും കുറവല്ല. ഈ പ്രവണതകള്‍ക്ക് ഇതോടെ ശമനമുണ്ടാകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. എല്‍ എം ആര്‍ എ യുടെ കണക്കനുസരിച്ച് ബഹ്‌റൈനിലാകെ 1,05,000 വീട്ടുജോലിക്കാരുണ്ട്. പാചകക്കാരന്‍, ഡ്രൈവര്‍, ആയ, സെക്യൂരിറ്റി ഗാര്ഡ് , വീട്ടു വേലക്കാരി, ഉദ്യാനപാലകന്‍ എന്നിവരാണ് ഗാര്‍ഹിക തൊഴിലാളി ഗണത്തില്‍പെടുന്നത്.

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

belowhead