പി.കെക്കെതിരെ കോഴിക്കോട്ട് ഹനുമാൻ സേനയുടെ പ്രതിഷേധം; ഇത്തരം സംഘടനകൾ കലാകാരൻമാർക്ക് ഭീഷണിയെന്ന് കമൽ

Story Dated :December 31, 2014

കോഴിക്കോട്: ആമീർഖാൻ നായകനായ പികെ പ്രദർശിപ്പിക്കുന്ന തീയേറ്ററിന് മുന്നിൽ ഹനുമാൻ സേനാ പ്രവർത്തകരുടെ പ്രതിഷേധം. കോഴിക്കോട് ക്രൗൺ തീയറ്ററിന് മുന്നിലായിരുന്നു പ്രതിഷേധം. പ്രദർശനം നിർത്തിവയ്ക്കണം എന്നാവശ്യപ്പെട്ടാണ് പ്രവർത്തകർ പ്രതിഷേധം നടത്തിയത്. തീയേറ്ററിന് പുറത്ത് മാർച്ച് പോലീസ് തടഞ്ഞു. പുരോഗമന ചിന്താഗതിയുള്ള കേരളീയർക്കിടയിലാണ് ഇതു പോലെയുള്ള വിഷവിത്തുകൾ വീണു കൊണ്ടിരിക്കുന്നതെന്നും ഇതിൽ കലാകാരൻമാർക്ക് ഭയമുണ്ടെന്നും സംവിധായകൻ കമൽ പ്രതികരിച്ചു. സംഘപരിവാറിന്റെ പരിപാടികളിൽ പങ്കെടുത്ത മേജർ രവിക്കും പ്രിയദർശനും അതിലെ അപകട സൂചന തിരിച്ചറിഞ്ഞെന്നും അദ്ദേഹം പറഞ്ഞു [gallery ids="3659"]

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

belowhead