നെല്‍കര്‍ഷകര്‍ സര്‍ക്കാരിന് എതിരെ സമരത്തിലേക്ക്

Story Dated :December 31, 2014

rametan5

ആലപ്പുഴ: സംസ്ഥാനത്തെ നെല്‍കര്‍ഷകര്‍ സര്‍ക്കാരിന് എതിരെ സമരത്തിലേക്ക്. നാല് മാസം മുന്‍പ് സംഭരിച്ച നെല്ലിന്റെ പണം നല്‍കാത്തതിനാലാണ് കര്‍ഷകര്‍ സമരത്തിനിറങ്ങുന്നത്. നെല്ല് സംഭരിച്ച ഇനത്തില്‍ മുപ്പത്തിയാറ് കോടിയോളം രൂപയാണ് സംസ്ഥാനത്ത് ഓട്ടാകെ സപ്ലൈകോ നല്‍കാനുള്ളത്.

നെല്ല് സംഭരിച്ച ഇനത്തില്‍ ആലപ്പുഴ ജില്ലയില്‍ മാത്രം 22 കോടിയിലധികം രൂപയാണ് സപ്ലൈകോ കര്‍ഷകര്‍ക്ക് നല്‍കാനുള്ളത്. കോട്ടയത് 13 കോടിയും പാലക്കാട് നാല് കോടിയോളം രൂപയും നല്‍കാനുണ്ട്. സെപ്റ്റംബര്‍ ആദ്യ ആഴ്ച്ച മുതല്‍ സംഭരിച്ച നെല്ലിന്റെ തുകയാണ് ഇതുവരെ നല്‍കാത്തത്. നെല്ലിനുള്ള വില ഒരാഴ്ച്ചയ്ക്കകം ബാങ്ക് വഴി വിതരണം ചെയ്യണമെന്നാണ് വ്യവസ്ഥയെങ്കിലും നാല് മാസം പിന്നീട്ടിട്ടും ഒരു രൂപ പോലും ലഭിക്കാത്തത് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു.

ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, പാലക്കാട് വയനാട് എന്നീ ജില്ലകളില്‍ നിന്നുള്ള നെല്ല് കര്‍ഷകര്‍ നാളെ സെക്രട്ടേറിയേറ്റ് പടിക്കല്‍ നടക്കുന്ന സമരത്തില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. സംസ്ഥാനത്ത് കാര്‍ഷിക ബോര്‍ഡ് ആരംഭിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെടുന്നു.

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

belowhead