നിസ്സഹായായ 3 പിഞ്ചു കുഞ്ഞുങ്ങളും വീട്ടമ്മയും സഹായം തേടുന്നു.

Story Dated :December 24, 2014

10863756_748672175188084_75151109_n

കുവൈറ്റ്‌ സിറ്റി: ടാക്സി ഡ്രൈവറായി ജോലി ചെയ്യവെ റെന്റ്റ് കാറിനു വാടക കൊടുക്കുന്നതിൽ വീഴ്ച വരുത്തിയതിൽ ജയിലിലായ ആന്ദ്രാ  പ്രദേശിലെ ഈസ്റ്റ്‌ ഗോദാവരി സ്വദേശി ചന്ദ്രശേഖർ നുന്നാബിനയുടെ  3 പിഞ്ചു കുഞ്ഞുങ്ങളും ഭാര്യ ഉമയും ഒരു മാസത്തോളമായി ഫരവാനിയായിൽ ഭക്ഷണവും റൂംവാടകയുമില്ലാതെ ദുരിതമനുഭവിക്കുന്നു.  ഉമ ആന്ദ്രപ്രദേശിലെ വാറങ്കൽ സ്വദേശിയാണ്.

ഉമയുടെയും ഇളയ മകളുടെയും വിസ കലാവധി  തീരുകയും ഭര്‍ത്താവ് ജയിലിലായതിനാൽ വിസ പുതുക്കാൻ സാധിക്കാതെ നിയമകുരുക്കിലകപ്പെട്ടു കിടക്കുയാണ്.  ഫീസടക്കാൻ പറ്റാത്തതിനാൽ മൂത്ത മകനിപ്പോൾ സ്കൂളിലും പോകുന്നില്ല. ചന്ദ്രശേഖർ ജയിൽ ശിക്ഷ തീർന്നാൽ കോടതി വിധി പ്രകാരം നാടിലേക്ക് കയറ്റി അയക്കപെടുന്ന സ്ഥിതിയാണ് നിലവിലുള്ളത്.

ഉമക്കും 3 പിഞ്ചു കുഞ്ഞുങ്ങൾക്കും സഹായ  ഹസ്തവുമായി കേരള ആര്‍ട്ട്‌ ലവേര്‍സ് അസോസിയേഷന്‍, (കല കുവൈറ്റിന്‍റെ) പ്രവര്‍ത്തകര്‍ സമീപിക്കുകയും തുടര്‍ന്ന്‍ അവര്‍ക്ക് വേണ്ടുന്ന സഹായങ്ങളും ഭക്ഷണ സാധനങ്ങൾ എത്തിച്ചുകൊടുക്കുകയും ചെയ്തുവരുന്നു. ഇപ്പോള്‍ കല കുവൈറ്റ്‌ പ്രവര്‍ത്തകരോടൊപ്പം തെലുങ്ക് കലാ സമിതി പ്രവത്തകരും ഈ കുടുംബത്തെ സഹായിക്കാനാവശ്യമായ കാര്യങ്ങള്‍ നല്‍കി വരുന്നു.  ഉമയെയും കുട്ടികളെയും സുരക്ഷിതമായി നാട്ടിലയക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കലയുടെയും തെലുങ്ക് കലാ സമിതി പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ എംബസിയുമായി ബന്ധപ്പെട്ടു നടത്തി വരികയാണ്. ഈ കുടുംബത്തെ സഹായിക്കാനാവശ്യമായ പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യമുള്ളവര്‍  96652512,  94041755 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് കല കുവൈറ്റ്‌ ഭാരവാഹികള്‍ അറീയിച്ചു.

T.V.H , Kuwait

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

belowhead