നാടകത്തിനുള്ളിലെ നാടകവുമായി ‘തുഗ്ളക്’

Story Dated :December 24, 2014

DSCN0570

അബുദാബി: ഒരു നാടകം അരങ്ങത്തെത്തുന്നതിനു മുമ്പ് നാടക സമിതികള്‍ അണിയറയില്‍ അനുഭവിക്കേണ്ടി വരുന്ന അതി തീക്ഷ്ണമായ പ്രതിസന്ധികള്‍ മാഹരമായി അനാവരണം ചെയ്ത 'തുഗ്ളക്' കേരള സോഷ്യല്‍ സെന്റര്‍ സംഘടിപ്പിച്ചുവരുന്ന ആറാമത് ഭരത് മുരളി നാടകോത്സവത്തില്‍ അരങ്ങേറി. പ്രസിദ്ധ നാടക പ്രവര്‍ത്തകന്‍ ഗിരീഷ് കര്‍ണ്ണാടിന്റെ കഥയ്ക്ക് തൃശ്ശൂര്‍ ഗോപാല്‍ജി രംഗഭാഷ നല്‍കി കല അബുദാബിയാണ് 'തുഗ്ളക്' അരങ്ങത്ത് എത്തിച്ചത്.

DSCN0576

പ്രവാസ നാടകപ്രവര്‍ത്തകര്‍ അനുഭവിക്കേണ്ടി വരുന്ന സങ്കീര്‍ണ്ണതകളെ കുറിച്ചുള്ള വിമര്‍ശമായിരുന്നു ഇതിവൃത്തം. നാട്ടില്‍ നിന്നും ഗള്‍ഫിലെത്തുന്ന സംവിധായകര്‍, പ്രവാസഭൂമിയിലെ നടീ നടന്‍മാര്‍, അുഭവിക്കുന്ന മാസിക പിരിമുറുക്കങ്ങള്‍, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ തുടങ്ങിയ സംഭവ വികാസങ്ങളേയാണ് 'തുഗ്ളക്' പ്രമേയമായി സ്വീകരിച്ചത്.

         

DSCN0488

വിനോദ് പട്ടുവം, ഷിജു മുരുക്കുംപുഴ, ബിജു കിഴക്കലേ, ബഷീര്‍ കെ. വി., അബ്ദുല്‍ റഹ്മാന്‍ കണ്ണൂര്‍, രാകേഷ് മേനോന്‍, ഷജീബ് വെഞ്ഞാറമൂട്, സുനില്‍  പട്ടാമ്പി, റിയാസ് ടി. എന്‍. പുരം, രാകേഷ് ആര്‍. കെ. നമ്പ്യാര്‍, കുമാര്‍ മുരുക്കുംപുഴ, സുബ്രഹ്മണ്യന്‍ എന്നിവരാണ് നാടകത്തില്‍ വേഷമിട്ടത്.

              DSCN0592 ബിജു ജോസിന്റേതായിരുന്നു സംഗീതം. ധനഞ്ജയന്‍, മധു കണ്ണാടിപ്പറമ്പ്, മുഹമ്മദലി, വക്കം ജയന്‍ എന്നിവരായിരുന്നു മറ്റു അണിയറ ശില്‍പികള്‍.           ഭരത് മുരളി നാടകോത്സവത്തിന്റെ ഏഴാം ദിവസമായ  വ്യാഴാഴ്ച രാത്രി 8.30് പ്രദീപ് മണ്ടൂരിന്റെ 'ഒറ്റ്' കനല്‍ ദുബൈ അവതരിപ്പിക്കും.

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

belowhead