താരങ്ങള്‍ക്ക് ചേര്‍ത്തലയില്‍ സ്വീകരണം നല്‍കി

Story Dated :November 22, 2014

sara_141122015527310

ചേര്‍ത്തല: കേരള സര്‍വകലാശാല ഇന്റര്‍ കൊളീജിയറ്റ് അത്ലറ്റിക് മീറ്റില്‍ ചേര്‍ത്തല എസ്എന്‍ കോളേജിന് വനിതാവിഭാഗം ചാമ്പ്യന്‍ഷിപ്പ്. 13 സ്വര്‍ണവും മൂന്ന് വെള്ളിയും അഞ്ച് വെങ്കലവും നേടിയ ഇവര്‍ 89 പോയിന്റ് സ്വന്തമാക്കി. കോളേജിന് അഭിമാന നേട്ടം കൊയ്ത താരങ്ങള്‍ക്ക് വന്‍ വരവേല്‍പ്പ് നല്‍കി. തിരുവനന്തപുരത്ത് നിന്ന് ട്രെയിന്‍ മാര്‍ഗം ചേര്‍ത്തല സ്റ്റേഷനില്‍ എത്തിയ ടീമിന് അവിടെ ഊഷ്മള സ്വീകരണമാണ് കോളേജ് അധികൃതരും വിദ്യാര്‍ഥികളും ചേര്‍ന്ന് ഒരുക്കിയത്. പൂച്ചെണ്ട് നല്‍കിയും ഹാരം അണിയിച്ചുമായിരുന്നു വരവേല്‍പ്പ്.

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

belowhead
Other Stories