താനെയില്‍ തടി മില്ലില്‍ തീ പിടുത്തം; എട്ടു മരണം

Story Dated :December 27, 2014

63644469_widnes-warehouse4-300x168

താനെ: താനെയില്‍ തടി ഉരിപ്പടികള്‍ സൂക്ഷിച്ചിരുന്ന കെട്ടിടത്തിലുണ്ടായ അഗ്നിബാധയെ തുടര്‍ന്ന് എട്ടു പേര്‍ മരിച്ചു. ഇന്നു പുലര്‍ച്ചെ ബിവാന്‍ഡി ടൌണിലാണ് വന്‍തീപിടുത്തമുണ്ടായത്. അപകടത്തില്‍ മൂന്നു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മരിച്ചവരെല്ലാം നേപ്പാള്‍ സ്വദേശികളാണ്. നാലുമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍, രാവിലെയാണ് തീ അണയ്ക്കാന്‍ കഴിഞ്ഞതെന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്തര്‍ അറിയിച്ചു. എന്നാല്‍ തീ പിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല.

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

belowhead