തണുത്തു വിറച്ച് ഡല്‍ഹി

Story Dated :December 29, 2014

download

രാജ്യതലസ്ഥാനം കൊടുംശൈത്യത്തില്‍ വിറയ്ക്കുന്നു. ഈ തണുപ്പുകാലത്തെ ഏറ്റവും കുറഞ്ഞ താപനില ഞായറാഴ്ച അനുഭവപ്പെട്ടു. 2.6 ഡിഗ്രി സെല്‍ഷ്യസാണ് ഞായറാഴ്ച രാവിലെ ഡല്‍ഹിയിലെ താപനില. തണുപ്പും മൂടല്‍മഞ്ഞും കനത്തതോടെ ഉത്തരേന്ത്യയില്‍ വ്യോമ- ട്രെയിന്‍ ഗതാഗതം താറുമാറായി.രാവിലെ എട്ടരയ്ക്കാണ്് താപനില ഈ വര്‍ഷത്തെ ഏറ്റവും താഴ്ന്നനിലയില്‍ എത്തിയത്. അന്തരീക്ഷ ഈര്‍പ്പം 97 ശതമാനമായി ഉയര്‍ന്നു. മൂടല്‍മഞ്ഞ് കനത്തതോടെ ദൃഷ്ടിദൂരം 50 മീറ്ററില്‍ താഴെയായി. ഉച്ചയോടെ ഉയര്‍ന്ന താപനില 19.2 ഡിഗ്രി സെല്‍ഷ്യസ്വരെ എത്തിയെങ്കിലും വൈകിട്ട് വീണ്ടും താഴ്ന്നു. ശനിയാഴ്ച 4.8 ആയിരുന്നു കുറഞ്ഞ താപനില. വരുംദിവസങ്ങളിലും ഈനില തുടര്‍ന്നേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.

1.1 ഡിഗ്രിയാണ് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയ റെക്കോഡ് തണുപ്പ്. 1945ലായിരുന്നു ഇത്. തണുപ്പ് കനത്തത് വ്യോമഗതാഗതത്തെ ബാധിച്ചു. ഡല്‍ഹിയില്‍നിന്നും തിരിച്ചുമുള്ള 55 സര്‍വീസ് മൂടല്‍മഞ്ഞിനെതുടര്‍ന്ന് വൈകി. മൂന്ന് അന്താരാഷ്ട്ര വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള നാല് ട്രെയിന്‍ റദ്ദാക്കി.70 ട്രെയിന്‍ വൈകിയോടി.

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

belowhead