ടേബിള്‍ ടെന്നീസില്‍ അജയ്യരായി ചെന്നലോട് യങ് സോള്‍ജ്യേഴ്സ്

Story Dated :November 22, 2014

road_side_141122123019209

തരിയോട്: വയനാടന്‍ ടേബിള്‍ ടെന്നിസിന് കരുത്തായി ചെന്നലോട് യങ് സോള്‍ജ്യേഴ്സ് ക്ലബ്. കൊല്ലത്തു നടന്ന സംസ്ഥാന സ്കൂള്‍ ഗെയിംസില്‍ 18 വര്‍ഷം തുടര്‍ച്ചയായാണ് ടേബിള്‍ ടെന്നീസില്‍ സ്വര്‍ണം നേടി വയനാട് ജൈത്രയാത്ര തുടരുമ്പോള്‍ ് പിന്നില്‍ ടേബിള്‍ ടെന്നിസിനെ അകമഴിഞ്ഞ് സ്നേഹിക്കുകയും നെഞ്ചേറ്റുകയും ചെയ്യുന്ന ചെന്നലോടെന്ന കൊച്ചുഗ്രാമത്തിന്റെ പിന്തുണയാണ്. ഇവിടുത്തെ കളരിയില്‍ നിന്ന് ടേബിള്‍ ടെന്നിസിന്റെ ആദ്യാക്ഷരം കുറിച്ച കായിക താരങ്ങളാണ് ജില്ലക്ക് കരുത്തായി മാറുന്നത്. നവംബര്‍10 മുതല്‍ കൊല്ലത്ത് നടന്ന ടേബിള്‍ ടെന്നീസില്‍ 17 വയസ്സില്‍ താഴെയുള്ളവരുടെ വിഭാഗത്തില്‍ ചാമ്പ്യന്മാരാണ് വയനാടിന്റെ ഈ കായിക പ്രതിഭകള്‍. 19 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ സ്വര്‍ണവും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ വെള്ളിയും നേടിയാണ് വയനാടന്‍ പെരുമ ഇവര്‍ ഉയര്‍ത്തി പിടിച്ചത്.ഈ വര്‍ഷം സ്കൂള്‍ ഗെയിംസില്‍ വയനാടിനു ലഭിച്ച 36 പോയന്റ് ടേബിള്‍ ടെന്നീസില്‍ നിന്നാണ്. ഇരുപത് കുട്ടികളാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തത്.പരിമിതമായ സാഹചര്യങ്ങളില്‍ നിന്ന് വിജയത്തിന്റെ വെന്നികൊടിപാറിച്ച ചരിത്രമാണ് ചെന്നലോട്ടെ യങ് സോള്‍ജ്യേഴ്സ് ക്ലബ്. ഒട്ടനവധി കായിക താരങ്ങളെയാണ് ടേബില്‍ ടെന്നിസില്‍ ഇവര്‍ രാജ്യത്തിന് വേണ്ടി സംഭാവന ചെയ്തിട്ടുള്ളത്. ഭാവി പ്രതിഭകളെ വളര്‍ത്തിയെടുക്കുന്നതിനായി അവധിക്കാല പരിശീലനത്തിന് പുറമേ ദിവസം പരിശീലനം നല്‍കുന്നുണ്ട്. ക്ലബിന്റെ കിഴിലുള്ള ഇഡോര്‍സ്റ്റേഡിയത്തില്‍ 112 വിദ്യാര്‍ഥികളാണ് ഇപ്പോള്‍ പരീശിലിക്കുന്നത്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് പരിശിലനത്തിനായി കുട്ടികള്‍ ഇവിടേക്ക് എത്തുന്നുണ്ട്. ട്രീപ്പിംങ്, ബോള്‍ ടാപ്പിങ്, മള്‍ട്ടിപ്ലോ എന്നീ പരിശീലനത്തോടപ്പം ബോളിന്റെ സ്പീഡും സ്പിന്നും ആംഗിളും മൂന്‍കുട്ടി സെറ്റ് ചെയ്യാന്‍ കഴിയ്യുന്ന പരിശീലനമാണ് നല്‍കുന്നത്. ടീമുകള്‍ തിരിഞ്ഞുള്ള മത്സരത്തിന് ആറുടേബിളുകള്‍ ഒരുക്കിയിട്ടുണ്ട്. ക്യാമ്പിലുള്ളവര്‍ക്ക് ഭക്ഷണത്തിന് സ്പോര്‍ട്സ് കൗണ്‍സിലിന്റെ സാമ്പത്തീക സഹായവുമുണ്ട്. സ്കൂള്‍ കായികമേളയില്‍ ടേബിള്‍ ടെന്നിസില്‍ ചെന്നലോട്ടെ കുട്ടികളുടെ മേല്‍കോയ്മ തകര്‍ക്കാന്‍ ഇതുവരെ ആര്‍ക്കും സാധിച്ചിട്ടില്ല. വിമുക്തഭടന്‍ ജേക്കബ് ജോസഫാണ് പരിശീലകന്‍. ഒന്നുമില്ലായ്മയില്‍ നിന്ന് രാജ്യന്തരനിലവാരമുള്ള കായിക താരങ്ങളെ വാര്‍ത്തെടുത്ത ചരിത്രമാണ് ഇദ്ദേഹത്തിന്റേത്. 1981ല്‍ ജോധ്പുരില്‍ നിന്ന് ഡിഫന്‍സ് ജീവിതത്തില്‍ നിന്ന് വിടപറഞ്ഞ ജേക്കബിന് 83മുതല്‍ ടേബിള്‍ ടെന്നിസാണ് ലോകം. ഈ കായിക വിനോദത്തെ ജനകീയമാക്കുകയെന്ന ലക്ഷ്യത്തോടെ 1995ല്‍ ആണ് കേന്ദ്രം ആരംഭിച്ചത്. തുടക്കത്തില്‍ ഏഴ്പേര്‍ മാത്രമായിരുന്നു പരിശീലനത്തിനുണ്ടായിരുന്നത്. വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ നേട്ടങ്ങളുടെ പട്ടികയില്‍ എണ്ണിയാല്‍ ഒടുങ്ങാത്ത താരങ്ങളുമായി മുന്നേറുകയാണ് . ആലപ്പുഴയില്‍ 25 മുതല്‍ നടക്കുന്ന ജൂനിയര്‍ നാഷണല്‍മീറ്റില്‍ കേരളത്തിനായി മത്സരിക്കുന്ന ജാസ്മിന്‍ സണ്ണിയും അജയ്കൃഷ്ണയും സെന്ററിന്റെ പിന്‍ഗാമികളാണ്.

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

belowhead
Other Stories