ടി.സോമനും ജെയ്സൺ മണിയങ്ങാടിനും ഐ.എം.എഫ് ഖത്തർ മാധ്യമ പുരസ്കാരം

Story Dated :November 21, 2014

meera

ടി.സോമനും ജെയ്സൺ മണിയങ്ങാടിനും ഐ.എം.എഫ്  ഖത്തർ മാധ്യമ പുരസ്കാരം. ദോഹ: അച്ചടി ദൃശ്യ മാധ്യമങ്ങളിലെ  പ്രതിബദ്ധതയുള്ള മികച്ച വാർത്തകൾ ക്കോ പരമ്പരകൾക്കോ ഖത്തറിലെ ഇന്ത്യൻ മാധ്യമ പ്രവർത്തകരുടെ  കൂട്ടായ്മയായ ഇന്ത്യൻ മീഡിയാ ഫോറം ഏർപ്പെടുത്തിയ നാലാമത്‌  മാധ്യമ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ജെയ്സൺ മണിയങ്ങാട് ( എഷ്യാനെറ്റ്  ന്യൂസ് ), ടി .സോമൻ (മാത്ര്യഭൂമി) എന്നിവരാണ് പുരസ്കാരത്തിന് അർഹരായത് . ഇന്ത്യൻ കൾച്ചറൽ സെന്ററിൽ നടന്ന പത്ര  സമ്മേളനത്തിൽ ഇന്ത്യൻ എംബസ്സി ഡെപ്യൂട്ടി  ചീഫ് ഓഫ് മിഷൻ പി.എസ്  ശശികുമാർ  അവാർഡ്  ജേതാക്കളെ പ്രഖ്യാപിച്ചു. 25000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. ടി.സോമൻ മാതൃഭൂമി ദിനപത്രത്തിൽ എഴുതിയ'രേഖപ്പെടുത്താതെ പോകുന്ന മരണങ്ങൾ' എന്ന പരമ്പരയാണ് അച്ചടി മാധ്യമ രംഗത്ത് നിന്നും ആദ്യം പുരസ്കാരത്തിന് അർഹമായത്. ഏഷ്യാനെറ്റ്‌  ന്യൂസ് ചാനലിൽ സംപ്രേഷണം ചെയ്ത ഓർത്തോ  ഒപ്പറേഷനിലെ തട്ടിപ്പുമായി ബന്ധപ്പെട്ട റിപ്പോർട്ടാണ്  ജയ്സൺ മണിയങ്ങാടിനെ പുരസ്കാരത്തിനർഹനാക്കിയത് ഇന്ത്യയിലെ പ്രമുഖ മാധ്യമ പ്രവർത്തകരായ എം.ജി രാധാകൃഷ്ണൻ, ഗൌരി ദാസൻ  നായർ, ജേക്കബ് ജോർജ്ജ് , മാധ്യമ നിരൂപകൻ ഡോ . യാസീൻ അഷ്‌റഫ്‌ എന്നിവടങ്ങിയ ജഡ്ജിംഗ് പാനൽ അറുപതിലധികം എൻട്രികളിൽ നിന്നാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത് . 1986 മുതൽ മാതൃഭൂമി ദിനപത്രത്തിൽ  ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശിയായ ടി.സോമൻ ഇപ്പൊൾ കണ്ണൂരിൽ സ്പെഷ്യൽ കറസ്പ്പോണ്ടന്റായി പ്രവർത്തിക്കുന്നു. രാം നാഥ്‌  ഗോയങ്ക പുരസ്ക്കാരം , കേരള സർ ക്കാരിന്റെ ജനറൽ റിപ്പോർട്ടിംഗ് പുരസ്ക്കാരം, ശിവറാം  അവാർഡ് , എസ് .ബി.ടി. മാധ്യമ പുരസ്കാരം  തുടങ്ങിയ നിരവധി പുരസ്ക്കാരങ്ങൾ സോമൻ നേടിയിട്ടുണ്ട്. കെ.എസ്  അനിതയാണ്  ഭാര്യ. ആദ്ര  അനിരുദ്ധ് എന്നിവർ മക്കളാണ്. ഇരുപത്തി അയ്യായിരം ഇന്ത്യൻ  രൂപയും  പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്ക്കാരം ഡിസംബറിൽ ദോഹയിൽ നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും. അവാർഡ്  ദാന ചടങ്ങിൽ  ഖത്തറിൽ  നിന്നും ഇന്ത്യയിൽ നിന്നുമുള്ള പ്രമുഖർ  സംബന്ധിക്കും. പത്ര സമ്മേളനത്തിൽ ഇന്ത്യൻ മീഡിയ ഫോറം പ്രസിഡന്റ്റ്‌  പ്രദീപ്‌ മോഹൻ  ജനറൽ സെക്ക്രട്ടറി അഷ്റഫ്‌  തൂണേരി, ട്രഷറർ ഐ.എം.എ  റഫീഖ് , വൈസ് പ്രസിഡന്റ്റ്  ഇ.പി ബിജോയ്‌ കുമാർ  സെക്ക്രട്ടറി സാദിഖ് ചെന്നാടൻ എന്നിവർ  സംബന്ധിച്ചു .

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

belowhead