ജ. വി. ആര്‍. കൃഷ്ണയ്യര്‍ നീതി നിഷേധിക്കപ്പെട്ടവരുടെ നാവ് : പ്രൊഫ. അലിയാര്‍

Story Dated :December 28, 2014

DSCN0079

അബുദാബി: മുഷ്യന്റെ മൌലികാവകാശങ്ങള്‍ക്കും സാമൂഹ്യനീതിക്കും വേണ്ടി ആയുഷ്കാലം മുഴുവന്‍ അവിശ്രാന്തം പോരാടിയ ജ. വി. ആര്‍. കൃഷ്ണയ്യര്‍ നീതി നിഷേധിക്കപ്പെട്ടവരുടെ നാവായിരുന്നുവെന്ന് പ്രശസ്ത നാടക ചലച്ചിത്ര പ്രവര്‍ത്തകന്‍ പ്രൊഫ. അലിയാര്‍ അഭിപ്രായപ്പെട്ടു.

അബുദാബി കേരള സോഷ്യല്‍ സെന്ററും ശക്തി തിയറ്റേഴ്സും യുവകലാ സാഹിതിയും സംയുക്തമായി സംഘടിപ്പിച്ച വി.ആര്‍.കൃഷ്ണയ്യര്‍ അനുസ്മരണ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. പൊതുസമൂഹത്തിന്റെ ഏതു മേഖലയില്‍ ജീവിക്കുന്നവര്‍ക്കും മാതൃകയാക്കാവുന്ന ജീവിതമായിരുന്നു നീതിയുടേയും സത്യത്തിന്റേയും ധാര്‍മ്മികതയുടേയും ആള്‍ രൂപമായ ജൃഷ്ണയ്യരുടേത്.

ഒരു മന്ത്രിയായിരുന്ന വ്യക്തി രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തിന്റെ അധിപാനാകുന്നത് ലോകചരിത്രത്തില്‍ പോലും കാണാന്‍ കഴിയില്ല. ഇന്ദിരാഗാന്ധിയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് 1957 ലെ ഇഎംഎസ് മന്ത്രിസഭയെ പിരിച്ചുവിടുന്നതില്‍ നിന്നും പിന്‍ തിരിയണമെന്ന് നെഹ്റുവിനെ നേരിേല്‍ കണ്ട് അപേക്ഷിച്ച കൃഷ്ണയ്യര്‍ ചീഫ് ജസ്റ്റിസായിരിക്കെ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി ഇന്ദിരാഗാന്ധിക്ക് കൃഷ്ണയ്യരെ സമീപിക്കേണ്ടിവന്നത് ചരിത്രത്തിലെ അപൂര്‍വ്വ സംഭവങ്ങളിലൊന്നായി കാണുന്നു.

ജനങ്ങളുടെ ഭൌതികവും സാമൂഹികവും നിയമപരവുമായ കാര്യങ്ങളില്‍ നിരന്തരം ഇടപെടാറുള്ള കൃഷ്ണയ്യര്‍ അഭ്യന്തര മന്ത്രിയായിരിക്കെയാണ് അകാരണമായി കേസ് നീട്ടിക്കൊണ്ടു പോകരുതെന്നും വിചാരണത്തടവുകാരായി ആരേയും തടങ്കലില്‍ വെക്കരുതെന്നുമുള്ള വിജ്ഞാനം പുറപ്പെടുവിച്ചത്. വൈകിയെത്തുന്ന നീതി, നീതിിഷേധിക്കപ്പെടുന്നതിന് തുല്യമാണെന്ന് വിശ്വസിക്കുന്ന കൃഷ്ണയ്യര്‍ ദീര്‍ഘകാലമായി വിചാരണത്തടവുകാായി ജയിലില്‍ കഴിയുന്ന മദനിയെ മോചിപ്പിക്കുന്നതിനു വേണ്ടിയുള്ള പോരാട്ടങ്ങളില്‍ മുന്‍ നിരയില്‍ നിലയുറപ്പിച്ചതും അതുകൊണ്ട് തന്നെയാണ്.

നിയമത്തെ മാനവികതയുടെ ഉപാധിയാക്കി മനുഷ്യന് വേണ്ടിയുള്ള വക്കാലത്തുകാരാനായ കൃഷ്ണയ്യര്‍ അനാരോഗ്യ അവസ്ഥകളില്‍ പോലും ഏതു മാനുഷ്യാവകാശ സമരമുഖത്തും കൃഷ്ണയ്യരെ കാണാമായിരുന്നു. അലിയാര്‍ തുടര്‍ന്നു പറഞ്ഞു. സാധാരണ പൌരന്‍മാര്‍ക്കും അ്ന്യവത്ക്കരിക്കപ്പെട്ടവര്‍ക്കും നീതി നിഷേധിക്കപ്പെട്ടവര്‍ക്കും വേണ്ടി അഭിഭാഷകുനും രാഷ്ട്രീയക്കാരുനും മന്ത്രിയും ന്യായധിപനുമായി ജീവിച്ച വി. ആര്‍. കൃഷ്ണയ്യര്‍ മാനുഷികതയുടെ കാവല്‍ക്കാരാനായിരുന്നുവെന്ന് അനുബന്ധമായി സംസാരിച്ച പ്രശസ്ത നാടക ചലച്ചിത്ര സംവിധായകന്‍ പ്രമോദ് പയ്യന്നൂര്‍ ചൂണ്ടിക്കാട്ടി.

സമൂഹത്തെ ബാധിക്കുന്ന ഗൌരവമേറിയ പ്രശ്നങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍ സ്വന്തം മനസ്സാക്ഷിയുടെ അളവുകോല്‍ ഉപയോഗിച്ചു ധാര്‍മ്മികതയുടെ ശബ്ദത്തില്‍ കൃഷ്ണയ്യര്‍ ശബ്ദിക്കുമായിരുന്നുവെന്ന് കൃഷ്ണയ്യരെ കുറിച്ച് ഡോക്യുമെന്ററി നിര്‍മ്മിച്ചപ്പോഴുണ്ടായ തന്റെ അുഭവങ്ങള്‍ വിവരിക്കവെ പ്രമോദ് കൂട്ടിച്ചേര്‍ത്തു.

ബാല്യകാല സഖി എന്ന തന്റെ സിനിമയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം ചെയ്യാന്‍ വേണ്ടി കൃഷ്ണയ്യരെ ക്ഷണിച്ചപ്പോള്‍ അദ്ദേഹം സസന്തോഷം സ്വീകരിച്ച് ഷൂട്ടിങ്ങ് ലൊക്കേഷിലേയ്ക്ക് എത്തിയതിന്റെ പിന്നില്‍ സാധാരണക്കാര്‍ക്കു വേണ്ടി സാധാരണക്കാരുടെ ഭാഷയില്‍ എണ്ണമറ്റ കൃതികളെഴുതിയ വൈക്കം മുഹമ്മദ് ബഷീറിനോടുള്ള സ്നേഹവായ്പ് കൊണ്ടായിരുന്നുവെന്ന് കൃഷ്ണയ്യരുമായുള്ള നിരവധി അനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ട് പ്രമോദ് സ്ഥിരീകരിച്ചു.

കേരള സോഷ്യല്‍ സെന്റര്‍ ജറല്‍ സെക്രട്ടറി സഫറുള്ള പാലപ്പെട്ടിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ ശക്തി തിയറ്റേഴ്സ് പ്രസിഡന്റ് എ. കെ. ബീരാന്‍കുട്ടി സ്വാഗതവും യുവകലാ സാഹിതി വൈസ് പ്രസിഡന്റ് റഷീദ് കോക്കൂര്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

belowhead