ജീവകാരുണ്യത്തിന്‌ വ്യത്യസ്ത സ്‌ത്രീശബ്ദവുമായ്‌ വാഖ് വനിതാ വിംഗ്‌ മാതൃകയാവുന്നു

Story Dated :December 10, 2014

Capture

ദോഹ: ഖത്തറില്‍ കഴിഞ്ഞ ഏഴര വര്‍ഷക്കാലമായി പ്രവര്‍ത്തിച്ചു വരുന്ന വാഴക്കാട്‌ അസോസിയേഷന്‍ ഖത്തറിന്റെ വനിതാവിംഗ്‌ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് പുതിയ സ്‌ത്രീശബ്ദവുമായി മാതൃകയാവകയാണ്‌. വാഖിന്റെ നേതൃത്വത്തില്‍ മലപ്പുറം ജില്ലയിലെ വാഴക്കാട്‌ ഗ്രാമത്തില്‍ സ്ഥാപിക്കുന്ന വാഖ്‌ ഡയാലിസിസ്‌ സെന്ററിന്റെ വിഭവ ശേഖരണം ഗ്രാമത്തില്‍ ആബാലവൃദ്ധം ജനങ്ങളേറ്റെടുത്തതിന്റെ ഫലമായി ഒരു നാടുമുഴുവന്‍ ജീവകാരുണ്യത്തില്‍ പങ്കാളിയായി കാല്‍കൊടിയോളം രൂപ പിരിചെടുത്തപ്പോള്‍ വാഖിന്റെ പ്രവര്‍ത്തകരായ വനിതകള്‍ ഒരുമിച്ചുകൂടി രണ്ടാച്ചഴ്ക്കുള്ളില്‍ നാല്‌ ലക്ഷം രൂപ പിരിച്ചെടുത്ത്‌ മാതൃകയാവുകയായിരുന്നു. ഖത്തറില്‍ ജോലിചെയ്യുന്നവരെയും വീട്ടമ്മമാരേയും ഊ ഉദ്യമത്തില്‍ പങ്കാളിയാക്കിക്കൊണ്ടാണ്‌ വാഖ്‌ വനിതാവിംഗ്‌ കാരുണ്യത്തിന്റെ സ്‌ത്രീമുഖം വ്യത്യസ്തമാക്കിയത്. ജനുവരിയില്‍ ആരംഭിക്കുന്ന ഡയാലിസിസ്‌ സെന്ററിന്‌ ഒരു മെഷീന്‍ വനിതകളുടേതായി ഉണ്ടാകണമെന്നാണ്‌ ഞങ്ങളുടെ ആഗ്രഹമെന്നും അതിനുള്ള പ്രവര്‍ത്തനം തുടരുമെന്നും വാഖ്‌ വനിതാവിംഗ്‌ പ്രസിഡന്റ്‌ നജീന ഖയ്യൂം പറഞ്ഞു. വനിതാവിംഗ്‌ സ്വരൂപിച്ചെടുത്ത നാല്‌ ലക്ഷം രൂപയുടെ ചെക്ക്‌ കൈമാറ്റം ഖത്തറിലെ പ്രമുഖ വനിതാ സാമൂഹ്യ പ്രവര്‍ത്തകയും മികച്ച സംഘാടകയുമായ നസീമാ ഈസ്സ നിര്‍വഹിച്ചു. വാഴക്കാട്‌ എന്ന കൊച്ചുഗ്രാമത്തിലെ വനിതകള്‍ ഖത്തറെന്ന ഈ ചെറിയ രാജ്യത്ത്‌ കാണിക്കുന്ന കാരുണ്യ പ്രവര്‍ത്തനം മുഴുവന്‍ സ്ത്രീ ജനങ്ങള്‍ക്കും മാതൃകയാണെന്ന്‌ നസീമ ഈസ്സ അഭിപ്രായപ്പെട്ടു. വാഖിന്റെ വനിതാവിംഗിന്റെ എല്ലാ പ്രവര്ത്തനനങ്ങള്ക്കും സര്‍വ പിന്തുണയും അവര്‍ വാഗദാനം ചെയ്‌തു. സഫീന ജമാല്‍, നസ്‌ല നിയാസ്‌, ഷബ്‌്‌ന സത്താര്‍, ജസ്‌ന ഫവാസ്‌, റലീന അക്‌ബര്‍, റജി യ സുഹൈല്‍, ആരിഫ സിദ്ദീഖ്‌ എന്നിവരുടെ നേതൃത്വത്തിലാണ്‌ വിഭവസമാഹരണം നടന്നത്‌.

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

belowhead