ഗർ​ഭി​ണി​ക​ൾ മീൻ ക​ഴി​ക്കു​ന്ന​ത് ഉ​ത്ത​മം

Story Dated :June 30, 2018

1

ഇ​തി​ല​ട​ങ്ങി​യി​രി​ക്കു​ന്ന വി​റ്റ​മിൻ ഡി കാൽ​സ്യം, ഫോ​സ്‌​ഫ​റ​സ് എ​ന്നി​വ​യെ ആ​ഗി​ര​ണം ചെ​യ്യാൻ സ​ഹാ​യി​ക്കു​ന്നു. മ​ത്സ്യ​ത്തിൽ ബി വി​റ്റ​മി​നു​ക​ളായ ത​യ​മിൻ, നി​യാ​സിൻ, ഫോ​ളി​ക് ആ​സി​ഡ്, കൊ​ബാ​ള​മീൻ, ഇ​രു​മ്പ്, സി​ങ്ക് എ​ന്നിവ അ​ട​ങ്ങി​യി​ട്ടു​ണ്ട്. ഈ പോ​ഷ​ക​ങ്ങൾ ശ​രീ​ര​ത്തി​ന്റെ രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി വർ​ദ്ധി​പ്പി​ച്ച് അ​ണു​ബാധ ത​ട​യു​ന്നു. സി​ങ്ക് ആ​രോ​ഗ്യ​ക​ര​മായ ത്വ​ക്കി​നും ത​ല​ച്ചോ​റി​ന്റെ പ്ര​വർ​ത്ത​ന​ത്തി​നും സ​ഹാ​യി​ക്കു​ന്നു. ഇ​ത് കു​ട്ടി​ക​ളിൽ വി​ശ​പ്പ് വർ​ദ്ധി​പ്പി​ച്ച് വി​ളർ​ച്ച ത​ട​യു​ന്നു. വി​റ്റ​മിൻ എ​യു​ടെ പ്ര​ധാന ഉ​റ​വി​ടം കൂ​ടി​യാ​ണി​ത്. ക​ടൽ മ​ത്സ്യ​ങ്ങ​ളിൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന ടോ​റിൻ എ​ന്ന അ​മി​നോ ആ​സി​ഡ് ക​ണ്ണു​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​ന് ന​ല്ല​താ​ണ്. ഗ്ള​ക്കോ​മ, മാ​ക്യു​ലാർ ഡീ​ജ​ന​റേ​ഷൻ, ഡ്രൈ ഐ തു​ട​ങ്ങി​യവ ത​ട​ഞ്ഞ് കാ​ഴ്ച​ശ​ക്തി കൂ​ട്ടു​ന്ന​തി​ന് മ​ത്സ്യ​ങ്ങൾ സ​ഹാ​യി​ക്കും. പ്ര​മേഹ സാ​ദ്ധ്യത കു​റ​യ്ക്കാൻ മ​ത്സ്യം ക​ഴി​ക്കു​ന്ന​ത് സ​ഹാ​യി​ക്കും എ​ന്നാ​ണ് പ​ഠ​ന​ങ്ങൾ പ​റ​യു​ന്ന​ത്. കു​ട്ടി​ക​ളിൽ വ​ള​രെ നേ​ര​ത്തേ പ്ര​മേ​ഹം വ​രാ​നു​ള്ള സാ​ദ്ധ്യത ത​ട​യ​പ്പെ​ടു​ക​യും മു​തിർ​ന്ന​വ​രിൽ പ്ര​മേ​ഹ​ത്തെ ഒ​രു പ​രി​ധി​വ​രെ ത​ട​യാ​നും ക​ഴി​യും. മീ​നെ​ണ്ണ​യി​ലു​ള്ള ചില ഘ​ട​ക​ങ്ങൾ കു​ഞ്ഞു​ങ്ങ​ളു​ടെ നാ​ഡീ​വി​കാ​സ​ത്തി​ന് സ​ഹാ​യി​ക്കു​ന്ന​തി​നാൽ ഗർ​ഭി​ണി​ക​ളായ സ്‌​ത്രീ​ക​ളും​പെൺ​കു​ട്ടി​ക​ളും മീൻ ക​ഴി​ക്കു​ന്ന​ത് ഉ​ത്ത​മ​മാ​ണ്.

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

hotbrains
Other Stories