ഗൃഹാതുരസ്മരണകൾ ഉണർത്തി സംസ്കൃതി ഖത്തർ കഥാപ്രസംഗം സംഘടിപ്പിച്ചു

Story Dated :December 4, 2014

SAMSUNG CSC

കഥാപ്രസംഗത്തിന്റെ ഗൃഹാതുരസ്മരണകൾ ഉണർത്തി ദോഹയിലെ മലയാളികള്ക്കായി സംസ്കൃതി കഥാപ്രസംഗ വിരുന്ന് ഒരുക്കി. സംസ്കൃതിയുടെ പതിനഞ്ചാംവാർഷിക പരിപാടികളുടെ സമാപനത്തിന്റെ ഭാഗമായി മലയാളി കലാസ്നേഹികൾക്ക് മുന്നിലാണ് അനുഗ്രഹീത കാഥികൻ ശ്രീ. വി. സംബശിവന്റെ "ഒഥല്ലോ" എന്ന കഥാപ്രസംഗം അദ്ധേഹത്തിന്റെ മകൻ പ്രശസ്ത കാഥികൻ ഡോക്ടർ വസന്തകുമാർ സംബശിവൻ അവതരിപ്പിച്ചത്. പുറത്തു പെയ്തിറങ്ങാൻ വെമ്പി നിന്ന മഴമേഘങ്ങല്ക്ക് ഒപ്പം അകത്തു അൽഗസൽ ഓഡിറ്റൊറിയത്തിൽ ഒഥല്ലോയും ദസ്തമനും, ഇയഗോയും, കാസ്സിയും മലയാളികളുടെ ഓര്‍മകളിലേക്ക്ക കഥയായി പെയ്തിറങ്ങിയപ്പോൾ നവംബറിലെ അവസാനത്തെ വെള്ളിയാഴ്ച കഥാപ്രസംഗ സ്നേഹികളുടെ മുന്നിൽ അത് ഒരു കാലഘട്ടത്തിന്റെ ഓർമ്മപ്പെടുത്തലായിരുന്നു. "അപ്സരസ്സണെന്റെ ദെസ്തമൻ...സൽസ്വഭാവത്തിന്റെ ദേവതയാണവൾ, സംശയിക്കില്ല ഒരു കാലവും നിന്നെ ഞാൻ"...എന്ന് തുടങ്ങി ആരംഭിച്ച പരിപാടി കഥാപ്രസംഗത്തിന്റെ ഗൃഹാതുരമായ ഓർമ്മകൾ കാഴ്ചകാരിൽ ഉണര്ത്തി. ഒരുകാലത്ത് മലയാളികളുടെ സാംസ്‌കാരിക മണ്ഡലങ്ങളിലും, നാട്ടിൻപുറത്തെ ക്ലബുകളിലും ഉൽത്സവാഘോഷങ്ങളിലുമൊക്കെ നിറഞ്ഞു നിന്നിരുന്ന ഈ കലയെ സ്നേഹിക്കുന നിരവധിപേർ ഇന്നും നിലനിൽക്കുന്നു എന്നതിന്റെ ദ്രിഷ്ടാന്തമായി അൽ ഗസൽ ഓഡിറ്റൊറിയത്തിലെ ജനക്കൂട്ടം. സംസ്കൃതിയുടെ പതിനഞ്ചാംവാർഷിക പരിപാടികളുടെ സമാപനത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത് .

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

belowhead