ക്ഷേത്രവളപ്പില്‍ ആര്‍.എസ്.എസ്​ ആയുധപരിശീലനത്തിനെതിരെ ഓബുഡ്‍‍സ്‍മാന്​ പരാതി നല്‍കിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ ആര്‍.എസ്.എസുകാര്‍ വെട്ടി പരിക്കേല്‍പ്പിച്ചു.

Story Dated :December 27, 2014

10525620_1757149637842806_3444084573531445096_n copy

കൊല്ലം തൃക്കടവൂര്‍ ക്ഷേത്രവളപ്പില്‍ ആര്‍.എസ്.എസ്​ ആയുധപരിശീലനത്തിനെതിരെ ഓബുഡ്‍‍സ്‍മാന്​ പരാതി നല്‍കിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ ആര്‍.എസ്.എസുകാര്‍ വെട്ടി പരിക്കേല്‍പ്പിച്ചു. ഡി.വൈ.എഫ്.ഐ അഞ്ചാലുമൂട്​ ഏരിയ കമ്മറ്റി അംഗം കൃഷ്‍ണകുമാറിനെയാണ്​ ഇന്നലെ രാത്രി ആര്‍.എസ്.എസ്​ സംഘം മാരകായുധങ്ങളാല്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചത്​. കൃഷ്‍ണകുമാറിന്റെ പരാതിയെതുടര്‍ന്ന്​ നടത്തിയ അന്വേഷണത്തില്‍ ദേവസ്വം ഓംബുഡ്സ്‍മാന്‍ റിപ്പോര്‍ട്ടിലും ദേവസ്വം തെക്കന്‍മേഖല വിജിലന്‍സ്​ അന്വേഷണത്തിലും ആയുധപരിശീലനം ശരിവെച്ചിരുന്നു. സംഭവത്തെക്കുറിച്ച്​ മാധ്യമങ്ങളില്‍ വാര്‍ത്തവന്നശേഷം കൃഷ്‍ണകുമാറിനെ വധിക്കുമെന്ന്​ ആര്‍.എസ്.എസുകാര്‍ ഭീക്ഷണി മു‍ഴക്കിയിരുന്നു. കൈക്കും ശരീരത്തിനും വെട്ടേറ്റ കൃഷ്‍ണകുമാര്‍ അഞ്ചാലുമൂട്​ ആശുപത്രിയില്‍ ചികി‍ത്സയിലാണ്​.  

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

belowhead