ക്രിസ്മസ് സന്ദേശം നല്‍കിയ പാസ്റ്റര്‍മാരെ ആര്‍എസ്എസുകാര്‍ മര്‍ദിച്ചു

Story Dated :December 25, 2014

ചിറ്റൂര്‍: ക്രിസ്മസ് സന്ദേശം നല്‍കുകയായിരുന്ന പാസ്റ്റര്‍മാരെ ആര്‍എസ്എസുകാര്‍ തല്ലിയോടിച്ചു. തത്തമംഗലത്ത് ബുധനാഴ്ച പകല്‍ 12.20നാണ് സംഭവം. പാലക്കാട് പാസ്റ്റേഴ്സ് ഫെലോഷിപ്പിന്റെ പേരില്‍ തെരുവുകളില്‍ ക്രിസ്മസ് സന്ദേശം നല്‍കുകയായിരുന്നു പാസ്റ്റര്‍മാര്‍. മതപരിവര്‍ത്തനം നടത്താന്‍ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു മര്‍ദനം. ജീപ്പില്‍ വന്ന സംഘമാണ് മര്‍ദിച്ചത്. ബഹളം കേട്ടെത്തിയ സിപിഐ എം തത്തമംഗലം ലോക്കല്‍ സെക്രട്ടറി സ്വാമിനാഥനാണ് മര്‍ദനം തടഞ്ഞ് പാസ്റ്റര്‍മാരെ രക്ഷിച്ചത്. ക്രിസ്മസ് സന്ദേശം നല്‍കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്ന് പാലക്കാട് പാസ്റ്റേഴ്സ് ഫെലോഷിപ് ഭാരവാഹികള്‍ ദേശാഭിമാനിയോട് പറഞ്ഞു. പൊലീസില്‍ പരാതിപ്പെട്ടാല്‍ നീതിലഭിക്കുമെന്ന് ഉറപ്പില്ല. അതിനാല്‍ പരാതി നല്‍കിയില്ലെന്നും മര്‍ദനമേറ്റവര്‍ പറഞ്ഞു. ജില്ലയിലെ 80 പള്ളി ഉള്‍പ്പെടുന്ന കൗണ്‍സിലാണ് പാലക്കാട് പാസ്റ്റേഴ്സ് ഫെലോഷിപ്.

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

belowhead