കൊലക്കേസ്: മൂന്നു മലയാളികളെ കുവൈത്ത് കോടതി വെറുതെവിട്ടു

Story Dated :December 28, 2014

Hona-Al-Kuwait-300x168

കുവൈത്ത് സിറ്റി: ഫിലിപ്പീന്‍ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ മൂന്നു മലയാളികളെ കുവൈത്ത് കോടതി വെറുതെവിട്ടു. കോഴിക്കോട് സ്വദേശികളായ അജിത് അഗസ്റ്റിന്‍, ടിജോ തോമസ്, തുഫൈല്‍ എന്നിവരെയാണ് കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെവിട്ടത്.

കഴിഞ്ഞ ഫെബ്രുവരി 11നായിരുന്നു കേസിനാസ്പദമായ സംഭവം. ഫര്‍വാനിയ പാകിസ്താന്‍ സ്‌കൂളിനു സമീപമുള്ള കെട്ടിടത്തില്‍ തീപിടുത്തമുണ്ടാവുകയും ഫിലിപ്പീന്‍ യുവതിയെ അതിനുള്ളില്‍ മരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു. സംശയത്തെത്തുടര്‍ന്ന് പരിശോധന നടത്തിയപ്പോള്‍ തീപിടുത്തത്തിനു മുമ്പുതന്നെ യുവതി കൊല്ലപ്പെട്ടതായി കണ്ടെത്തുകയായിരുന്നു.

കുവൈത്തില്‍ ബേക്കറി ജോലി ചെയ്തുവരികയായിരുന്ന മൂന്നു പേരുടെയും സിവില്‍ ഐ.ഡിയും ബാങ്ക് കാര്‍ഡും ഇവിടെ നിന്നു കണ്ടെത്തിയതോടെയാണ് ഇവര്‍ പിടിയിലായത്.

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

belowhead